Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Election

America

ടെ​ക്സ​സ് സെ​ന​റ്റ് തെര​ഞ്ഞെ​ടു​പ്പ്: കോ​ർ​ണി​നെ ത​ള്ളി കെ​ൻ പാ​ക്സ്റ്റ​ന് പി​ന്തു​ണ​യു​മാ​യി ട്രം​പ്

വാ​ഷിം​ഗ്ട​ൺ: ടെ​ക്സ​സി​ലെ നി​ർ​ണാ​യ​ക​മാ​യ സെ​ന​റ്റ് പ്രൈ​മ​റി റ​ൺ​ഓ​ഫ് തെര​ഞ്ഞെ​ടു​പ്പി​ൽ ത​ന്‍റെ വി​ശ്വ​സ്ത​നും ടെ​ക്സ​സ് അ​റ്റോ​ർ​ണി ജ​ന​റ​ലു​മാ​യ കെ​ൻ പാ​ക്സ്റ്റ​ന് പ​ര​സ്യ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോണൾ​ഡ് ട്രം​പ്.

റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യി​ലെ പ്ര​മു​ഖ നേ​താ​വും മു​തി​ർ​ന്ന സെ​ന​റ്റ​റു​മാ​യ ജോ​ൺ കോ​ർ​ണി​നെ ത​ള്ളി​ക്കൊ​ണ്ടാ​ണ് ട്രം​പ് പാ​ക്സ്റ്റ​ന് അ​നു​കൂ​ല​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

നി​ര​വ​ധി അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളും ഇം​പീ​ച്ച്‌​മെ​ന്‍റ് ന​ട​പ​ടി​ക​ളും നേ​രി​ടു​ന്ന പാ​ക്സ്റ്റ​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കു​ന്ന​ത് വ​രാ​നി​രി​ക്കു​ന്ന പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി​ക്ക് തി​രി​ച്ച​ടി​യാ​കു​മെ​ന്ന് റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി നേ​തൃ​ത്വം ട്രം​പി​ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ ഇ​തൊ​ക്കെ അ​വ​ഗ​ണി​ച്ചാ​ണ് ത​ന്‍റെ 'ട്രൂ​ത്ത് സോ​ഷ്യ​ൽ' പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ ട്രം​പ് പാ​ക്സ്റ്റ​ന് പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​ത്. പാ​ർ​ട്ടി​ക്കു​ള്ളി​ലെ ത​ന്‍റെ അ​ധി​കാ​രം ഉ​റ​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ട്രം​പി​ന്‍റെ ഈ ​നീ​ക്കം.

ട്രം​പി​നോ​ടു​ള്ള പാ​ക്സ്റ്റ​ന്‍റെ അ​ടി​യു​റ​ച്ച വി​ശ്വ​സ്ത​ത​യാ​ണ് ഈ ​പി​ന്തു​ണ​യ്ക്ക് പി​ന്നി​ലെ പ്ര​ധാ​ന കാ​ര​ണം. ഈ മാസം 26നാ​ണ് ടെ​ക്സ​സി​ലെ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി റ​ൺ​ഓ​ഫ് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ക്കു​ന്ന​യാ​ൾ വ​രു​ന്ന ന​വം​ബ​റി​ലെ പൊ​തു​തെര​ഞ്ഞെ​ടു​പ്പി​ൽ ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി ജെ​യിം​സ് ത​ല​രി​ക്കോ​യെ നേ​രി​ടും.

Todays Story

ഇ​ല​ക്ഷ​ന്‍ കിം​ഗി​ന്‍റെ 254-ാം മ​ത്സ​രം വി​ജ​യ്‌​ക്കെ​തി​രേ

എ​ല്ലാ​വ​രും ജ​യി​ക്കാ​ന്‍​വേ​ണ്ടി മ​ത്സ​രി​ക്കു​മ്പോ​ള്‍ തോ​ല്‍​ക്കാ​ന്‍​വേ​ണ്ടി മാ​ത്രം മ​ത്സ​രി​ച്ച് "ഇ​ല​ക്‌​ഷ​ന്‍ കിം​ഗ്' എ​ന്ന റെ​ക്കോ​ര്‍​ഡ് നേ​ടി​യ ഒ​രാ​ളു​ണ്ട്. ത​മി​ഴ്‌​നാ​ട് സേ​ലം മേ​ട്ടൂ​ര്‍ ഡാ​മി​ന് സ​മീ​പ​ത്തെ ഡോ. ​കെ. പ​ത്മ​രാ​ജ​ന്‍.

തോ​ല്‍​വി ച​രി​ത്ര​ത്തി​ന്‍റെ ത​നി​യാ​വ​ര്‍​ത്ത​ന​ത്തി​നാ​യി 23ന് ​ത​മി​ഴ്‌​നാ​ട്ടി​ല്‍ ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്വ​ന്തം മ​ണ്ഡ​ല​മാ​യ മേ​ട്ടൂ​രി​ല്‍ മ​ത്സ​രി​ക്കാ​നാ​യി 253-ാമ​ത്തെ പ​ത്രി​ക​യും ടി​വി​കെ നേ​താ​വും സി​നി​മാ താ​ര​വു​മാ​യ വി​ജ​യ്‌​ക്കെ​തി​രെ ചെ​ന്നൈ​യി​ലെ പെ​ര​മ്പൂ​രി​ല്‍ സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​യാ​യു​ള്ള 254-ാമ​ത്തെ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​കൂ​ടി ന​ല്‍​കി​യി​രി​ക്കു​ക​യാ​ണി​ദ്ദേ​ഹം.

ഇ​തോ​ടെ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ 254-ാം തെ​ര​ഞ്ഞെ​ടു​പ്പ് മ​ത്സ​രം കൂ​ടി​യാ​ണി​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത്. രാ​ഷ്‌​ട്ര​പ​തി​ക്കും പ്ര​ധാ​ന മ​ന്ത്രി​മാ​ര്‍​ക്കും മു​ഖ്യ​മ​ന്ത്രി​മാ​ര്‍​ക്കു​മെ​തി​രെ​യു​ള്ള മ​ത്സ​ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ പ​ത്മ​രാ​ജ​ന്‍ ഇ​ക്കു​റി ടി​വി​കെ നേ​താ​വ് വി​ജ​യു​മാ​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

ത​മി​ഴ്‌​നാ​ട് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ക്കു​റി വി​ജ​യ് ആ​ണ് ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന താ​രം എ​ന്ന​തി​നാ​ലാ​ണ് പ​ത്മ​രാ​ജ​ന്‍ വി​ജ​യ്‌​ക്കെ​തി​രെ മ​ത്സ​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പി​ലും തോ​ല്‍​വി ഉ​റ​പ്പാ​യ​തി​നാ​ല്‍ എ​റ്റ​വും കൂ​ടു​ത​ല്‍ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ തോ​റ്റ​യാ​ളെ​ന്ന റെ​ക്കോ​ര്‍​ഡ് കൈ​വി​ടാ​തി​രി​ക്കു​ക​യാ​ണ് ല​ക്ഷ്യം.

പ​ത്മ​രാ​ജ​ന്‍ ചെ​റി​യ മീ​ന​ല്ല

പ​ത്മ​രാ​ജ​ന്‍ ജ​നി​ച്ച​തും വ​ള​ര്‍​ന്ന​തു​മെ​ല്ലാം സേ​ല​ത്താ​ണ്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​താ​പി​താ​ക്ക​ളു​ടെ നാ​ടാ​ണ് പ​യ്യ​ന്നൂ​രി​ന് സ​മീ​പ​ത്തെ കു​ഞ്ഞി​മം​ഗ​ലം. കു​ഞ്ഞി​മം​ഗ​ല​വു​മാ​യു​ള്ള ഈ ​വേ​രോ​ട്ട​മാ​ണ് ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​നാ​യി കു​ഞ്ഞി​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ര്‍​ഡി​ല്‍ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​നു​ള്ള കാ​ര​ണ​മാ​യ​ത്.

ഇ​ത്ത​വ​ണ ന​ട​ന്ന കേ​ര​ള നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ മ​ത്സ​രി​ക്കാ​നാ​യി നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​യു​ടെ ഫോ​മു​ക​ൾ വാ​ങ്ങി​യെ​ങ്കി​ലും പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​നാ​യി​ല്ല. തു​ട​ര്‍​ന്നാ​ണ് ത​മി​ഴ​നാ​ട് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ര​ണ്ടി​ട​ങ്ങ​ളി​ലാ​യി പ​ത്രി​ക ന​ല്‍​കി​യ​ത്. 1988ല്‍ ​തു​ട​ങ്ങി​യ​താ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ തോ​ല്‍​വി​ക്കു വേ​ണ്ടി​യു​ള്ള മ​ത്സ​രം.

ഇ​തു​വ​രെ വാ​ജ്‌​പേ​യ്, ജ​യ​ല​ളി​ത, ക​രു​ണാ​നി​ധി, വ​യ​ലാ​ര്‍ ര​വി, എ.​കെ. ആ​ന്‍റ​ണി, യ​ദൂ​ര​പ്പ, ബം​ങ്കാ​ര​പ്പ, എ​സ്.​എം. കൃ​ഷ്ണ, വി​ജ​യ് മ​ല്യ, പി​ണ​റാ​യി വി​ജ​യ​ന്‍, പ്രി​യ​ന്‍​കാ ഗാ​ന്ധി, എ​ട​പ്പാ​ടി പ​ഴ​നി​സ്വാ​മി തു​ട​ങ്ങി ഉ​പ​രാ​ഷ്‌​ട്ര​പ​തി ടി.​പി. രാ​ധാ​കൃ​ഷ്ണ​ന്‍ വ​രേ​യു​ള്ള​വ​ര്‍​ക്കെ​തി​രെ മ​ത്സ​രി​ക്കാ​ന്‍ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. ലോ​ക​സ​ഭ, രാ​ജ്യ​സ​ഭ, രാ​ഷ്‌​ട്ര​പ​തി, ഉ​പ​രാ​ഷ്‌​ട്ര​പ​തി, പ​ഞ്ചാ​യ​ത്ത് എ​ന്നി​ങ്ങ​നെ എ​ല്ലാ ത​ല​ങ്ങ​ളി​ലും മ​ത്സ​രി​ച്ചി​രു​ന്നു.

 

Kerala

ഷോണിന്‍റെ ഭീഷണി വേണ്ട, സഭയെയും പിതാക്കന്മാരെയും അധിക്ഷേപിച്ചാൽ യുഡിഎഫ് പ്രതിരോധിക്കുമെന്ന് കാപ്പൻ

കോട്ടയം: പരാജയം ഉറപ്പായതോടെ സഭയ്ക്കും, ദീപികയ്ക്കുമെതിരെ ബിജെപി നേതാവ് ഷോൺ ജോർജ് നടത്തിയ വെല്ലുവിളി അംഗീകരിക്കുവാൻ കഴിയില്ലെന്ന് മാണി സി. കാപ്പൻ. സഭയോടും സഭാ സ്ഥാപനങ്ങളോടുമുള്ള ആർഎസ്എസിന്‍റെ സമീപനമാണ് എഫ്‌സിആർഎ ബില്ലിലൂടെയും, ഷോൺ ജോർജിന്‍റെ പ്രസ്താവനയിലൂടെയും പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു.

പരാജയം ഉറപ്പായതോടെ അതിന്‍റെ പാപഭാരം സഭയുടെ മേൽ ചാരാനാണ് ഷോൺ ശ്രമിക്കുന്നത്. ഇത്തരം വേട്ടക്കാരെ പ്രതിരോധിക്കുവാനും നിലക്ക് നിർത്തുവാനുമുള്ള ഉത്തരവാദിത്തവും ആർജവവും യുഡിഎഫിനുണ്ടെന്ന കാര്യം അദ്ദേഹം മറക്കരുതെന്നും കാപ്പൻ ഓർമിപ്പിച്ചു.

മാധ്യമസ്വാതന്ത്ര്യത്തിനുമേൽ ഇന്ത്യയിൽ നടക്കുന്ന കടന്നുകയറ്റം കേരളത്തിലും ആവർത്തിക്കാം എന്നാണ് ബിജെപി കരുതുന്നത്. ഷോൺ ജോർജ് ദീപികയ്ക്ക് എതിരെ മുഴക്കിയ ഭീഷണി ഇതിന്‍റെ വ്യക്തമായ പ്രതിഫലനമാണ്.

മാധ്യമസ്വാതന്ത്ര്യം തടസപ്പെട്ടപ്പോൾ എഡിറ്റോറിയൽ പേജ് ബ്ലാങ്ക് ആയി ഇട്ട് പത്രം അച്ചടിച്ച ദീപികയുടെ പാരമ്പര്യം അറിയാതെയാണ് ഷോൺ ഈ ഭീഷണി ഉയർത്തിയത്. ദിവസങ്ങൾക്കകം യുഡിഎഫ് സർക്കാർ അധികാരത്തിലെത്തും. സിപിഎമ്മിന്‍റെ തണലിൽ ബിജെപി കേരളത്തിൽ നടത്തിയ കടന്നുകയറ്റത്തിന് അതോടുകൂടി അന്ത്യം വരുമെന്നും മാണി സി. കാപ്പൻ കൂട്ടിച്ചേർത്തു.

Kerala

സംസ്ഥാനത്ത് അർധ സെഞ്ചുറി കടന്ന് പോളിംഗ്

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പോളിംഗ് 50 ശതമാനം കടന്നു. രാവിലെ മുതൽ മികച്ച പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

എറണാകുളത്താണ് കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. കാസർഗോഡാണ് പോളിംഗ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. എറണാകുളത്ത് 52.94 ശതമാനം പോളിംഗും കാസർഗോഡ് 47.61 ശതമാനം പോളിംഗുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

പോളിംഗ് ശതമാനം ജില്ല തിരിച്ച്

തിരുവനന്തപുരം: 49.34
കൊല്ലം: 48.90
പത്തനംതിട്ട: 48.35
ആലപ്പുഴ: 49.77
കോട്ടയം: 49.22
ഇടുക്കി: 49.56
എറണാകുളം: 52.94
തൃശൂർ: 50.48
പാലക്കാട്: 51.27
മലപ്പുറം: 48.31
കോഴിക്കോട്: 50.10
വയനാട്: 49.32
കണ്ണൂർ: 48.50
കാസർഗോഡ്: 47.61

മൂന്നാം തവണയും ഭരണം നേടാനായി എൽഡിഎഫും പത്ത് വർഷത്തിന് ശേഷം അധികാരക്കസേരയിൽ എത്താൻ യുഡിഎഫും കിണഞ്ഞ് പരിശ്രമിക്കുന്ന തെരഞ്ഞെടുപ്പാണിത്. നിർണായക ശക്തിയാകാൻ എൻഡിഎയെയും രംഗത്തുണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച അവസാന വോട്ടർ പട്ടിക പ്രകാരം കേരളത്തിലെ ആകെ വോട്ടർമാരുടെ എണ്ണം 2,71,42,952 ആണ്. ഇതിൽ 1,32,20,811 പേർ പുരുഷന്മാരും 1,39,21,868 പേർ സ്ത്രീകളുമാണ്. 273 പേർ ട്രാൻസ് ജെൻഡർ വ്യക്തികളുമാണ്.

Kerala

ബി​ജെ​പി ക്ല​ച്ച് പി​ടി​ക്കി​ല്ല; യു​ഡി​എ​ഫ് വ​ൻ വി​ജ​യം നേ​ടും: പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി

മ​ല​പ്പു​റം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് വ​ൻ വി​ജ​യം നേ​ടു​മെ​ന്ന് മു​സ്‌​ലിം​ലീ​ഗ് അ​ഖി​ലേ​ന്ത്യാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി. ഓ​രോ ജി​ല്ല​യി​ലെ​യും കാ​ര്യ​ങ്ങ​ൾ വി​ശ​ക​ല​നം​ചെ​യ്താ​ൽ അ​ക്കാ​ര്യം മ​ന​സി​ലാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബി​ജെ​പി കേ​ര​ള​ത്തി​ൽ ക്ല​ച്ച് പി​ടി​ക്കി​ല്ല. ബി​ജെ​പി​ക്ക് ഇ​നി​യും കേ​ര​ള​ത്തെ മ​ന​സി​ലാ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ബി​ജെ​പി അ​ക്കൗ​ണ്ട് തു​റ​ക്കാ​ൻ സാ​ധ്യ​ത കു​റ​വാ​ണെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്ത് പ​ല ബൂ​ത്തു​ക​ളി​ലും രാ​വി​ലെ ത​ന്നെ വോ​ട്ട​ർ​മാ​രു​ടെ നീ​ണ്ട നി​ര​യാ​ണ്. വോ​ട്ടെ​ടു​പ്പ് തു​ട​ങ്ങി ആ​ദ്യ ഒ​രു മ​ണി​ക്കൂ​റി​ൽ 4.38 ശ​ത​മാ​നം വോ​ട്ടി​ങ് രേ​ഖ​പ്പെ​ടു​ത്തി.

മു​ട​വ​ൻ​മു​ഗ​ളി​ലെ ഗ​വ. എ​ൽ​പി സ്‌​കൂ​ളി​ൽ ന​ട​ൻ മോ​ഹ​ൻ​ലാ​ൽ വോ​ട്ട് ചെ​യ്‌​തു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ, ബി​ജെ​പി സം​സ്‌​ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ തു​ട​ങ്ങി രാ​ഷ്ട്രീ​യ രം​ഗ​ത്തെ പ്ര​മു​ഖ​ർ വോ​ട്ട് ച​യ്തു.

Kerala

പാലക്കാട്ട് ബിജെപി വോട്ടര്‍ക്ക് പണം നൽകിയെന്ന ആരോപണം; ഇടപെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ

പാലക്കാട്: കണ്ണാടിയിൽ ബിജെപി പ്രവര്‍ത്തകര്‍ വോട്ടര്‍ക്ക് പണം നൽകിയെന്ന ആരോപണത്തിൽ ഇടപെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. പാലക്കാട് ജില്ലാ കളക്ടറോട് തെരഞ്ഞെടുപ്പ് കമ്മീഷൻറിപ്പോര്‍ട്ട് തേടി.

അതേസമയം തെരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് സംഭവസ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. ക​ണ്ണാ​ടി പ​ഞ്ചാ​യ​ത്തിൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി ശോ​ഭ സു​രേ​ന്ദ്ര​ന്‍റെ കൂ​ടെ​യെ​ത്തി​യ സ്ത്രീ ​വോ​ട്ട​ർ​ക്ക് പ​ണം ന​ൽ​കിയെന്നാണ് കോൺഗ്രസിന്‍റെ ആരോപണം.

ബിജെപി പ്രവർത്തകർ മൂന്ന് കാറുകളിലാണ് ഇവിടെ എത്തിയത്. കാറിൽ നിന്ന് ഇറങ്ങി സ്ത്രീ ജില്ലയിലെ വോട്ടർക്ക് പണം നല്കുകയായിരുന്നു. വയോധികയുടെ വീടിന്‍റെ തൊട്ടടുത്ത് ഒരാൾ മരിച്ചിരുന്നു. ഈ വീട്ടിലേക്ക് എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രനും പ്രവർത്തകരും എത്തുകയായിരുന്നു.

അതിനുശേഷം തൊട്ടടുത്ത വീട്ടിലേക്ക് വന്നു. അവിടെ കുറച്ചുനേരം സംസാരിക്കുകയും വയോധികയുടെ കൈയിലേക്ക് പണം നൽകിയെന്നുമാണ് ആരോപണം.

District News

തെ​ര​ഞ്ഞെ​ടു​പ്പ് സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ അ​വ​ലോ​ക​ന​യോ​ഗം ചേ​ർ​ന്നു

കാ​സ​ർ​ഗോ​ഡ്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ലെ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​ന് ജി​ല്ലാ ക​ള​ക്ട​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റേ​റ്റ് മി​നി കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു. ജി​ല്ല​യി​ലെ 268 ക്രി​ട്ടി​ക്ക​ൽ ബൂ​ത്തു​ക​ളി​ലും സു​ര​ക്ഷ ശ​ക്ത​മാ​ക്കാ​ൻ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വി​ജ​യ് ഭാ​ര​ത് റെ​ഡ്ഡി കേ​ന്ദ്ര സേ​നാം​ഗ​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

പോ​സ്റ്റ​ൽ വോ​ട്ടു​ക​ളും വീ​ട്ടി​ലെ വോ​ട്ടു​ക​ളും സൂ​ക്ഷി​ക്കു​ന്ന സ്ട്രോം​ഗ് റൂ​മു​ക​ളി​ലും കേ​ന്ദ്ര​സേ​ന​യെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. പ്ര​ചാ​ര​ണ​ത്തി​ന്‍റെ കൊ​ട്ടി​ക്ക​ലാ​ശ വേ​ള​യി​ൽ ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ കൂ​ടു​ത​ൽ ശ്ര​ദ്ധ വേ​ണ​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി നി​ർ​ദേ​ശി​ച്ചു.

ജ​ന​റ​ൽ ഒ​ബ്സ​ർ​വ​ർ​മാ​രാ​യ വി​ജ​യ് ബാ​ല​കൃ​ഷ്ണ വാ​ഗ്മ​റെ, ധ്യാ​നേ​ശ്വ​ർ കൊ​ണ്ടി​ബാ​ഹു കി​ലാ​രി, പോ​ലീ​സ് ഒ​ബ്സ​ർ​വ​ർ അ​ശു​തോ​ഷ്കു​മാ​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് യോ​ഗം ചേ​ർ​ന്ന​ത്. ജി​ല്ല​യി​ൽ വി​ന്യ​സി​ച്ചി​രി​ക്കു​ന്ന ബി​എ​സ്എ​ഫ്, സി​ഐ​എ​സ്എ​ഫ്, ത​മി​ഴ്നാ​ട് സ്പെ​ഷ്യ​ൽ പോ​ലീ​സ്, മ​ഹാ​രാ​ഷ്ട്ര സ്പെ​ഷ്യ​ൽ പോ​ലീ​സ്, എ​സ്എ​സ്ബി എ​ന്നീ കേ​ന്ദ്ര​സേ​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു.

 

 

Kerala

പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവം; പന്തംകൊളുത്തി പ്രകടനം നടത്താൻ കോൺഗ്രസ്

പാലക്കാട്: വടക്കന്തറയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്. ഇന്ന് രാവിലെ നഗരത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തും.

അതേസമയം സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിനാണ് സ്ത്രീകൾ പിഷാരടിയെ തടഞ്ഞതെന്നാണ് ബിജെപിയുടെ വിശദീകരണം. രമേഷ് പിഷാരടിക്ക് ഐക്യദാർഢ്യവുമായി പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥി എൻ.എം.ആർ റസാഖും രംഗത്തെത്തി.

പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞുവച്ച സംഭവം പാലക്കാടിന്‍റെ സംസ്കാരത്തിന് ചേർന്നതല്ല. ഇതൊരു ജനാധിപത്യ രാജ്യമാണെന്നും വോട്ട് ചോദിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും റസാഖ് വ്യക്തമാക്കി.

Kerala

പ്രധാനമന്ത്രി പ്രചാരണത്തിനായി കോട്ടയത്ത് എത്തിയേക്കില്ല

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ശനിയാഴ്ച തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി കോട്ടയത്ത് എത്തില്ലെന്ന് സൂചന. പൊതുയോഗത്തിനു സൗകര്യം ഒരുക്കാൻ പറ്റിയ മൈതാനം ലഭ്യമല്ലാത്ത സാഹചര്യത്തിലാണു പര്യടനം ഒഴിവാക്കുന്നത് എന്നാണു വിവരം. പ്രധാനമന്ത്രി പാലായിൽ എത്തുമെന്നു നേരത്തെ ബിജെപി ഘടകങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചിരുന്നു. എന്നാൽ, പാലായിലോ കോട്ടയത്തോ എത്തില്ലെന്നാണ് ഒടുവിൽ കിട്ടുന്ന വിവരം.

ശനിയാഴ്ച പ്രധാനമന്ത്രി തിരുവനന്തപുരത്തും തിരുവല്ലയിലും തെരഞ്ഞെടുപ്പു പ്രചാരണത്തിനെത്തും. തിരുവല്ല, ആറന്മുള, ചെങ്ങന്നൂർ അടക്കമുള്ള 10 നിയമസഭാ മണ്ഡലങ്ങളിലെ പ്രവർത്തകരുടെ സംഗമമാണ് ഉച്ചയ്ക്ക് 1.30ന് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ നടത്തുക.

തിരുവനന്തപുരത്തു കിള്ളിപ്പാലം മുതൽ കരമന വരെ ഒന്നര കിലോമീറ്റർ ദൂരം നടത്തുന്ന റോഡ്ഷോ തിരുവനന്തപുരം, നേമം മണ്ഡലങ്ങളിലൂടെ കടന്നുപോകും.

കേരളത്തിൽ എൻഡിഎയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കം കുറിച്ച് മാർച്ച് 29ന് പാലക്കാട്ടു നടന്ന സമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു.

Kerala

ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കല്‍ തെരഞ്ഞെടുപ്പ് കാലത്തെ വലിയ അഴിമതി: കെ.സി. വേണുഗോപാല്‍

ആ​ല​പ്പു​ഴ: ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് ബാ​റു​ക​ള്‍ക്കെ​ല്ലാം ലൈ​സ​ന്‍സ് പു​തു​ക്കി​ക്കൊ​ടു​ക്കാ​ന്‍ കേ​ര​ള സ​ര്‍ക്കാ​ര്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത് ഏ​റ്റ​വും വ​ലി​യ അ​ഴി​മ​തി​യാ​ണെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം​പി.

ബാ​ര്‍ ലൈ​സ​ന്‍സ് അ​ഞ്ച് വ​ര്‍ഷ​ത്തി​ലൊ​രി​ക്ക​ലാ​ണ് പു​തു​ക്കി​ക്കൊ​ടു​ക്കാ​റു​ള്ള​ത്. എ​ന്നാ​ല്‍ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ മ​ന​സി​ലാ​ക്കാ​ന്‍ ക​ഴി​യു​ന്ന​ത് കേ​ന്ദ്ര ടൂ​റി​സം വ​കു​പ്പി​ന്‍റെ ക്ലാ​സി​ഫി​ക്കേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് കേ​ര​ള സ​ര്‍ക്കാ​ര്‍ ലൈ​സ​ന്‍സ് പു​തു​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്നാ​ണ്.

കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ ബാ​ര്‍ ഉ​ട​മ​ക​ളി​ല്‍ നി​ന്നു കൈ​ക്കൂ​ലി വാ​ങ്ങി​യി​ട്ടാ​ണ് പു​തു​ക്ക​ല്‍ ന​ട​പ​ടി പൂ​ര്‍ത്തി​യാ​ക്കി​യ​ത്.

ക്ലാ​സി​ഫി​ക്കേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ക്കു കാ​ത്തി​രി​ക്കാ​തെ വെ​ബ്‌​സൈ​റ്റി​ല്‍പോ​ലും പ്ര​സി​ദ്ധീ​ക​രി​ക്കാ​തെ ര​ഹ​സ്യ​മാ​യി​ട്ടാ​ണ് ബാ​റു​ക​ള്‍ക്ക​ല്ലാം ലൈ​സ​ന്‍സ് പു​തു​ക്കി​ക്കൊ​ടു​ത്തി​രി​ക്കു​ന്ന​ത്. ബാ​റു​ക​ളു​ടെ സ​മ​യ​പ​രി​ധി കൂ​ട്ടി​ക്കൊ​ടു​ത്ത​തും അ​ഴി​മ​തി​യാ​യി​രു​ന്നു. ഇ​ത് അ​തി​നെ​ക്കാ​ളും വ​ലു​താ​ണ്.

കേ​ര​ള​ത്തെ മ​ദ്യ​ത്തി​ല്‍ മു​ക്കി​ക്കൊ​ല്ലാ​ന്‍ വേ​ണ്ടി ബാ​ര്‍ ഉ​ട​മ​ക​ള്‍ അ​വ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന എ​ല്ലാ കാ​ര്യ​ങ്ങ​ളും സ​ര്‍ക്കാ​ർ ചെ​യ്തു​കൊ​ടു​ക്കു​ക​യാ​ണ്. ഏ​റ്റ​വും വ​ലി​യ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​മാ​ണ് ഇ​ട​തു​മു​ന്ന​ണി ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​തി​നാ​യി കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യാ​ണ് ബാ​ര്‍ ഉ​ട​മ​ക​ളി​ല്‍നി​ന്നു കൈ​പ്പ​റ്റി​യി​രി​ക്കു​ന്ന​തെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

പി​ണ​റാ​യി വി​ജ​യ​ന്‍ കോം​പ്ര​മൈ​സ്ഡ് ചീ​ഫ് മി​നി​സ്റ്റ​ര്‍

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ കു​റെ നാ​ളു​ക​ളാ​യി കോം​പ്ര​മൈ​സ്ഡ് ചീ​ഫ് മി​നി​സ്റ്റ​ര്‍ ആ​യി മാ​റി. സി​പി​എ​മ്മി​ന്‍റെ​യും ബി​ജെ​പി​യു​ടെ​യും സ്ഥാ​നാ​ര്‍ഥി പ​ട്ടി​ക പ​രി​ശോ​ധി​ച്ചാ​ൽ കൃ​ത്യ​മാ​യ അ​ന്ത​ര്‍ധാ​ര​യു​ണ്ടെ​ന്ന് മ​ന​സി​ലാ​കും. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​ര​സ്പ​രം സ​ഹാ​യി​ക്കാ​നു​ള്ള അ​ന്ത​ര്‍ധാ​രാ​യ​ാണ​ത്. ഇ​ത് ഞ​ങ്ങ​ള്‍ നേരത്തേ വ്യ​ക്ത​മാ​ക്കി​യ​താ​ണെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ല്‍ പ​റ​ഞ്ഞു.

മോ​ദി​യു​ടെ മു​ന്നി​ല്‍ ഒ​ന്നും പ​റ​യാ​ന്‍ ക​ഴി​യു​ന്നി​ല്ല. ഇഡി​യെ പേ​ടി​ച്ച് ജീ​വി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​യാ​ണ് പി​ണ​റാ​യി വി​ജ​യ​ന്‍. അ​ക്കാ​ര​ണ​ത്താ​ല്‍ ഒ​രു കാ​ര്യ​ത്തി​ലും കേ​ന്ദ്ര​വു​മാ​യി ഏ​റ്റു​മു​ട്ടാ​ന്‍ അ​ദ്ദേ​ഹം ത​യാ​റാ​കു​ന്നി​ല്ല. ഏ​റ്റ​വും ഒ​ടു​വി​ല്‍ ഭരണം കൈ​വി​ട്ടു പോ​കു​മെന്നു മ​ന​സി​ലാ​യ​പ്പോ​ള്‍ അ​ധാ​ര്‍മി​ക​മാ​യ രാ​ഷ്‌​ട്രീ​യ ധാ​ര​ണ​യ്ക്കാ​ണ് സി​പി​എം നേ​തൃ​ത്വം കൊ​ടു​ത്തി​രി​ക്കു​ന്ന​ത്.

സ്വ​ന്തം അ​ണി​ക​ളെ വ​ഞ്ചി​ച്ചുകൊ​ണ്ട് സി​പി​എ​മ്മും ബി​ജെ​പി​യും ന​ട​ത്തു​ന്ന​ത് സ്വാ​ര്‍ഥ താ​ത്പ​ര്യ​ങ്ങ​ള്‍ സം​ര​ക്ഷി​ച്ചു​കൊ​ണ്ടു​ള്ള ഡീ​ല്‍ ആ​ണ്. പ​രാ​ജ​യം മ​ന​സി​ലാ​യ മു​ഖ്യ​മ​ന്ത്രി​ ഇ​ന്ന​ലെ ന​ട​ത്തി​യ​ത് സ​മ​നി​ല തെ​റ്റി​യ പ​രാ​മ​ർ​ശ​മാ​ണെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

ക​ൺവൻ​ഷ​നി​ൽ സാ​ധാ​ര​ണ ഒ​രു പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ന്‍റെ​ ചോ​ദ്യ​മാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യോ​ട്. ത​ങ്ങ​ളോ​ടും രാ​ഷ്‌​ട്രീ​യ പ്ര​വ​ർ​ത്ത​കര്‍ ഇ​ഷ്ടം​പോ​ലെ ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കാ​റു​ണ്ട്. വീ​ട്ടി​ൽ പോ​യി ചോ​ദി​ക്കാ​ൻ ഞ​ങ്ങ​ൾ ആ​രോ​ടും പ​റ​യാ​റി​ല്ലെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം ഇ​വി​ടെ ആ​ല​പ്പു​ഴ​യി​ൽ സു​ധാ​ക​ര​നെതിരേ​യും ന​ട​ത്തി. ചെ​റ്റ​ത്ത​രം എ​ന്ന വാ​ക്ക് ഉ​പ​യോ​ഗി​ച്ച​തി​നെ​തി​രേ ഇ​പ്പോ​ൾ സി​പി​എം നേ​താ​ക്ക​ൾ പ​ല​ത​ര​ത്തി​ലു​ള്ള വ്യാ​ഖ്യാ​ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യാ​ണ്. പ്ര​തീ​ക്ഷി​ച്ച​തി​ന​പ്പു​റം സീ​റ്റു​ക​ളു​മാ​യി ആ​ല​പ്പു​ഴ​യി​ൽ യു​ഡി​എ​ഫ് വി​ജ​യി​ക്കു​മെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

Kerala

രാജീവ് ചന്ദ്രശേഖർ ആസ്തിവിവരങ്ങൾ മറച്ചുവച്ചതായി പരാതി

തിരുവനന്തപുരം: നേമം നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ തന്‍റെ തെരഞ്ഞെടുപ്പ് സത്യവാംഗ്മൂലത്തിൽ കോടിക്കണക്കിന് രൂപയുടെ ആസ്തിവിവരങ്ങൾ മറച്ചുവച്ചതായി പരാതി. കോൺഗ്രസാണ് പരാതി നൽകിയിരിക്കുന്നത്.

200 കോടിയുടെ ബംഗ്ലാവ് സത്യവാംഗ്മൂലത്തിൽ ഇല്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് കോൺഗ്രസ് നൽകിയ പരാതിയിൽ പറയുന്നു. ബംഗളൂരുവിലെ കോറമംഗല തേർഡ് ബ്ലോക്കിലുള്ള 49,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ബംഗ്ലാവ് അദ്ദേഹം സത്യവാംഗ്മൂലത്തിൽ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.

രാജ്യത്തെ ഏറ്റവും വിലകൂടിയ പ്രദേശങ്ങളിലൊന്നായ ഇവിടെ 1.07 ഏക്കർ ഭൂമിയിലാണ് ഈ ആഡംബര മന്ദിരം സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തെ ഭൂമിവില ചതുരശ്ര അടിക്ക് 35,000 മുതൽ 50,000 രൂപ വരെയാണെന്നും, ഇതനുസരിച്ച് ഈ വസ്തുവിന്‍റെ ഭൂമിക്ക് മാത്രം ഏകദേശം 200 കോടി രൂപ വിലവരുമെന്നും കണക്കാക്കപ്പെടുന്നു.

408-ാം നമ്പർ വസ്തുവായ ഇതിന്റെ നികുതി രസീതുകൾ ആപ്ലിക്കേഷൻ നമ്പർ 1600322463 ഉപയോഗിച്ച് പരിശോധിക്കാവുന്നതാണെന്നും ഈ വസ്തുവിന്‍റെ നികുതി കഴിഞ്ഞ മാർച്ച് 17-നാണ് അടച്ചിരിക്കുന്നതെന്നും കോൺഗ്രസ് വിശദീകരിക്കുന്നു.

Kerala

ഐ​സ​ക്കി​നോ​ട് സ്നേ​ഹം മാ​ത്രം; സം​സ്കാ​രം സ​മ​രം ചെ​യ്താ​ൽ കി​ട്ടി​ല്ല: ര​മേ​ഷ് പി​ഷാ​ര​ടി

പാ​ല​ക്കാ​ട്: സി​പി​എം നേ​താ​വ് തോ​മ​സ് ഐ​സ​ക്കി​ന് മ​റു​പ​ടി​യു​മാ​യി പാ​ല​ക്കാ​ട്ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ര​മേ​ഷ് പി​ഷാ​ര​ടി. തോ​മ​സ് ഐ​സ​ക്കി​നോ​ട് സ്നേ​ഹം മാ​ത്ര​മാ​ണു​ള്ള​ത്. സം​സ്കാ​രം സ​മ​രം ചെ​യ്താ​ൽ കി​ട്ടു​ന്ന​ത​ല്ലെ​ന്നും ര​മേ​ഷ് പി​ഷാ​ര​ടി പ​റ​ഞ്ഞു.

ഐ​സ​ക്കി​നോ​ട് ഒ​പ്പം നി​ന്ന് മ​റു​പ​ടി പ​റ​യാ​നി​ല്ല. ക​ലാ​കാ​ര​ന്മാ​ർ എ​ന്നാ​ണ് സി​പി​എ​മ്മി​ന് വെ​റു​ക്ക​പ്പെ​ട്ട​വ​രാ​യ​തെ​ന്നും ര​മേ​ഷ് പി​ഷാ​ര​ടി ചോ​ദി​ച്ചു. ഒ​പ്പം നി​ൽ​ക്കാ​ത്ത​വ​ർ വെ​റു​ക്ക​പ്പെ​ടേ​ണ്ട​വ​ർ ആ​ണെ​ന്ന നി​ല​പാ​ട് ശ​രി​യ​ല്ല.

കോ​മാ​ളി വേ​ഷം കെ​ട്ടു​ന്ന ഇ​ത്ത​രം ന​ട​ന്മാ​രെ സ്ഥാ​നാ​ര്‍​ഥി​യാ​ക്കി​യി​ട്ട് വോ​ട്ട് കി​ട്ടു​ന്നി​ല്ല എ​ന്ന് പ​റ​ഞ്ഞി​ട്ട് വ​ല്ല കാ​ര്യ​വു​മു​ണ്ടോ എ​ന്നാ​യി​രു​ന്നു തോ​മ​സ് ഐ​സ​ക്കി​ന്‍റെ പ​രാ​മ​ർ​ശം. പാ​ല​ക്കാ​ട്ടെ ജ​ന​ങ്ങ​ൾ യു​ഡി​എ​ഫി​ന് വോ​ട്ട് ചെ​യ്യും.

സാ​ധാ​ര​ണ സി​നി​മ​യെ കു​റി​ച്ച് പ​റ​യാ​റു​ണ്ട് മൗ​ത്ത് പ​ബ്ലി​സി​റ്റി ല​ഭി​ച്ചാ​ൽ വി​ജ​യം ഉ​റ​പ്പെ​ന്ന്. അ​താ​ണി​വി​ടെ​യും കാ​ണു​ന്നു​ണ്ടെ​ന്നും മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കു​മെ​ന്നും ര​മേ​ഷ് പി​ഷാ​ര​ടി പ​റ​ഞ്ഞു.

Kerala

വാഗ്ദാനങ്ങൾ പൂർത്തീകരിച്ച് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്നു പിൻവാങ്ങും: മാണി സി. കാപ്പൻ

പാലാ: സ്ഥിരമായി തെരഞ്ഞെടുപ്പിൽ മത്സരിച്ച് റെക്കോർഡ് സ്ഥാപിക്കുക എന്നത് തന്‍റെ ലക്ഷ്യമല്ലെന്ന് മാണി സി. കാപ്പൻ എംഎൽഎ. ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ പൂർത്തീകരിച്ച് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്നു പിൻവാങ്ങുകയാണ് ഉദ്ദേശ്യമെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷനിലാണ് കാപ്പന്‍റെ പ്രഖ്യാപനം. എന്നാൽ പൊതുപ്രവർത്തനരംഗത്ത് സജീവമായിട്ടുണ്ടാകുമെന്നും നാടിന്‍റെ നന്മയ്ക്കായി അധ്വാനിക്കുന്ന പുതുതലമുറയ്ക്കായിട്ടാണു വഴിമാറുന്നതെന്നും കാപ്പൻ പറഞ്ഞു.

നല്ലവരായ ജനങ്ങൾ വോട്ട് നൽകി വിജയിപ്പിച്ചതിനു തനിക്കെതിരെ കള്ളക്കേസുകൾ കൊടുപ്പിക്കുകയും നാടുനീളെ ഫ്ലെക്സ് വച്ച് അപമാനിക്കുകയും ചെയ്യുന്ന രാഷ്ട്രീയശൈലി പ്രൗഢമായ പാലായുടെ പാരമ്പര്യത്തിനു ചേരുന്നതല്ല.

ജയപരാജയങ്ങൾ സ്വാഭാവികമാണെന്നും മൂന്ന് തവണ തോറ്റാണു താൻ ജയിച്ചതെന്നും ഇക്കുറി വലിയ ഭൂരിപക്ഷത്തിൽ ജയിച്ച് പാർലമെന്‍ററി മോഹം അവസാനിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്നും കാപ്പൻ പറഞ്ഞു.

 

 

Kerala

സ​മ്മ​ർ​ദ​ത്തി​ന് ഹൈ​ക്ക​മാ​ൻ​ഡ് വ​ഴ​ങ്ങി, കോ​ന്നി​യി​ൽ ഇ​നി​യെ​ന്ത്?

തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​രി​ൽ കെ. ​സു​ധാ​ക​ര​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ന് വ​ഴി​യൊ​രു​ങ്ങി​യ​ത് എ.​കെ. ആ​ന്‍റ​ണി​യു​ടെ ഇ​ട​പെ​ട​ലി​ലെ​ന്ന് സൂ​ച​ന. സീ​റ്റി​ല്ലെ​ന്ന ഹൈ​ക്ക​മാ​ൻ​ഡ് നി​ല​പാ​ടി​ന് പി​ന്നാ​ലെ പാ​ർ​ട്ടി വി​ടു​മെ​ന്ന് സൂ​ച​ന ന​ൽ​കി​യ കെ. ​സു​ധാ​ക​ര​ൻ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തെ ആ​ശ​ങ്ക​പ്പെ​ടു​ത്തി​യി​രു​ന്നു.

കെ. ​സു​ധാ​ക​ര​നെ അ​നു​ന​യി​പ്പി​ക്കാ​ൻ ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ൾ​പ്പ​ടെ​യു​ള്ള നേ​താ​ക്ക​ൾ ഇ​ട​പെ​ട്ടി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് മു​തി​ർ​ന്ന നേ​താ​വാ​യ എ.​കെ. ആ​ന്‍റ​ണി​യു​ടെ ഇ​ട​പെ​ട​ൽ. എ.​കെ. ആ​ന്‍റ​ണി​യു​ടെ സ​മ്മ​ർ​ദ​ത്തി​ന് വ​ഴ​ങ്ങി​യാ​ണ് ക​ണ്ണൂ​രി​ൽ കെ. ​സു​ധാ​ക​ര​ന് സീ​റ്റ് ന​ൽ​കാ​മെ​ന്ന തീ​രു​മാ​നം ഹൈ​ക്ക​മാ​ൻ​ഡ് സ്വീ​ക​രി​ച്ച​ത്.

സി​പി​എ​മ്മു​മാ​യി പോ​ര​ടി​ച്ചു വ​ള​ര്‍​ന്ന നേ​താ​വ് സി​പി​എ​മ്മി​നു മൂ​ന്നാം ഭ​ര​ണം ഉ​ണ്ടാ​ക്കാ​ന്‍ വ​ഴി​യൊ​രു​ക്ക​രു​ത് എ​ന്ന് സു​ധാ​ക​ര​നോ​ട് അ​ഭ്യ​ര്‍​ഥി​ച്ച​താ​യും എ.​കെ. ആ​ന്‍റ​ണി പ​റ​ഞ്ഞു.

നി​ല​വി​ൽ കെ. ​സു​ധാ​ക​ര​ന് മാ​ത്രം ഇ​ള​വ് ന​ൽ​കി​യാ​ൽ മ​തി​യെ​ന്നാ​ണ് ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​നം. എ​ന്നാ​ൽ ഒ​രാ​ൾ​ക്ക് മാ​ത്രം പ്ര​ത്യേ​ക ആ​നു​കൂ​ല്യം ന​ൽ​കു​ന്ന​ത് മ​ത്സ​രി​ക്കാ​ൻ താ​ത്പ​ര്യ​പ്പെ​ട്ട മ​റ്റ് എം​പി​മാ​ർ എ​ങ്ങ​നെ സ്വീ​ക​രി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ പാ​ർ​ട്ടി നേ​തൃ​നി​ര​യി​ൽ ആ​ശ​ങ്ക​യു​ള​വാ​ക്കു​ന്നു​ണ്ട്.

കോ​ന്നി​യി​ൽ മ​ത്സ​രി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ച അ​ടൂ​ർ പ്ര​കാ​ശ് വി​മ​ത ശ​ബ്ദ​മു​യ​ർ​ത്തി​യാ​ൽ പാ​ർ​ട്ടി എ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യു​മെ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ല.

Kerala

ഇലക്ഷൻ ഗിമ്മിക്ക്; തെ​ര​ഞ്ഞെ​ടു​പ്പ് എ​ത്തി​യ​തോ​ടെ പൊ​തു​വി​ത​ര​ണ​ കേ​ന്ദ്ര​ങ്ങ​ളി​ല്‍ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​മെ​ത്തി

കാ​​​​സ​​​​ര്‍​ഗോ​​​​ഡ്: നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ​​​​ടി​​​​വാ​​​​തി​​​​ല്‍​ക്ക​​​​ല്‍ എ​​​​ത്തി​​​​നി​​​​ല്‍​ക്കു​​​​മ്പോ​​​​ള്‍ പൊ​​​​തു​​​​വി​​​​ത​​​​ര​​​​ണ​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ല്‍ അ​​​​വ​​​​ശ്യ​​​​സാ​​​​ധ​​​​ന​​​​ങ്ങ​​​​ളെ​​​​ത്തി​​​​ച്ച് സ​​​​ര്‍​ക്കാ​​​​ര്‍. റേ​​​​ഷ​​​​ന്‍​ക​​​​ട​​​​യി​​​​ല്‍ നാ​​​​ലു​ വ​​​​ര്‍​ഷ​​​​ത്തി​​​​ലേ​​​​റെ​​​​യാ​​​​യി മു​​​​ട​​​​ങ്ങി​​​​ക്കി​​​​ട​​​​ന്ന എ​​​​പി​​​​എ​​​​ല്‍ കാ​​​​ര്‍​ഡു​​​​ട​​​​മ​​​​ക​​​​ള്‍​ക്കു​​​​ള്ള ആ​​​​ട്ട വി​​​​ത​​​​ര​​​​ണം ഇ​​​​പ്പോ​​​​ള്‍ പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

കി​​​​ലോ​​​​യ്ക്ക് 17 രൂ​​​​പ നി​​​​ര​​​​ക്കി​​​​ല്‍ നാ​​​​ലു പാ​​​​യ്ക്ക​​​​റ്റ് ആ​​​​ട്ട കാ​​​​ര്‍​ഡു​​​​ട​​​​മ​​​​ക​​​​ള്‍​ക്കു ല​​​​ഭി​​​​ക്കു​​​​ന്നു​​​​ണ്ട്. മ​​​​ണ്ണെ​​​​ണ്ണ വി​​​​ത​​​​ര​​​​ണ​​​​വും കു​​​​റ​​​​ച്ചു മാ​​​​സ​​​​ങ്ങ​​​​ളാ​​​​യി കൃ​​​​ത്യ​​​​മാ​​​​യി ന​​​​ട​​​​ക്കു​​​​ന്നു​​​​ണ്ട്. ഏ​​​​താ​​​​നും മാ​​​​സം മു​​​​മ്പു​​​​വ​​​​രെ പ​​​​ച്ച​​​​രി​​​​യും പു​​​​ഴു​​​​ക്ക​​​​ല​​​​രി​​​​യും മാ​​​​ത്രം വി​​​​ത​​​​ര​​​​ണം ചെ​​​​യ്തു​​​​കൊ​​​​ണ്ടി​​​​രു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍നി​​​​ന്നാ​​​​ണ് ഈ ​​​​മാ​​​​റ്റ​​​​മു​​​​ണ്ടാ​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

സ​​​​പ്ലൈ​​​​കോ ഔ​​​​ട്ട്‌​​​​ലെ​​​​റ്റു​​​​ക​​​​ളി​​​​ല്‍ സ​​​​ബ്‌​​​​സി​​​​ഡി നി​​​​ര​​​​ക്കി​​​​ല്‍ വി​​​​ല്പ​​​​ന ന​​​​ട​​​​ത്തു​​​​ന്ന അ​​​​രി, പ​​​​ഞ്ച​​​​സാ​​​​ര, ചെ​​​​റു​​​​പ​​​​യ​​​​ര്‍, ക​​​​ട​​​​ല, ഉ​​​​ഴു​​​​ന്ന്, വ​​​​ന്‍​പ​​​​യ​​​​ര്‍, തു​​​​വ​​​​ര​​​​പ്പ​​​​രി​​​​പ്പ്, മു​​​​ള​​​​ക്, മ​​​​ല്ലി, വെ​​​​ളി​​​​ച്ചെ​​​​ണ്ണ തു​​​​ട​​​​ങ്ങി 14 ഇ​​​​നം അ​​​​വ​​​​ശ്യ​​​​സാ​​​​ധ​​​​ന​​​​ങ്ങ​​​​ളും ല​​​​ഭ്യ​​​​മാ​​​​ണ്. നി​​​​ത്യോ​​​​പ​​​​യോ​​​​ഗ​​​​സാ​​​​ധ​​​​ന​​​​ങ്ങ​​​​ളു​​​​ടെ വി​​​​ല റോ​​​​ക്ക​​​​റ്റ് പോ​​​​ലെ കു​​​​തി​​​​ച്ചു​​​​യ​​​​രു​​​​മ്പോ​​​​ഴും വി​​​​പ​​​​ണി​​​​യി​​​​ല്‍ ഇ​​​​ട​​​​പെ​​​​ടാ​​​​തെ കൈ​​​​യും കെ​​​​ട്ടി നോ​​​​ക്കി​​​​നി​​​​ല്‍​ക്കു​​​​ന്നു എ​​​​ന്ന ആ​​​​ക്ഷേ​​​​പം സി​​​​വി​​​​ല്‍​സ​​​​പ്ലൈ​​​​സ് വ​​​​കു​​​​പ്പ് ഏ​​​​റെ നാ​​​​ളാ​​​​യി കേ​​​​ട്ടു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ക​​​​ഴി​​​​ഞ്ഞ ക്രി​​​​സ്മ​​​​സ്, വി​​​​ഷു സീ​​​​സ​​​​ണു​​​​ക​​​​ളി​​​​ല്‍ പോ​​​​ലും സ​​​​പ്ലൈ​​​​കോ ഔ​​​​ട്ട്‌​​​​ലെ​​​​റ്റു​​​​ക​​​​ളു​​​​ടെ റാ​​​​ക്കു​​​​ക​​​​ള്‍ ഒ​​​​ഴി​​​​ഞ്ഞു​​​​കി​​​​ട​​​​ക്കു​​​​ന്ന​​​​ത് പ​​​​തി​​​​വാ​​​​യി​​​​രു​​​​ന്നു. പ​​​​ഞ്ച​​​​സാ​​​​ര വി​​​​ത​​​​ര​​​​ണം 10 മാ​​​​സ​​​​ത്തോ​​​​ളം മു​​​​ട​​​​ങ്ങി​​​​ക്കി​​​​ട​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​മൂ​​​​ല​​​​ധ​​​​നം ഇ​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​​ല്‍ ക​​​​ഴി​​​​ഞ്ഞ മൂ​​​​ന്നു പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​വ​​​​ര്‍​ഷം തു​​​​ട​​​​ര്‍​ച്ച​​​​യാ​​​​യി വാ​​​​ര്‍​ഷി​​​​ക വി​​​​റ്റു​​​​വ​​​​ര​​​​വ് കു​​​​ത്ത​​​​നെ ഇ​​​​ടി​​​​യു​​​​ന്ന സ്ഥി​​​​തി​​​​വി​​​​ശേ​​​​ഷ​​​​വു​​​​മു​​​​ണ്ടാ​​​​യി.

2021-22ല്‍ 6,315 ​​​​കോ​​​​ടി​​​​യാ​​​​യി​​​​രു​​​​ന്നു കോ​​​​ര്‍​പ​​​​റേ​​​​ഷ​​​​ന്‍റെ വി​​​​റ്റു​​​​വ​​​​ര​​​​വ്. എ​​​​ന്നാ​​​​ല്‍ 2022-23ല്‍ 5,302 ​​​​കോ​​​​ടി​​​​യി​​​​ലേ​​​​ക്കും 2023-24ല്‍ 4,271 ​​​​കോ​​​​ടി​​​​യി​​​​ലേ​​​​ക്കും 2024-25ല്‍ 3,004 ​​​​കോ​​​​ടി​​​​യി​​​​ലേ​​​​ക്കും വ്യാ​​​​പാ​​​​രം കൂ​​​​പ്പു​​​​കു​​​​ത്തി​​​​യി​​​​രു​​​​ന്നു.

District News

തെരഞ്ഞെടുപ്പ്: ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം ചേർന്നു

ആ​ല​പ്പു​ഴ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ​റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​മാ​രു​ടെ​യും അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​മാ​രു​ടെ​യും നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രു​ടെ​യും യോ​ഗം ജി​ല്ലാ ക​ള​ക്ട​ര്‍ അ​ല​ക്സ് വ​ർ​ഗീ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്നു.

റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​മാ​ർ

അ​രൂ​ർ- ബി​ന്ദു, ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ, ആ​ല​പ്പു​ഴ, ഫോ​ൺ: 9544688695, മെ​യി​ൽ: [email protected]
ചേ​ർ​ത്ത​ല- ഷാ​ഹി​ന രാ​മ​കൃ​ഷ്ണ​ൻ, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ (ആ​ർ.​ആ​ർ.), ക​ള​ക്ട​റേ​റ്റ്, ആ​ല​പ്പു​ഴ, ഫോ​ൺ: 9447149364, മെ​യി​ൽ: [email protected]
ആ​ല​പ്പു​ഴ -സ​മീ​ർ കി​ഷ​ൻ, സ​ബ് ക​ള​ക്ട​ർ, റ​വ​ന്യൂ ഡി​വി​ഷ​ണ​ൽ ഓ​ഫീ​സ​ർ, റ​വ​ന്യൂ ഡി​വി​ഷ​ണ​ൽ ഓ​ഫീ​സ് ആ​ല​പ്പു​ഴ, ഫോ​ൺ: 9447495002, മെ​യി​ൽ: [email protected]
അ​മ്പ​ല​പ്പു​ഴ-മോ​ബി. ജെ, ​ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ (എ​ൽ.​ആ​ർ.), ക​ള​ക്ട​റേ​റ്റ്, ആ​ല​പ്പു​ഴ, ഫോ​ൺ: 9539562912, മെ​യി​ൽ: [email protected]
കു​ട്ട​നാ​ട് - സി​ന്ധു, പ്രി​ൻ​സി​പ്പ​ൽ അ​ഗ്രി​ക​ൾ​ച്ച​റ​ൽ ഓ​ഫീ​സ​ർ, ആ​ല​പ്പു​ഴ, ഫോ​ൺ: 8921109551, മെ​യി​ൽ: [email protected]
ഹ​രി​പ്പാ​ട് - ഷീ​ജ. എ​സ്, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ (എ​ൽ.​എ.) ക​ള​ക്ട​റേ​റ്റ്, ആ​ല​പ്പു​ഴ, ഫോ​ൺ: 9446031604, മെ​യി​ൽ: [email protected]
കാ​യം​കു​ളം - ബൈ​ജു ജോ​സ്, ജോ​യിന്‍റ് ഡ​യ​റ​ക്ട​ർ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ്, ആ​ല​പ്പു​ഴ, ഫോ​ൺ: 7025874592, മെ​യി​ൽ: [email protected]
മാ​വേ​ലി​ക്ക​ര - ശി​വ​കു​മാ​ർ, ജ​ന​റ​ൽ മാ​നേ​ജ​ർ, ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം, ആ​ല​പ്പു​ഴ, ഫോ​ൺ: 9188127004,
മെ​യി​ൽ: [email protected]
ചെ​ങ്ങ​ന്നൂ​ർ - ഷാ​ജു, റ​വ​ന്യു ഡി​വി​ഷ​ണ​ൽ ഓ​ഫീ​സ​ർ, റ​വ​ന്യു ഡി​വി​ഷ​ണ​ൽ ഓ​ഫീ​സ്, ചെ​ങ്ങ​ന്നൂ​ർ, ഫോ​ൺ: 9895033979, മെ​യി​ൽ: [email protected]

അ​സി​. റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​മാ​ർ

അ​രൂ​ർ - ജോ​ൺ പ്രി​ൻ​സ് കെ. ​ആ​ർ, ത​ഹ​സി​ൽ​ദാ​ർ, ചേ​ർ​ത്ത​ല, ഫോ​ൺ: 9544524070
ചേ​ർ​ത്ത​ല - മ​നോ​ജ്കു​മാ​ർ ആ​ർ, ത​ഹ​സി​ൽ​ദാ​ർ (എ​ൽ​ആ​ർ), ചേ​ർ​ത്ത​ല ഫോ​ൺ: 9446360627
ആ​ല​പ്പു​ഴ- ലി​റ്റി​മോ​ൾ തോ​മ​സ്, ത​ഹ​സി​ൽ​ദാ​ർ, അ​മ്പ​ല​പ്പു​ഴ, ഫോ​ൺ: 9446314538
അ​മ്പ​ല​പ്പു​ഴ- സു​ധി, ത​ഹ​സി​ൽ​ദാ​ർ (എ​ൽ​ആ​ർ), അ​മ്പ​ല​പ്പു​ഴ, ഫോ​ൺ: 8848647908
കു​ട്ട​നാ​ട്-രാ​ജീ​വ്.യു, ​ത​ഹ​സി​ൽ​ദാ​ർ, കു​ട്ട​നാ​ട്, ഫോ​ൺ: 6282363696
ഹ​രി​പ്പാ​ട്- ശ്രീ​കു​മാ​ർ എ​സ്.എ​സ്, ഹ​സി​ൽ​ദാ​ർ, കാ​ർ​ത്തി​ക​പ്പ​ള്ളി ഫോ​ൺ: 9446182590
കാ​യം​കു​ളം- അ​നി​ത റാ​ണി, ത​ഹ​സി​ൽ​ദാ​ർ (എ​ൽ​ആ​ർ), കാ​ർ​ത്തി​ക​പ്പ​ള്ളി, ഫോ​ൺ: 8547611701
മാ​വേ​ലി​ക്ക​ര (എ​സ്‌​സി)- ശ്രീ​കു​മാ​ർ, ത​ഹ​സി​ൽ​ദാ​ർ, മാ​വേ​ലി​ക്ക​ര, ഫോ​ൺ: 9446820585
ചെ​ങ്ങ​ന്നൂ​ർ- സാ​ജ​ൻ, ത​ഹ​സി​ൽ​ദാ​ർ, ചെ​ങ്ങ​ന്നൂ​ർ, ഫോ​ൺ: 9447495009.

Kerala

ലീ​ഡ​റു​ടെ കു​ടും​ബ​ത്തെ ച​തി​ച്ച യൂ​ദാ​സ്; ടി.​എ​ന്‍.​പ്ര​താ​പ​നെ​തി​രെ പോ​സ്റ്റ​ര്‍

തൃ​ശൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം അ​ടു​ത്തി​രി​ക്കെ തൃ​ശൂ​ർ കോ​ൺ​ഗ്ര​സി​ൽ പോ​സ്റ്റ​ർ യു​ദ്ധം. മു​ന്‍ എം​പി​യും മു​തി​ർ​ന്ന നേ​താ​വു​മാ​യ ടി.​എ​ന്‍.​പ്ര​താ​പ​നെ​തി​രെ​യാ​ണ് പോ​സ്റ്റ​ർ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

സേ​വ് കോ​ണ്‍​ഗ്ര​സ് എ​ന്ന പേ​രി​ലാ​ണ് പോ​സ്റ്റ​റു​ക​ള്‍ പ​തി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കെ.​ക​രു​ണാ​ക​ര​ന്‍റെ കു​ടും​ബ​ത്തെ ച​തി​ച്ച യൂ​ദാ​സാ​ണ് പ്ര​താ​പ​നെ​ന്നും പോ​സ്റ്റ​റി​ൽ പ​റ​യു​ന്നു. തൃ​ശൂ​രി​ലെ കോ​ണ്‍​ഗ്ര​സി​നെ ത​ക​ര്‍​ക്കു​ന്ന കാ​ല​നാ​ണ് പ്ര​താ​പ​നെ​ന്ന വി​മ​ര്‍​ശ​ന​വും പോ​സ്റ്റ​റി​ല്‍ ഉ​ന്ന​യി​ക്കു​ന്നു​ണ്ട്.

പ്ര​സ് ക്ല​ബി​ന്‍റെ ചു​വ​രി​ലാ​ണ് പോ​സ്റ്റ​റു​ക​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. യു​വാ​ക്ക​ൾ പോ​സ്റ്റ​ർ ഒ​ട്ടി​ക്കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ലീ​ഡ​റു​ടെ കു​ടും​ബ​ത്തോ​ട് പ്ര​താ​പ​ന് എ​ന്തി​നാ​ണ് ഇ​ത്ര പ​ക. പ​ത്മ​ജ വേ​ണു​ഗോ​പാ​ലി​നെ തോ​ല്‍​പ്പി​ച്ച് പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി​യെ​ന്നും പോ​സ്റ്റ​റി​ല്‍ കു​റ്റ​പ്പെ​ടു​ത്തു​ന്നു.

കെ. ​മു​ര​ളീ​ധ​ര​നെ കൂ​ടെ​നി​ന്ന് കു​ഴി​ച്ചു​മൂ​ടി​യെ​ന്നും പോ​സ്റ്റ​റി​ൽ വി​മ​ർ​ശി​ക്കു​ന്നു. സേ​വ് കോ​ണ്‍​ഗ്ര​സ് എ​ന്ന പേ​രി​ല്‍ പ​തി​പ്പി​ച്ച പോ​സ്റ്റ​റു​ക​ള്‍​ക്ക് പി​ന്നി​ല്‍ ആ​രാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല.

NRI

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന​പ​ത്രി​ക: നിർദേശങ്ങൾ സമർപ്പിച്ച് യു​ക്‌​മ

ല​ണ്ട​ൻ: യു​കെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളു​ടെ ദേ​ശീ​യ കൂ​ട്ടാ​യ്മ​യാ​യ യു​ക്‌​മ (യൂ​ണി​യ​ന്‍ ഓ​ഫ് യു​കെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍​സ്) 2026ലെ ​കേ​ര​ള നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള പ്ര​ക​ട​ന​പ​ത്രി​ക ത​യാ​റാ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ല്‍​ഡി​എ​ഫ്, യു​ഡി​എ​ഫ്, എ​ന്‍​ഡി​എ എ​ന്നീ പ്ര​ധാ​ന രാ​ഷ്‌​ട്രീ​യ മു​ന്ന​ണി​ക​ള്‍​ക്ക് പ്ര​വാ​സി ആ​സ്തി സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​മ​ഗ്ര​മാ​യ നി​യ​മ​നി​ര്‍​മാ​ണം ന​ട​ത്ത​ണ​മെ​ന്ന നി​ര്‍​ദേ​ശം സ​മ​ര്‍​പ്പി​ച്ചു.

യു​കെ​യി​ലെ 155 മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളു​ടെ ദേ​ശീ​യ സം​ഘ​ട​ന​യാ​യ യു​ക്‌​മ, ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന എ​ന്‍​ആ​ര്‍​ഐ​ക​ളും ഒ​സി​ഐ സ്റ്റാ​റ്റ​സ് ഉ​ള്ള​വ​രു​മാ​യ പ്ര​വാ​സി​ക​ളു​ടെ സ്ഥാ​വ​ര ജം​ഗ​മ വ​സ്തു​വ​ക​ക​ള്‍ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക നി​യ​മ​നി​ര്‍​മാ​ണം ആ​വ​ശ്യ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് നി​ര്‍​ദേ​ശം മു​ന്നോ​ട്ടു​വ​ച്ച​തെ​ന്ന് ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ന്‍ പ​റ​ഞ്ഞു.

എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ, യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് മാ​നി​ഫെ​സ്റ്റോ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ബെ​ന്നി ബ​ഹ​നാ​ന്‍ എം​പി, എ​ന്‍​ഡി​എ മു​ന്ന​ണി​യി​ല്‍ ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ് യു​ക്മ പ്ര​ക​ട​ന​പ​ത്രി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന നി​ര്‍​ദേ​ശ​ങ്ങ​ള്‍ കൈ​മാ​റി​യി​രി​ക്കു​ന്ന​തെ​ന്ന് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജ​യ​കു​മാ​ര്‍ നാ​യ​ര്‍ അ​റി​യി​ച്ചു.

ഇ​വ പ്ര​ക​ട​ന​പ​ത്രി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തി​നും മു​ന്ന​ണി നേ​താ​ക്ക​ന്മാ​രു​മാ​യി ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തു​ന്ന​തി​നു​മാ​യി വി​വി​ധ മു​ന്ന​ണി​ക​ള്‍​ക്കാ​യി അ​ത​ത് രാ​ഷ്ട്രീ​യ മു​ന്ന​ണി നേ​താ​ക്ക​ളു​മാ​യി ബ​ന്ധ​മു​ള്ള യു​ക്മ നേ​താ​ക്ക​ളെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​മു​ണ്ട്.

ഡോ. ​ബി​ജു പെ​രി​ങ്ങ​ത്ത​റ, സി.​എ. ജോ​സ​ഫ്, സു​ജു ജോ​സ​ഫ് (എ​ല്‍​ഡി​എ​ഫ്), വ​ര്‍​ഗീ​സ് ഡാ​നി​യേ​ല്‍, സ​ണ്ണി​മോ​ന്‍ മ​ത്താ​യി, ജി​പ്സ​ണ്‍ തോ​മ​സ് (യു​ഡി​എ​ഫ്), മ​നോ​ജ്കു​മാ​ര്‍ പി​ള്ള, അ​ബ്രാ​ഹം പൊ​ന്നും​പു​ര​യി​ടം, ജോ​ണ്‍ വ​ട​ക്കേ​മു​റി (എ​ന്‍​ഡി​എ) എ​ന്നി​വ​ര്‍​ക്കാ​ണ് ഈ ​നി​ര്‍​ദേ​ശ​ങ്ങ​ളു​ടെ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍​ക്കാ​യി ചു​മ​ത​ല ന​ല്‍​കി​യി​ട്ടു​ള്ള​ത്.

ഇ​ക്ക​ഴി​ഞ്ഞ യു​ക്മ ദേ​ശീ​യ മി​ഡ്ടേം ജ​ന​റ​ല്‍ ബോ​ഡി​യി​ല്‍ ദേ​ശീ​യ ട്ര​ഷ​റ​ര്‍ ഷീ​ജോ വ​ര്‍​ഗീ​സ് അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യ​ത്തെ തു​ട​ര്‍​ന്ന് അ​ഡ്വ. ജോ​ബി പു​തു​ക്കു​ള​ങ്ങ​ര​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്മി​ത തോ​ട്ടം, റെ​യ്മോ​ള്‍ നി​ധീ​രി, പീ​റ്റ​ര്‍ താ​ണോ​ലി​ല്‍, ജെ​യ്സ​ണ്‍ ചാ​ക്കോ​ച്ച​ന്‍, ബി​ജു പീ​റ്റ​ര്‍, സു​രേ​ന്ദ്ര​ന്‍ ആ​ര​ക്കോ​ട്ട്, ജോ​ര്‍​ജ് തോ​മ​സ്, ബെ​ന്നി അ​ഗ​സ്റ്റി​ന്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ക​മ്മി​റ്റി​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച നി​ര്‍​ദേ​ശ​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി പ്ര​വ​ര്‍​ത്തി​ച്ച​ത്.

പ്ര​വാ​സി സ​മൂ​ഹം കേ​ര​ള​ത്തി​ന്‍റെ സാ​മ്പ​ത്തി​ക വ​ള​ര്‍​ച്ച​യ്ക്ക് ന​ല്‍​കു​ന്ന സം​ഭാ​വ​ന വ​ള​രെ വ​ലു​താ​ണെ​ന്നും അ​വ​രു​ടെ നി​ക്ഷേ​പ​ങ്ങ​ള്‍ പ്ര​ധാ​ന​മാ​യും റി​യ​ല്‍ എ​സ്റ്റേ​റ്റ്, ബാ​ങ്കിം​ഗ്, വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, സ്റ്റാ​ര്‍​ട്ട​പ്പു​ക​ള്‍, സ​ഹ​ക​ര​ണ മേ​ഖ​ല, ചെ​റു​കി​ട വ്യ​വ​സാ​യ​ങ്ങ​ള്‍ എ​ന്നി​വ​യി​ലേ​ക്ക് എ​ത്തു​ന്നു​വെ​ന്നും യു​ക്‌​മ ക​ത്തി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു. പ്ര​വാ​സി​ക​ളു​ടെ വി​ദേ​ശ​വി​നി​മ​യ വ​രു​മാ​ന​വും നി​ക്ഷേ​പ​ങ്ങ​ളും കേ​ര​ള​ത്തി​ന്‍റെ സാ​മ്പ​ത്തി​ക സ്ഥി​ര​ത​യ്ക്ക് നി​ര്‍​ണാ​യ​ക​മാ​ണെ​ന്നും സം​ഘ​ട​ന ഓ​ര്‍​മി​പ്പി​ക്കു​ന്നു.

എ​ന്നാ​ല്‍ അ​ടു​ത്ത​കാ​ല​ത്ത് പ്ര​വാ​സി​ക​ളു​ടെ ഭൂ​മി, വീ​ടു​ക​ള്‍, ബാ​ങ്ക് നി​ക്ഷേ​പ​ങ്ങ​ള്‍, ഓ​ഹ​രി​ക​ള്‍, മ്യൂ​ച്വ​ല്‍ ഫ​ണ്ടു​ക​ള്‍, ബാ​ങ്ക് ലോ​ക്ക​റു​ക​ള്‍, സ്വ​ര്‍​ണ നി​ക്ഷേ​പ​ങ്ങ​ള്‍, സ​ഹ​ക​ര​ണ ബാ​ങ്ക് നി​ക്ഷേ​പ​ങ്ങ​ള്‍ തു​ട​ങ്ങി​യ ആ​സ്തി​ക​ള്‍ സം​ബ​ന്ധി​ച്ച് അ​ന​ധി​കൃ​ത ഇ​ട​പാ​ടു​ക​ള്‍, വ്യാ​ജ ര​ജി​സ്ട്രേ​ഷ​ന്‍, വ്യാ​ജ പ​വ​ര്‍ ഓ​ഫ് അ​റ്റോ​ര്‍​ണി, അ​ന​ധി​കൃ​ത മ്യൂ​ട്ടേ​ഷ​ന്‍, ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളു​ടെ ദു​രു​പ​യോ​ഗം തു​ട​ങ്ങി​യ പ​രാ​തി​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന​താ​യി സം​ഘ​ട​ന ചൂ​ണ്ടി​ക്കാ​ട്ടി.

ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ "കേ​ര​ള എ​ന്‍​ആ​ര്‍​ഐ & ഒ​സി​ഐ ആ​സ്തി സം​ര​ക്ഷ​ണ നി​യ​മം' രൂ​പീ​ക​രി​ക്കു​മെ​ന്ന് 2026 തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന​പ​ത്രി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് യു​ക്‌​മ മു​ന്ന​ണി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

നി​ര്‍​ദേ​ശ​ങ്ങ​ളി​ല്‍ പ്ര​ധാ​ന​മാ​യും ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്

  • ഓ​രോ ജി​ല്ല​യി​ലും എ​ന്‍​ആ​ര്‍​ഐ/​ഒ​സി​ഐ ആ​സ്തി സം​ര​ക്ഷ​ണ സെ​ല്‍ രൂ​പീ​ക​രി​ക്ക​ല്‍
  • ആ​സ്തി കൈ​മാ​റ്റ​ത്തി​ന് മു​മ്പ് ഡി​ജി​റ്റ​ല്‍ അ​ല​ര്‍​ട്ട് സം​വി​ധാ​നം
  • ര​ജി​സ്ട്രേ​ഷ​ന്‍ സ​മ​യ​ത്ത് ബ​യോ​മെ​ട്രി​ക്, വീ​ഡി​യോ സ്ഥി​രീ​ക​ര​ണം
  • പ്ര​വാ​സി ആ​സ്തി ത​ര്‍​ക്ക​ങ്ങ​ള്‍​ക്ക് ഫാ​സ്റ്റ് ട്രാ​ക്ക് ട്രൈ​ബ്യൂ​ണ​ല്‍
  • എ​ന്‍​ആ​ര്‍​ഐ/​ഒ​സി​ഐ പ​രാ​തി​ക​ള്‍​ക്ക് പ്ര​ത്യേ​ക പോ​ലീ​സ് പ്രോ​ട്ടോ​ക്കോ​ള്‍
  • സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ല്‍ ശ​ക്ത​മാ​യ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍

അ​തേ​സ​മ​യം ബാ​ങ്കിം​ഗ്, വി​ദേ​ശ​വി​നി​മ​യം, ഓ​ഹ​രി വി​പ​ണി, പൗ​ര​ത്വം തു​ട​ങ്ങി​യ യൂ​ണി​യ​ന്‍ ലി​സ്റ്റ് വി​ഷ​യ​ങ്ങ​ളി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​നോ​ടു​ള്ള ശു​പാ​ര്‍​ശ​ക​ളും യു​ക്‌​മ മു​ന്നോ​ട്ടു​വ​ച്ചി​ട്ടു​ണ്ട്.

പ്ര​ത്യേ​കി​ച്ച് എ​ന്‍​ആ​ര്‍​ഐ അ​ക്കൗ​ണ്ടു​ക​ളി​ല്‍ ഉ​യ​ര്‍​ന്ന മൂ​ല്യ​മു​ള്ള ഇ​ട​പാ​ടു​ക​ള്‍​ക്ക് നി​ര്‍​ബ​ന്ധി​ത അ​ല​ര്‍​ട്ട്, പ​വ​ര്‍ ഓ​ഫ് അ​റ്റോ​ര്‍​ണി കേ​ന്ദ്ര ര​ജി​സ്ട്രി, ഒ​സി​ഐ കാ​ര്‍​ഡ് അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള സ്വ​ത്ത് ഇ​ട​പാ​ടു​ക​ള്‍​ക്ക് അം​ഗീ​കാ​രം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

പ്ര​വാ​സി​ക​ള്‍ കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന വി​ദേ​ശ​വി​നി​മ​യം സം​സ്ഥാ​ന​ത്തി​ന്‍റെ സാ​മ്പ​ത്തി​ക ശ​ക്തി​യു​ടെ അ​ടി​സ്ഥാ​ന​മാ​ണെ​ന്നും അ​വ​രു​ടെ ആ​സ്തി സം​ര​ക്ഷ​ണം സാ​മൂ​ഹി​ക സു​ര​ക്ഷ മാ​ത്ര​മ​ല്ല, സാ​മ്പ​ത്തി​ക ആ​വ​ശ്യ​ക​ത​യു​മാ​ണ് എ​ന്നും യു​ക്‌​മ വ്യ​ക്ത​മാ​ക്കി.

ഈ ​വി​ഷ​യ​ത്തി​ല്‍ ആ​വ​ശ്യ​മാ​യാ​ല്‍ വി​ശ​ദ​മാ​യ നി​യ​മ രൂ​പ​രേ​ഖ ത​യാ​റാ​ക്കി ന​ല്‍​കാ​നും ന​യ​ച​ര്‍​ച്ച​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​നും യു​ക്‌​മ ത​യാ​റാ​ണെ​ന്ന് സം​ഘ​ട​ന അ​റി​യി​ച്ചു.

യു​കെ​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ര്‍​ച്ച​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നാ​യി അ​ല​ക്സ് വ​ര്‍​ഗീ​സ്, സു​നി​ല്‍ ജോ​ര്‍​ജ്, ഷാ​ജി വ​രാ​ക്കു​ടി, ജോ​ബി​ന്‍ ജോ​ര്‍​ജ്, അ​മ്പി​ളി സെ​ബാ​സ്റ്റ്യ​ന്‍, ജോ​ഷി തോ​മ​സ്, രാ​ജേ​ഷ് രാ​ജ്, ജോ​സ് വ​ര്‍​ഗീ​സ് എ​ന്നി​വ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി.

NRI

ബാ​ഡ​ൻ -​ വു​ർ​ട്ടം​ബ​ർ​ഗ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മെ​ർ​സി​ന്‍റെ പാ​ർ​ട്ടി ര​ണ്ടാം സ്ഥാ​ന​ത്ത്

ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ ബാ​ഡ​ൻ - വു​ർ​ട്ടം​ബ​ർ​ഗ് സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ചാ​ൻ​സ​ല​ർ ഫ്രെ​ഡ​റി​ക് മെ​ർ​സി​ന്‍റെ പാ​ർ​ട്ടി​യാ​യ സിഡിയുവി​നെ പി​ന്നി​ലാ​ക്കി ഗ്രീ​ൻ പാ​ർ​ട്ടി വി​ജ​യം നേ​ടി​.

ജ​ർ​മ​നി​യി​ലെ സ​മ്പ​ന്ന​വും വ്യ​വ​സാ​യ പ്രാ​ധാ​ന്യ​മു​ള്ള​തു​മാ​യ ബാ​ഡ​ൻ -​ വു​ർ​ട്ടം​ബ​ർ​ഗ് സം​സ്ഥാ​ന​ത്ത് ന​ട​ന്ന തെര​ഞ്ഞെ​ടു​പ്പി​ൽ ഗ്രീ​ൻ പാ​ർ​ട്ടി ഉ​ജ്വ​ല വി​ജ​യം നേ​ടി. നി​ല​വി​ലെ മെ​ർ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സിഡിയു പാ​ർ​ട്ടി​യെ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ളി​ക്കൊ​ണ്ടാ​ണ് ഗ്രീ​ൻ പാ​ർ​ട്ടി ഒ​ന്നാ​മ​തെ​ത്തി​യ​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം: ബാ​ഡ​ൻ - ​വു​ർ​ട്ടം​ബ​ർ​ഗ് നി​യ​മ​സ​ഭ​യി​ലെ 158 സീ​റ്റു​ക​ളി​ലേ​ക്കാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ന്ന​ത്. നി​ല​വി​ലെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ക​ക്ഷി​നി​ല ഇ​ങ്ങ​നെ​യാ​ണ്.

ഗ്രീ​ൻ പാ​ർ​ട്ടി: 30.2 ശതമാനം വോ​ട്ട് (57 സീ​റ്റു​ക​ൾ) - ഒ​ന്നാം സ്ഥാ​നം

സിഡിയു: 29.7 ശതമാനം വോ​ട്ട് (56 സീ​റ്റു​ക​ൾ) - ര​ണ്ടാം സ്ഥാ​നം

എഎ​ഫ്ഡി: 18.8 ശതമാനം വോ​ട്ട് - മൂ​ന്നാം സ്ഥാ​നം (എ​ണ്ണം വ​ർ​ധി​പ്പി​ച്ചു)

എ​ഫ്ഡിപി: 35 സീ​റ്റു​ക​ൾ

എ​സ്​പിഡി: 5.5 ശതമാനം വോ​ട്ട് (10 സീ​റ്റു​ക​ൾ - ച​രി​ത്ര​പ​ര​മാ​യ തി​രി​ച്ച​ടി)

പ്ര​ധാ​ന മാ​റ്റ​ങ്ങ​ൾ

പു​തി​യ മു​ഖ്യ​മ​ന്ത്രി: ഗ്രീ​ൻ പാ​ർ​ട്ടി​യു​ടെ സെം ​ഓ​സ്ഡെ​മി​ർ ബാ​ഡ​ൻ-​വു​ർ​ട്ടം​ബ​ർ​ഗിന്‍റെ അ​ടു​ത്ത മു​ഖ്യ​മ​ന്ത്രി​യാ​കും. നി​ല​വി​ലെ മു​ഖ്യ​മ​ന്ത്രി വി​ൻ​ഫ്രീ​ഡ് ക്രെ​ഷ്മാ​ന് പ​ക​ര​ക്കാ​ര​നാ​യാ​ണ് അ​ദ്ദേ​ഹം എ​ത്തു​ന്ന​ത്.

തു​ർ​ക്കി വം​ശ​ജ​നാ​യ ഓ​സ്ഡെ​മി​ർ ഒ​ലാ​ഫ് ഷോ​ൾ​സ് മ​ന്ത്രി​സ​ഭ​യി​ൽ കൃ​ഷി​മ​ന്ത്രി ആ​യി​രു​ന്നു. തു​ർ​ക്കി പാ​ര​മ്പ​ര്യ​മു​ള്ള ജ​ർ​മനി​യി​ലെ ആ​ദ്യ​ത്തെ സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി​യാ​ണ്, ഓ​സ്ഡെ​മി​ർ

മെ​ർ​സി​ന് തി​രി​ച്ച​ടി: ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ഫ്രെ​ഡ​റി​ക് മെ​ർ​സി​ന്‍റെ പാ​ർ​ട്ടി​യാ​യ സിഡിയു​വി​ന് സ​ർ​വേ​ക​ളി​ൽ മു​ന്നി​ലാ​യി​രു​ന്നി​ട്ടും ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക് പോ​കേ​ണ്ടി വ​ന്നു. സ്ഥാ​നാ​ർ​ഥി മാ​നു​വ​ൽ ഹാ​ഗ​ലി​ന്‍റെ മു​ൻ​കാ​ല പ​രാ​മ​ർ​ശ​ങ്ങ​ൾ പാ​ർ​ട്ടി​യെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ച്ചു​വെ​ന്ന് വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

ക​രു​ത്ത് കാ​ട്ടി എ​എ​ഫ്ഡി

തീ​വ്ര വ​ല​തു​പ​ക്ഷ​ത്തി​ന്‍റെ മു​ന്നേ​റ്റം: എഎ​ഫ്ഡി ത​ങ്ങ​ളു​ടെ വോ​ട്ട് വി​ഹി​തം 2021ലെ 9.7 ​ശ​ത​മാ​ന​ത്തി​ൽ നി​ന്ന് 17.5 ശ​ത​മാ​ന​മാ​യി (നി​ല​വി​ൽ 18.8 ശതമാനം) വ​ർ​ധി​പ്പി​ച്ചു.

പു​റ​ത്താ​യ പാ​ർ​ട്ടി​ക​ൾ: എ​ഫ്ഡി​പി/​ഡിവിപി സ​ഖ്യ​ത്തി​നും ഇ​ട​തു​പ​ക്ഷ​ത്തി​നും അഞ്ച് ശ​ത​മാ​ന​ത്തി​ൽ താ​ഴെ വോ​ട്ട് ല​ഭി​ച്ച​തി​നാ​ൽ നി​യ​മ​സ​ഭ​യി​ൽ പ്രാ​തി​നി​ധ്യം ന​ഷ്ട​മാ​യി.

എ​ന്തു​കൊ​ണ്ട് ഈ ​ഫ​ലം പ്ര​ധാ​നം

ജ​ർ​മ​നി​യു​ടെ വാ​ഹ​ന നി​ർ​മാ​ണ മേ​ഖ​ല​യു​ടെ ഹൃ​ദ​യ​ഭൂ​മി​യാ​യ ബാ​ഡ​ൻ-​വു​ർ​ട്ടം​ബ​ർ​ഗി​ലെ ഈ ​ഫ​ലം വ​രാ​നി​രി​ക്കു​ന്ന മ​റ്റ് നാ​ല് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ലും വ​ലി​യ സ്വാ​ധീ​നം ചെ​ലു​ത്തു​മെ​ന്ന് ക​രു​ത​പ്പെ​ടു​ന്നു.

ചാ​ൻ​സ​ല​ർ മെ​ർ​സി​ന്‍റെ ഭ​ര​ണ​ത്തി​നു​ള്ള ഒ​രു മു​ന്ന​റി​യി​പ്പാ​യി ഈ ​ഫ​ലം വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

Kerala

പതിമൂന്നാം സീറ്റ് കിട്ടണം; പാലായിൽ മത്സരിക്കുന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്ന് ജോസ് കെ. മാണി

തിരുവനന്തപുരം: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കേരള കോണ്‍ഗ്രസ് എമ്മിന് 13 സീറ്റ് കിട്ടണമെന്ന് പാർട്ടി ചെയർമാർ ജോസ് കെ. മാണി. ഇടതുമുന്നണിയിൽ സീറ്റ് സംബന്ധിച്ച് ചർച്ചകൾ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കുറ്റ്യാടിയാണ് കേരള കോണ്‍ഗ്രസ് എം ആവശ്യപ്പെട്ടത്. അവിടെ സിറ്റിംഗ് എംഎൽഎ ഉണ്ട്. അതാണ് പ്രശ്നം. ചിലയിടങ്ങളിൽ കേരള കോണ്‍ഗ്രസിന് മുൻതൂക്കം ഉണ്ട്. ചിലയിടങ്ങളിൽ സിപിഎമ്മിനും. കേരള കോണ്‍ഗ്രസിന് മുൻതൂക്കമുള്ളിടത്ത് സീറ്റ് കിട്ടണമെന്നാണ് ആഗ്രഹം.

താൻ പാലായിൽ മത്സരിക്കുന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്നും ജോസ് കെ. മാണി കൂട്ടിച്ചേർത്തു.

NRI

കേ​ര​ള നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: പ്ര​ചാ​ര​ണ​ത്തി​ന് സ​ന്ന​ദ്ധ​മാ​യി എ​ൽ​ഡി​എ​ഫ് യു​കെ - അ​യ​ർ​ല​ൻ​ഡ് ഘ​ട​കം

ഡബ്ലിൻ: കേ​ര​ള​ത്തി​ൽ വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യു​ടെ തു​ട​ർ​ഭ​ര​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നും പ്ര​വാ​സ​ലോ​ക​ത്തു​നി​ന്ന് വി​പു​ല​മാ​യ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നു​മാ​യി എ​ൽ​ഡി​എ​ഫ് യു​കെ - അ​യ​ർ​ല​ൻ​ഡ് ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ചു. 

ലോ​ക​മാ​തൃ​ക​യാ​യ കേ​ര​ള​ത്തി​ലെ വി​ക​സ​ന​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കാ​നും പ്ര​വാ​സി വോ​ട്ട​ർ​മാ​രു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കാ​നു​മാ​ണ് ഈ ​സം​വി​ധാ​നം ല​ക്ഷ്യ​മി​ടു​ന്ന​ത്.

സി​പി​എം സാ​ർ​വ​ദേ​ശീ​യ ഘ​ട​ക​മാ​യ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​സ്റ്റ്സ് (എഐസി), പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ്, സി​പി​ഐ, കൈ​ര​ളി യു​കെ, ക്രാ​ന്തി അ​യ​ർ​ല​ൻഡ്, ഇ​ന്ത്യ​ൻ വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (ഐഡബ്ല്യുഎ) എ​ന്നീ സം​ഘ​ട​ന​ക​ൾ ചേ​ർ​ന്നാ​ണ് സ​മി​തി​ക്ക് രൂ​പം ന​ൽ​കി​യ​ത്.

യു​കെ​യി​ലെ​യും അ​യ​ർ​ല​ൻഡി​ലെ​യും വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ രാ​ജേ​ഷ് കൃ​ഷ്ണ​യെ ക​ൺ​വീ​ന​റാ​യും ജി​ജോ അ​ര​യ​ത്ത്, എ.​കെ. ഷി​നി​ത്ത് എ​ന്നി​വ​രെ ജോ​യിന്‍റ് ക​ൺ​വീ​ന​ർ​മാ​രാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

യോ​ഗ​ത്തി​ൽ വി​വി​ധ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് ജ​നേ​ഷ് നാ​യ​ർ, ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ, ജി​ജോ അ​ര​യ​ത്ത്, ന​വീ​ൻ ഹ​രി, ബി​ജു ഗോ​പി​നാ​ഥ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. കേ​ര​ള​ത്തി​ന്‍റെ സ​ർ​വ മേ​ഖ​ല​ക​ളി​ലും എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ലും അ​വ​രു​ടെ നാ​ട്ടി​ലെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കി​ട​യി​ലും സ​ജീ​വ ച​ർ​ച്ച​യാ​ക്ക​ണ​മെ​ന്ന് യോ​ഗം ആ​ഹ്വാ​നം ചെ​യ്തു.

തെ​ര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യ​മാ​ക്കി വി​പു​ല​മാ​യ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളാ​ണ് ക​മ്മി​റ്റി ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്:

ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​ന്‍റെ ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വോ​ട്ട​ർ​മാ​രി​ലേ​ക്ക് എ​ത്തി​ക്കാ​നും ക​ലാ-​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ വി​പു​ല​മാ​യ പ്ര​ചാ​ര​ണം സം​ഘ​ടി​പ്പി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി വി​വി​ധ സ​ബ് ക​മ്മി​റ്റി​ക​ളെ​യും തെ​ര​ഞ്ഞെ​ടു​ത്തു. അ​ശ്വ​തി അ​ശോ​ക്, രാ​ജു കു​ന്ന​ക്കാ​ട്ട്, എ​ബി​ൻ രാ​ജു, ബി​നോ​ജ് ജോ​ൺ, മാ​ന്വ​ൽ മാ​ത്യു, ടോ​മി​ച്ച​ൻ കൊ​ഴു​വ​നാ​ൽ തു​ട​ങ്ങി​യ​വ​ർ വി​വി​ധ ക​മ്മി​റ്റി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും

വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പ്ര​വാ​സി സം​ഘ​ട​ന​ക​ളെ​യും വ്യ​ക്തി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി പ്ര​ചാ​ര​ണം വി​പു​ല​മാ​ക്കാ​നാ​ണ് ക​മ്മി​റ്റി​യു​ടെ തീ​രു​മാ​നം.

International

ബംഗ്ലാ തെരഞ്ഞെടുപ്പ്: ബിഎൻപിക്ക് 50% വോട്ട്, ജമാഅത്തെ ഇസ്‌ലാമിക്ക് 31%

ധാ​​​​ക്ക: മൂ​​​​ന്നി​​​​ൽ ര​​​​ണ്ടു ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തോ​​​​ടെ ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ൽ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തി​​​​യ ബി​​​​എ​​​​ൻ​​​​പി​​​​ക്ക് (ബം​​​​ഗ്ലാ​​​​ദേ​​​​ശ് നാ​​​​ഷ​​​​ണ​​​​ലി​​​​സ്റ്റ് പാ​​​​ർ​​​​ട്ടി) തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ല​​​​ഭി​​​​ച്ച​​​​ത് 50 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ന​​​​ടു​​​​ത്ത് വോ​​​​ട്ട് (49.97%). പ്ര​​​​ധാ​​​​ന എ​​​​തി​​​​രാ​​​​ളി​​​​യാ​​​​യ ജ​​​​മാ​​​​അ​​​​ത്തെ ഇ​​​​സ്‌ലാമി 31.76 ശ​​​​ത​​​​മാ​​​​നം വോ​​​​ട്ട് നേ​​​​ടി. സ്വ​​​​ത​​​​ന്ത്ര​​​​ർ​​​​ക്ക് 5.79 ശ​​​​ത​​​​മാ​​​​നം വോ​​​​ട്ട് കി​​​​ട്ടി. ബംഗ്ലാദേശ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​നാ​​​​ണ് ഇ​​​​ക്കാ​​​​ര്യം അ​​​​റി​​​​യി​​​​ച്ച​​​​ത്. 12.7 കോ​​​ടി വോ​​​ട്ട​​​ർ​​​മാ​​​രി​​​ൽ 59.44 ശ​​​​ത​​​​മാ​​​​നം പേ​​​ർ വോ​​​ട്ട് ചെ​​​യ്തു.

ഫ​​​​ലം പ്ര​​​​ഖ്യാ​​​​പി​​​​ച്ച 297 സീ​​​​റ്റു​​​​ക​​​​ളി​​​​ൽ 209ഉം ബി​​​​എ​​​​ൻ​​​​പി നേ​​​​ടി. ജ​​​​മാ അ​​​​ത്തെ ഇ​​​​സ്‌ലാ​​​​മി​​​​ക്ക് 68 സീ​​​​റ്റാ​​​​ണു കി​​​​ട്ടി​​​​യ​​​​ത്. ബി​​​​എ​​​​ൻ​​​​പി സ​​​​ഖ്യ​​​​ത്തി​​​​ന് ആ​​​​കെ 212 സീ​​​​റ്റും ജ​​​​മാ​​​​അ​​​​ത്ത് സ​​​​ഖ്യ​​​​ത്ത​​​​ന് 77 സീ​​​​റ്റും ല​​​​ഭി​​​​ച്ചു.

മു​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഷേ​​​​ഖ് ഹ​​​​സീ​​​​ന​​​​യെ സ്ഥാ​​​ന​​​​ഷ്ട​​​​യാ​​​​ക്കി​​​​യ ജ​​​​ന​​​​കീ​​​​യ പ്ര​​​​ക്ഷോ​​​​ഭ​​​​ത്തി​​​​നു നേ​​​​തൃ​​​​ത്വം ന​​​​ല്കി​​​​യ​​​​വ​​​​ർ രൂ​​​​പ​​​​വ​​​​ത്ക​​​​രി​​​​ച്ച നാ​​​​ഷ​​​​ണ​​​​ൽ സി​​​​റ്റി​​​​സ​​​​ൻ പാ​​​​ർ​​​​ട്ടി (എ​​​​ൻ​​​​സി​​​​പി) വെ​​​​റും 3.05 ശ​​​​ത​​​​മാ​​​​നം വോ​​​​ട്ടാ​​​​ണു നേ​​​​ടി​​​​യ​​​​ത്.

ജ​​​​മാ​​​​അ​​​​ത്തെ ഇ​​​​സ്‌ലാ​​​​മി​​​​യു​​​​ടെ സ​​​​ഖ്യ​​​​ക​​​​ക്ഷി​​​​യാ​​​​യി​​​​രു​​​​ന്നു എ​​​​ൻ​​​​സി​​​​പി. ഇ​​​​സ്‌ലാ​​​​മി ആ​​​​ന്ദോ​​​​ള​​​​ൻ പാ​​​​ർ​​​​ട്ടി 2.70 ശ​​​​ത​​​​മാ​​​​ന​​​​വും ബം​​​​ഗ്ലാ​​​​ദേ​​​​ശ് ഖി​​​​ലാ​​​​ഫ​​​​ത്ത് മ​​​​ജ്‌​​​​ലി​​​​സ് 2.09 ശ​​​​ത​​​​മാ​​​​ന​​​​വും വോ​​​​ട്ട് നേ​​​​ടി.

NRI

സ്വി​റ്റ്സ​ര്‍​ല​ന്‍​ഡി​ല്‍ വോ​ട്ടെ​ടു​പ്പ് ജൂ​ണി​ല്‍

ബെ​ര്‍​ലി​ന്‍: സ്വി​റ്റ്‌​സ​ര്‍​ല​ൻ​ഡി​ലെ കു​ടി​യേ​റ്റ വി​രു​ദ്ധ സ്വി​സ് പീ​പ്പി​ള്‍​സ് പാ​ര്‍​ട്ടി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഈ ​വ​ര്‍​ഷം ജൂ​ണി​ല്‍ റ​ഫ​റ​ണ്ട​ത്തി​ലേ​ക്ക് പോ​കാ​ന്‍ ആ​വ​ശ്യ​മാ​യ ഒ​പ്പു​ക​ള്‍ നേ​ടി​യ​ത് രാ​ജ്യ​ത്തേ​യ്ക്കു​ള്ള കു​ടി​യേ​റ്റ​ത്തി​ന് പൂ​ട്ടു​വീ​ഴു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് കു​ടി​യേ​റ്റ സ​മൂ​ഹം.

അ​തേ​സ​മ​യം, ഈ ​നീ​ക്കം സാ​മ്പ​ത്തി​ക കു​ഴ​പ്പ​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​മെ​ന്ന് നി​യ​മ​നി​ർ​മാ​താ​ക്ക​ളും ബി​സി​ന​സ് ഗ്രൂ​പ്പു​ക​ളും വാ​ദി​ക്കു​ന്ന​ത് വ​ലി​യൊ​രു യാ​ഥാ​ഥ്യ​ത്തി​ലേ​ക്ക് വി​ര​ല്‍​ചൂ​ണ്ടു​ന്നു. രാ​ജ്യ​ത്തി​ന്‍റെ ജ​ന​സം​ഖ്യ 10 ദ​ശ​ല​ക്ഷ​മാ​യി പ​രി​മി​ത​പ്പെ​ടു​ത്ത​ണോ വേ​ണ്ട​യോ എ​ന്ന​തി​നെ​ക്കു​റി​ച്ചാ​ണ് സ്വി​റ്റ്‌​സ​ര്‍​ല​ൻ​ഡ് റ​ഫ​റ​ണ്ടം ന​ട​ത്തു​ന്ന​ത്.

വ​ല​തു​പ​ക്ഷ, കു​ടി​യേ​റ്റ വി​രു​ദ്ധ സ്വി​സ് പീ​പ്പി​ള്‍​സ് പാ​ര്‍​ട്ടി (എ​സ്പി​പി) ആ​ണ് ഈ ​ആ​വ​ശ്യം മു​ന്നോ​ട്ട് വ​ച്ച​ത്. വോ​ട്ടെ​ടു​പ്പി​ന് വി​ധേ​യ​മാ​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ ഒ​പ്പു​ക​ള്‍ ഈ ​നി​ര്‍​ദ്ദേ​ശ​ത്തി​ന് ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ജൂ​ണ്‍ 14ന് ​അ​ത് ബാ​ല​റ്റ് ബോ​ക്സി​ലേ​ക്ക് പോ​കു​മെ​ന്നും സ​ര്‍​ക്കാ​ര്‍ ബു​ധ​നാ​ഴ്ച വെ​ളി​പ്പെ​ടു​ത്തി.

സ്വി​റ്റ്സ​ര്‍​ല​ന്‍​ഡി​ല്‍ ഏ​ക​ദേ​ശം 9.1 ദ​ശ​ല​ക്ഷം ആ​ളു​ക​ള്‍ വ​സി​ക്കു​ന്നു​ണ്ട്. വി​ദേ​ശ​ത്തു നി​ന്നു​ള്ള​വ​ര്‍, പ്ര​ധാ​ന​മാ​യും യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​ര്‍, ജ​ന​സം​ഖ്യ​യു​ടെ 30 ശ​ത​മാ​ന​മാ​ണെ​ന്ന് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു. സ്വി​റ്റ്‌​സ​ര്‍​ല​ൻ​ഡ് - യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ സ്വ​ത​ന്ത്ര സ​ഞ്ചാ​ര ക​രാ​റും പ​രി​ഗ​ണ​ന​യി​ലു​ണ്ട്.

സ്വി​റ്റ്‌​സ​ര്‍​ല​ൻ​ഡി​ന്‍റെ ഭ​ര​ണ​ഘ​ട​ന​യി​ല്‍ മാ​റ്റം വ​രു​ത്താ​നാ​ണ് നി​ര്‍​ദേ​ശം ല​ക്ഷ്യ​മി​ടു​ന്ന​ത്. സ്വി​സ് പൗ​ര​ന്മാ​രും റ​സി​ഡ​ന്‍​സി പേ​പ്പ​റു​ക​ളു​ള്ള വി​ദേ​ശ പൗ​ര​ന്മാ​രും ഉ​ള്‍​പ്പെ​ടെ ജ​ന​സം​ഖ്യ 2050ന് ​മു​മ്പ് 9.5 ദ​ശ​ല​ക്ഷ​ത്തി​ലെ​ത്തി​യാ​ല്‍, ജ​ന​സം​ഖ്യാ വ​ള​ര്‍​ച്ച പ​രി​മി​ത​പ്പെ​ടു​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണം എ​ന്ന​താ​ണ് ആ​ശ​യം.

അ​ഭ​യാ​വ​കാ​ശ​ങ്ങ​ള്‍, കു​ടും​ബ പു​ന​രേ​കീ​ക​ര​ണം, റ​സി​ഡ​ന്‍​സി പെ​ര്‍​മി​റ്റ് വി​ത​ര​ണം എ​ന്നി​വ സം​ബ​ന്ധി​ച്ച മാ​റ്റ​ങ്ങ​ള്‍ ഈ ​ന​ട​പ​ടി​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടും. നി​ര്‍​ദേ​ശ​പ്ര​കാ​രം, സ്വി​റ്റ്‌​സ​ര്‍​ല​ൻ​ഡ് സ​ര്‍​ക്കാ​ര്‍ ജ​ന​സം​ഖ്യാ വ​ള​ര്‍​ച്ച​യെ ന​യി​ക്കു​ന്ന രാ​ജ്യാ​ന്ത​ര ക​രാ​റു​ക​ളെ​ക്കു​റി​ച്ച് വീ​ണ്ടും ച​ര്‍​ച്ച ന​ട​ത്താ​ന്‍ ശ്ര​മി​ക്കും.

10 ദ​ശ​ല​ക്ഷം പ​രി​ധി ക​ട​ന്നാ​ല്‍, ജ​ന​സം​ഖ്യാ പ​രി​ധി പാ​ലി​ക്കു​ന്ന​തി​ന് അ​ധി​കാ​രി​ക​ള്‍ ല​ഭ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കേ​ണ്ട​തു​ണ്ട്. അ​തി​ല്‍ ഇ​യു​വു​മാ​യു​ള്ള സ്വി​റ്റ്സ​ര്‍​ല​ന്‍​ഡി​ന്‍റെ സ്വ​ത​ന്ത്ര സ​ഞ്ചാ​ര ക​രാ​ര്‍ അ​വ​സാ​നി​പ്പി​ക്കു​ന്ന​ത് ഉ​ള്‍​പ്പെ​ടു​ന്നു.

നി​ല​വി​ല്‍ സ്വി​റ്റ്സ​ര്‍​ല​ന്‍​ഡി​ല്‍ താ​മ​സി​ക്കു​ന്ന​വ​രി​ല്‍ 27 ശ​ത​മാ​നം ആ​ളു​ക​ള്‍ പൗ​ര​ത്വ​മി​ല്ലാ​ത്ത​വ​രാ​ണ്. ഭാ​വി​യി​ല്‍ ഉ​ണ്ടാ​കു​ന്ന ജ​ന​സം​ഖ്യാ വ​ർ​ധ​ന​വ് വീ​ടു​ക​ളു​ടെ വാ​ട​ക വ​ര്‍​ധി​ക്കു​ന്ന​തി​നും അ​തു​പോ​ലെ പൊ​തു സം​വി​ധാ​ന​ങ്ങ​ള്‍​ക്ക് മേ​ല്‍ അ​മി​ത സ​മ്മ​ര്‍​ദ​ത്തി​നും ഇ​ട​യാ​ക്കു​ന്നു എ​ന്നും സ്വി​റ്റ​സ​ര്‍​ല​ന്‍​ഡി​ലെ ഏ​റ്റ​വും വ​ലി​യ രാ​ഷ്ട്രീ​യ ക​ക്ഷി​യാ​യ സ്വി​സ് പീ​പ്പി​ള്‍​സ് പാ​ര്‍​ട്ടി വെ​ളി​പ്പെ​ടു​ത്തി.

1999 മു​ത​ല്‍ പാ​ര്‍​ട്ടി തു​ട​ര്‍​ച്ച​യാ​യി എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും രം​ഗ​ത്തു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​വ​ര്‍ മു​ന്നി​ല്‍ ത​ന്നെ​യാ​ണ്. എ​ന്നാ​ല്‍ വി​ദേ​ശി​ക​ള്‍ ന​ട​ത്തു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി പാ​ര്‍​ട്ടി കു​ടി​യേ​റ്റ​ത്തി​നെ​തി​രെ​യും വ​ന്‍ പ്ര​ചാ​ര​ണം ന​ട​ത്തി​വ​രു​ന്നു​ണ്ട്.

നി​ര്‍​ദേ​ശം എ​ത്ര​ത്തോ​ളം ജ​ന​പ്രി​യ​മാ​ണ്?

ന​വം​ബ​റി​ല്‍ ര​ണ്ട് പ​ത്ര​ങ്ങ​ള്‍​ക്കു​വേ​ണ്ടി ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​യ ലീ​വാ​സ് ന​ട​ത്തി​യ ഒ​രു വോ​ട്ടെ​ടു​പ്പി​ല്‍, പ്ര​തി​ക​രി​ച്ച​വ​രി​ല്‍ 48 ശ​ത​മാ​നം പേ​ര്‍ ഈ ​ന​ട​പ​ടി​യെ അ​നു​കൂ​ലി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി, 41 ശ​ത​മാ​നം പേ​ര്‍ ഇ​തി​നെ എ​തി​ര്‍​ക്കു​ക​യും 11 ശ​ത​മാ​നം പേ​ര്‍ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല.

എ​ന്നി​രു​ന്നാ​ലും സ്വി​റ്റ്‌​സ​ര്‍​ല​ൻ​ഡി​ന്‍റെ കൂ​ട്ടാ​യ രാ​ഷ്ട്ര​ത്ത​ല​വ​ന്‍, ഫെ​ഡ​റ​ല്‍ കൗ​ണ്‍​സി​ല്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്, മി​ക്ക രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളും ബി​സി​ന​സ് അ​സോ​സി​യേ​ഷ​നു​ക​ളും ഈ ​നീ​ക്ക​ത്തെ എ​തി​ര്‍​ക്കു​ന്നു.

കു​ടി​യേ​റ്റം ഇ​ല്ലെ​ങ്കി​ല്‍, സ്വി​റ്റ്‌​സ​ര്‍​ല​ൻ​ഡ് ആ​രോ​ഗ്യ സം​ര​ക്ഷ​ണം, പൊ​തു​ഗ​താ​ഗ​തം, ഹോ​സ്പി​റ്റാ​ലി​റ്റി, നി​ർ​മാ​ണം എ​ന്നി​വ​യി​ല്‍ തൊ​ഴി​ലാ​ളി ക്ഷാ​മം നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന് അ​വ​ര്‍ വാ​ദി​ക്കു​ന്നു. വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളി​ല്ലാ​തെ ക​മ്പ​നി​ക​ള്‍ വി​ദേ​ശ​ത്തേ​ക്ക് താ​മ​സം മാ​റു​മെ​ന്ന് പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു.

District News

കു​ടും​ബ​ശ്രീ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി

മ​ല​പ്പു​റം: കു​ടും​ബ​ശ്രീ ത്രി​ത​ല സം​ഘ​ട​നാ സം​വി​ധാ​ന​ത്തി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​ന​മാ​യി. ജി​ല്ല​യി​ലെ 111 സി​ഡി​എ​സു​ക​ളി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. അ​യ​ൽ​ക്കൂ​ട്ട അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പോ​ടെ ന​ട​പ​ടി​ക​ൾ​ക്ക് ഒൗ​ദ്യോ​ഗി​ക തു​ട​ക്ക​മാ​യി.

അ​യ​ൽ​ക്കൂ​ട്ടം മു​ത​ൽ സി​ഡി​എ​സ് വ​രെ​യു​ള്ള സം​വി​ധാ​ന​ത്തെ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നും പു​തി​യ നേ​തൃ​നി​ര​യെ വാ​ർ​ത്തെ​ടു​ക്കു​ന്ന​തി​നു​മാ​യി മൂ​ന്ന് വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ ന​ട​ക്കു​ന്ന ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യാ​ണി​ത്. ഓ​രോ അ​യ​ൽ​ക്കൂ​ട്ട​ത്തി​ലും പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി, ഉ​പ​ജീ​വ​ന ഉ​പ​സ​മി​തി ക​ണ്‍​വീ​ന​ർ, സാ​മൂ​ഹ്യ​വി​ക​സ​ന ഉ​പ​സ​മി​തി ക​ണ്‍​വീ​ന​ർ, അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന ഉ​പ​സ​മി​തി ക​ണ്‍​വീ​ന​ർ എ​ന്നി​വ​ര​ട​ങ്ങി​യ അ​ഞ്ചം​ഗ ഭ​ര​ണ​സ​മി​തി​യെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍, സി​ഡി​എ​സ് അം​ഗ​ങ്ങ​ൾ, എ​ഡി​എ​സ് ഭാ​ര​വാ​ഹി​ക​ൾ, സെ​ക്ര​ട്ട​റി തു​ട​ങ്ങി​യ സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന​ത് വാ​യ്പാ കു​ടി​ശി​ക​യി​ല്ലാ​ത്തവ​രാ​യി​രി​ക്ക​ണം. കു​ടും​ബ​ശ്രീ​യി​ൽനി​ന്നു​ള്ള ലി​ങ്കേ​ജ് വാ​യ്പ, ബ​ൾ​ക്ക് വാ​യ്പ, സി​ഇ​എ​ഫ് പോ​ലെ സി​ഡി​എ​സി​ൽനി​ന്ന് ന​ൽ​കു​ന്ന വാ​യ്പ​ക​ളി​ൽ​മേ​ൽ കു​ടി​ശി​ക​യു​ള്ള​വ​രോ കു​ടും​ബ​ശ്രീ​യി​ൽനി​ന്ന് നി​ല​വി​ൽ പ്ര​തി​മാ​സ ഓ​ണ​റേ​റി​യ​മോ ശംബ​ള​മോ കൈ​പ്പ​റ്റു​ന്ന​വ​ർ​ക്കും ഇ​ത്ത​വ​ണ മ​ത്സ​രി​ക്കാ​നാ​കി​ല്ല.

നേ​തൃ​സ്ഥാ​ന​ങ്ങ​ളി​ൽ ഒ​രാ​ൾ​ക്ക് ദീ​ർ​ഘ​കാ​ലം തു​ട​രാ​ൻ ക​ഴി​യാ​ത്ത വി​ധ​ത്തി​ലു​ള്ള പ​രി​ഷ്കാ​ര​ങ്ങ​ളും ബൈ​ലോ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
ഒ​രാ​ൾ​ക്ക് ര​ണ്ട് ത​വ​ണ മാ​ത്ര​മേ സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കാ​ൻ അ​നു​വാ​ദ​മു​ണ്ടാ​കൂ. പോ​ത്തു​ക​ൽ, മ​ന്പാ​ട്, ഉൗ​ർ​ങ്ങാ​ട്ടി​രി എ​ന്നി​വ​യാ​ണ് ജി​ല്ല​യി​ലെ എ​സ്ടി സം​വ​ര​ണ സി​ഡി​എ​സു​ക​ൾ. മു​തു​വ​ല്ലൂ​ർ, പു​റ​ത്തൂ​ർ, എ​ട​യൂ​ർ, പു​ൽ​പ്പ​റ്റ, ക​ണ്ണ​മം​ഗ​ലം, കു​റ്റി​പ്പു​റം, വ​ട്ടം​കു​ളം, എ​ട​പ്പാ​ൾ, ഏ​ലം​കു​ളം, ത​വ​നൂ​ർ, കാ​വ​നൂ​ർ എ​ന്നി​വ​യാ​ണ് എ​സ്‌​സി സം​വ​ര​ണ സി​ഡി​എ​സു​ക​ൾ.


22 മു​ത​ൽ 28 വ​രെ അ​യ​ൽ​ക്കൂ​ട്ട അ​ധ്യ​ക്ഷ​ൻ​മാ​ർ​ക്കു​ള്ള പ​രി​ശീ​ല​ന​വും 30 മു​ത​ൽ ഫെ​ബ്രു​വ​രി മൂ​ന്നു വ​രെ അ​യ​ൽ​ക്കൂ​ട്ട തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ക്കും. തു​ട​ർ​ന്ന് ഫെ​ബ്രു​വ​രി ഏ​ഴു മു​ത​ൽ 11 വ​രെ എ​ഡി​എ​സ് തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കി ഫെ​ബ്രു​വ​രി 20ന് ​സി​ഡി​എ​സ് തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് ക​ട​ക്കും. ഫെ​ബ്രു​വ​രി 21 ന​കം പു​തി​യ ഭ​ര​ണ​സ​മി​തി​ക​ൾ സം​സ്ഥാ​ന​ത്തു​ട​നീ​ളം ചു​മ​ത​ല​യേ​ൽ​ക്കു​ന്ന രീ​തി​യി​ലാ​ണ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ.

Kerala

കോ​ട്ടാ​ങ്ങ​ൽ പ​ഞ്ചാ​യ​ത്ത് ഭ​ര​ണം യു​ഡി​എ​ഫി​ന്; കെ.​വി.​ശ്രീ​ദേ​വി പ്ര​സി​ഡ​ന്‍റ്

പ​ത്ത​നം​തി​ട്ട: കോ​ട്ടാ​ങ്ങ​ൽ പ​ഞ്ചാ​യ​ത്ത് ഭ​ര​ണം ന​റു​ക്കെ​ടു​പ്പി​ലൂ​ടെ യു​ഡി​എ​ഫ് നേ​ടി. യു​ഡി​എ​ഫി​ലെ കെ.​വി.​ശ്രീ​ദേ​വി പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​റ്റു. മു​മ്പ് ന​ട​ന്ന പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി​ജ​യി​ച്ചി​രു​ന്നു.

എ​ന്നാ​ൽ എ​സ്ഡി​പി​ഐ അം​ഗം വോ​ട്ട് ചെ​യ്ത​തി​നാ​ൽ കോ​ൺ​ഗ്ര​സ് അം​ഗം പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ബി​ജെ​പി​ക്കും യു​ഡി​എ​ഫി​നും അ​ഞ്ചു വീ​തം അം​ഗ​ങ്ങ​ളും എ​സ്ഡി​പി​ഐ​ക്ക് മൂ​ന്ന് അം​ഗ​ങ്ങ​ളും എ​ൽ​ഡി​എ​ഫി​ന് ഒ​രു അം​ഗ​വു​മാ​ണ് പ​ഞ്ചാ​യ​ത്തി​ലു​ള്ള​ത്.

ഇ​ത്ത​വ​ണ എ​സ്ഡി​പി​ഐ ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കു​ക​യാ​യി​രു​ന്നു. വോ​ട്ടെ​ടു​പ്പി​ൽ യു​ഡി​എ​ഫും ബി​ജെ​പി​യും തു​ല്യ​ത പാ​ലി​ച്ച​തോ​ടെ​യാ​ണ് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

Kerala

ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ച​ട്ട​വി​രു​ദ്ധം; കോ​ട്ടാ​ങ്ങ​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്കി

പ​ത്ത​നം​തി​ട്ട: കോ​ട്ടാ​ങ്ങ​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്കി. എ​സ്ഡി​പി​ഐ​യു​ടെ പാ​രാ​തി​യി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി. തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യാ​ണ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ന​ട​ന്ന​തെ​ന്നാ​ണ് ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഡി​സം​ബ​ർ 27നാ​യി​രു​ന്നു വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കു​ള്ള വോ​ട്ടെ​ടു​പ്പ് ന​ട​ന്ന​ത്.

എ​ൻ​ഡി​എ, യു​ഡി​എ​ഫ്, എ​സ്‌​ഡി​പി​ഐ എ​ന്നീ മൂ​ന്ന് മു​ന്ന​ണി​ക​ളും ത​ങ്ങ​ളു​ടെ സ്ഥാ​നാ​ർ​ഥി​ക​ളെ മ​ത്സ​ര​രം​ഗ​ത്ത് ഇ​റ​ക്കി​യി​രു​ന്നു. ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പി​ൽ മൂ​ന്ന് വോ​ട്ടു​ക​ൾ മാ​ത്രം ല​ഭി​ച്ച എ​സ്‌​ഡി​പി​ഐ സ്ഥാ​നാ​ർ​ഥി പു​റ​ത്താ​യി. തു​ട​ർ​ന്ന് ന​ട​ന്ന ര​ണ്ടാം ഘ​ട്ട​ത്തി​ൽ എ​ൻ​ഡി​എ, യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് അ​ഞ്ചു വീ​തം വോ​ട്ടു​ക​ൾ ല​ഭി​ച്ച​തോ​ടെ വി​ജ​യി​യെ നി​ശ്ച​യി​ക്കാ​ൻ ന​റു​ക്കെ​ടു​പ്പ് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു.

എ​ന്നാ​ൽ ന​റു​ക്കെ​ടു​പ്പി​ൽ പേ​ര് വ​രാ​ത്ത സ്ഥാ​നാ​ർ​ഥി​യെ വി​ജ​യി​യാ​യി പ്ര​ഖ്യാ​പി​ച്ച​താ​ണ് വി​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി​വെ​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വോ​ടെ ബി​ജെ​പി പ്ര​തി​നി​ധി​യാ​യ ജാ​ൻ​സി ഹ​രി​ദാ​സി​നെ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ത്ത ന​ട​പ​ടി റ​ദ്ദാ​ക്ക​പ്പെ​ട്ടു. ഇ​തേ​ത്തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്തി​ലെ പ്ര​സി​ഡ​ന്‍റ് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് 21 ന് ​വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ൻ ക​മ്മീ​ഷ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി.

നേ​ര​ത്തെ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച സ്ഥാ​നാ​ർ​ഥി​ക്ക് എ​സ്ഡി​പി​ഐ വോ​ട്ട് ചെ​യ്‌​ത​തി​ന്‍റെ പേ​രി​ൽ സ്ഥാനം രാ​ജി​വെ​ച്ചി​രു​ന്നു. ഇ​തോ​ടെ പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ട് പ്ര​ധാ​ന ഭ​ര​ണ​പ​ദ​വി​ക​ളി​ലേ​ക്കും വീ​ണ്ടും വോ​ട്ടെ​ടു​പ്പ് ന​ട​ക്കും. പ​ഞ്ചാ​യ​ത്തി​ൽ ബി​ജെ​പി​ക്കും യു​ഡി​എ​ഫി​നും അ​ഞ്ച് സീ​റ്റും എ​സ്ഡി​പി​ഐ​ക്ക് മൂ​ന്നും സി​പി​എ​മ്മി​ന് ഒ​രു സീ​റ്റു​മാ​ണു​ള്ള​ത്.

District News

കു​ടും​ബ​ശ്രീ തെ​ര​ഞ്ഞെടുപ്പ്:  ജി​ല്ല​യി​ൽ ഒ​രു ല​ക്ഷ​ത്തി​ല​ധി​കം കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ മ​ത്സ​രരം​ഗ​ത്ത് പ​ങ്കാ​ളി​ക​ളാ​കും

ക​ൽ​പ്പ​റ്റ: കു​ടും​ബ​ശ്രീ തെ​ര​ഞ്ഞെ​ടു​പ്പി​ന് ചൂ​ടേ​റു​ന്പോ​ൾ ജി​ല്ല​യി​ൽ ഒ​രു ല​ക്ഷ​ത്തി​ല​ധി​കം കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ മ​ത്സ​ര രം​ഗ​ത്ത് പ​ങ്കാ​ളി​ക​ളാ​കും.

കു​ടും​ബ​ശ്രീ ത്രി​ത​ല സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പ് 30ന് ​ആ​രം​ഭി​ക്കും. ജി​ല്ല​യി​ലെ 9000ൽ ​അ​ധി​കം അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന തെ​രെ​ഞ്ഞെ​ടു​പ്പി​ൽ ഒ​രു ല​ക്ഷ​ത്തി​ല​ധി​കം അം​ഗ​ങ്ങ​ളാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​കു​ന്ന​ത്. ഓ​രോ അ​യ​ൽ​ക്കൂ​ട്ട​ത്തി​ലും പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി, ഉ​പ​ജീ​വ​ന ഉ​പ​സ​മി​തി ക​ണ്‍​വീ​ന​ർ, സാ​മൂ​ഹ്യ വി​ക​സ​ന ഉ​പ​സ​മി​തി ക​ണ്‍​വീ​ന​ർ, അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന ഉ​പ​സ​മി​തി ക​ണ്‍​വീ​ന​ർ എ​ന്നി​വ​ര​ട​ങ്ങി​യ അ​ഞ്ചം​ഗ ഭ​ര​ണ​സ​മി​തി​യെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി അം​ഗം സെ​ക്ര​ട്ട​റി​മാ​ർ, അ​ക്കൗ​ണ്ട​ന്‍റു​മാ​ർ, സി​ഡി​എ​സ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​മാ​ർ, അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​മാ​ർ എ​ന്നി​വ​ർ​ക്കു​ള്ള പ​രി​ശീ​ല​നം ജി​ല്ല​യി​ൽ പൂ​ർ​ത്തി​യാ​യി.17 ന് ​അ​യ​ൽ​ക്കൂ​ട്ട അ​ധ്യ​ക്ഷ​ർ​ക്ക് പ​രി​ശീ​ല​ന​ങ്ങ​ൾ ന​ൽ​കും. 30 മു​ത​ൽ ഫെ​ബ്രു​വ​രി മൂ​ന്ന് വ​രെ അ​യ​ൽ​ക്കൂ​ട്ട ത​ല​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പും ഫെ​ബ്രു​വ​രി ഏ​ഴ് മു​ത​ൽ 11 വ​രെ എ​ഡി​എ​സ് തെ​ര​ഞ്ഞെ​ടു​പ്പും ഫെ​ബ്രു​വ​രി 20 ന് ​സി​ഡി​എ​സ് തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ക്കും. ജി​ല്ല​യി​ൽ സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ സ്ഥാ​ന​ത്തേ​ക്ക് പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ലേ​ക്ക് ഒ​ന്പ​ത് സീ​റ്റു​ക​ളാ​ണ് സം​വ​ര​ണം ചെ​യ്തി​ട്ടു​ണ്ട്.

സം​സ്ഥാ​ന സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച ബൈ​ലോ, തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ങ്ങ​ൾ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. എ​ഡി​എ​സ് ത​ല​ത്തി​ൽ പ​തി​നൊ​ന്ന് എ​ക്സി​ക്യു​ട്ടീ​വ് അം​ഗ​ങ്ങ​ളെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്കു​ക. കു​ടും​ബ​ശ്രീ​യു​ടെ ത്രി​ത​ല സം​ഘ​ട​ന​യി​ലെ എ​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍, സെ​ക്ര​ട്ട​റി, സി​ഡി​എ​സ് എ​ക്സി​ക്യു​ട്ടീ​വ് അം​ഗം, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍, സി​ഡി​എ​സ് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് അ​യ​ൽ​ക്കൂ​ട്ടാം​ഗ​മാ​യ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് മ​ത്സ​രി​ക്കാ​ൻ സാ​ധി​ക്കി​ല്ല.

സ​ർ​ക്കാ​ർ, അ​ർ​ധ സ​ർ​ക്കാ​ർ, സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, സ​ർ​ക്കാ​രി​ത​ര ഏ​ജ​ൻ​സി​ക​ൾ എ​ന്നി​വ​യി​ൽ ജോ​ലി ചെ​യ്യു​ന്ന വ്യ​ക്തി​ക​ൾ, അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ർ, ആ​ശ വ​ർ​ക്ക​ർ​മാ​ർ, തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജ​ന​പ്ര​തി​നി​ധി​ക​ൾ, മ​റ്റു സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങി​ൽ സ്ഥി​രം ജോ​ലി​യു​ള്ള​വ​ർ​ക്കും തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ യോ​ഗ്യ​ത​യി​ല്ല.

കു​ടും​ബ​ശ്രീ സം​വി​ധാ​ന​ത്തി​ൽ നി​ന്ന് പ്ര​തി​മാ​സ ഓ​ണ​റേ​റി​യം, ശ​ന്പ​ളം കൈ​പ്പ​റ്റു​ന്ന​വ​ർ, കു​ടും​ബ​ശ്രീ നി​ന്നു​ള്ള ലി​ങ്കേ​ജ് വാ​യ്പ, ബ​ൾ​ക്ക് വാ​യ്പ, വ്യ​ക്തി​ഗ​ത വാ​യ്പാ കു​ടി​ശി​ക​യു​ള്ള​വ​ർ​ക്ക് മ​ത്സ​രി​ക്കാ​ൻ അ​വ​സ​ര​മി​ല്ല.അ​യ​ൽ​ക്കൂ​ട്ട​ത​ലം മു​ത​ൽ എ​ഡി​എ​സ്, സി​ഡി​എ​സ് ത​ല​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച എ​സ്ടി, എ​സ്‌​സി, ബി​പി​എ​ൽ സം​വ​ര​ണ ക്ര​മ​ങ്ങ​ൾ പാ​ലി​ച്ചാ​യി​രി​ക്കും ന​ട​ത്തു​ക.

സി​ഡി​എ​സ്, എ​ഡി​എ​സ് ത​ല​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​ന് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​മാ​രെ നി​യ​മി​ക്കു​ന്ന​താ​യി ജി​ല്ലാ മി​ഷ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​ർ അ​റി​യി​ച്ചു. അ​യ​ൽ​ക്കൂ​ട്ട​ത​ല തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​വ​ർ​ക്കു​ള്ള പ​രി​ശീ​ല​നം 22ന് ​ആ​രം​ഭി​ക്കും. ഫെ​ബ്രു​വ​രി 21ന് ​പു​തി​യ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​ൽ​ക്കും.


ജി​ല്ല​യി​ൽ കു​ടും​ബ​ശ്രീ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മു​ഖ്യ ചു​മ​ത​ല ജി​ല്ലാ ക​ള​ക്ട​ർ ഡി.​ആ​ർ. മേ​ഘ​ശ്രീ​ക്കും തെ​രെ​ഞ്ഞെ​ടു​പ്പ് വ​ര​ണാ​ധി​കാ​രി​യാ​യി ജി​ല്ലാ ര​ജി​സ്ട്രാ​ർ കെ.​ജി. പ​ത്മ​കു​മാ​റു​മാ​ണ്.

National

എ​സ്ഐ​ആ​ർ: യു​പി​യി​ൽ 2.89 കോ​ടി വോ​ട്ട​ർ​മാ​ർ പു​റ​ത്ത്

ല​ക്നോ: എ​സ്ഐ​ആ​റി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ക​ര​ട് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ൾ യു​പി​യി​ൽ 2.89 കോ​ടി വോ​ട്ട​ർ​മാ​ർ പു​റ​ത്ത്. ഒ​ഴി​വാ​ക്ക​പ്പെ​ട്ട​വ​രി​ൽ 2.17 കോ​ടി പേ​ർ താ​മ​സം മാ​റി​യ​വ​രാ​ണ്.

46.23 ല​ക്ഷം വോ​ട്ട​ർ​മാ​ർ മ​രി​ച്ച​വ​രും 25.47 ല​ക്ഷം പേ​ർ ഒ​ന്നി​ല​ധി​കം പ​ട്ടി​ക​യി​ലു​ള്ള​വ​രു​മാ​ണെ​ന്ന് ക​ണ്ടെ​ത്തി. നി​ല​വി​ലെ പ​ട്ടി​ക​യി​ൽ​നി​ന്ന് ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ട​ർ​മാ​ർ ഒ​ഴി​വാ​ക്ക​പ്പെ​ട്ട​ത് ത​ല​സ്ഥാ​ന​മാ​യ ല​ക്നോ​വി​ലാ​ണ്. ഇ​വി​ടെ 39.9 ല​ക്ഷം വോ​ട്ട​ർ​മാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

എ​ന്നാ​ൽ ക​ര​ട് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ൾ വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം 27.9 ല​ക്ഷ​മാ​യി. ഏ​ക​ദേ​ശം 30 ശ​ത​മാ​നം വോ​ട്ട​ർ​മാ​ർ കു​റ​ഞ്ഞു. 9.5 ല​ക്ഷം വോ​ട്ട​ർ​മാ​രു​ണ്ടാ​യി​രു​ന്ന ല​ളി​ത്പു​രി​ൽ ക​ര​ട് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ൾ 8.6 ല​ക്ഷം വോ​ട്ട​ർ​മാ​രാ​യി കു​റ​ഞ്ഞു.

എ​ന്യൂ​മ​റേ​ഷ​ൻ ന​ട​പ​ടി​ക​ൾ മൂ​ന്നു​ത​വ​ണ നീ​ട്ടി​ന​ൽ​കി​യ ശേ​ഷ​മാ​ണ് ക​ര​ട് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. കഴിഞ്ഞ ഒ​ക്ടോ​ബ​റി​ൽ എ​സ്ഐ​ആ​ർ പ്ര​ഖ്യാ​പി​ച്ച​വേ​ള​യി​ൽ 15.44 കോ​ടി വോ​ട്ട​ർ​മാ​രാ​ണ് ഉ​ത്ത​ർ​പ്ര​ദേ​ശി​ലു​ണ്ടാ​യി​രു​ന്ന​ത്.

Kerala

ബോം​ബ് പൊ​ട്ടു​മെ​ന്ന് പ​ണ്ട് പ​റ​ഞ്ഞി​ട്ട് പൊ​ട്ടി​യി​ല്ല; നൂ​റി​ട​ത്ത് കോ​ൺ​ഗ്ര​സ് പൊ​ട്ടും: എം.​വി.​ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നൂ​റി​ല​ധി​കം സീ​റ്റു​ക​ള്‍ യു​ഡി​എ​ഫ് നേ​ടു​മെ​ന്ന വി.​ഡി.​സ​തീ​ശ​ന്‍റെ അ​വ​കാ​ശ​വാ​ദ​ത്തെ പ​രി​ഹ​സി​ച്ച് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍. ബോം​ബ് പൊ​ട്ടു​മെ​ന്ന് സ​തീ​ശ​ൻ പ​റ​ഞ്ഞി​ട്ട് പൊ​ട്ടി​യി​ല്ല.

അ​തു​പോ​ലെ നൂ​റി​ട​ത്ത് കോ​ൺ​ഗ്ര​സ് പൊ​ട്ടു​മെ​ന്നും എം.​വി.​ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. എ​ൽ​ഡി​എ​ഫ് ന​ല്ല ഭൂ​രി​പ​ക്ഷ​ത്തോ​ടെ മൂ​ന്നാം ത​വ​ണ​യും അ​ധി​കാ​ര​ത്തി​ൽ വ​രും. സ​തീ​ശ​ൻ എ​ന്ത് ബോം​ബ് പൊ​ട്ടി​ച്ചാ​ലും അ​ധി​കാ​ര​ത്തി​ൽ വ​രു​ന്ന​ത് എ​ൽ​ഡി​എ​ഫാ​യി​രി​ക്കും.

തെ​ര​ഞ്ഞെ​ടു​പ്പ് ത​ന്ത്ര​ങ്ങ​ൾ ആ​വി​ഷ്ക​രി​ക്കാ​ൻ കോ​ൺ​ഗ്ര​സ് സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ നേ​തൃ​ക്യാ​മ്പ് ചേ​ർ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് ഗോ​വി​ന്ദ​ന്‍റെ പ​രി​ഹാ​സം. സം​സ്ഥാ​ന​ത്ത് ഭ​ര​ണ​വി​രു​ദ്ധ​വി​കാ​ര​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

 

Kerala

ത​ല​മു​റ​മാ​റ്റം; മ​ത്സ​ര​രം​ഗ​ത്തു നി​ന്ന് മാ​റാ​ൻ ത​യാ​റെ​ന്ന് ചാ​ണ്ടി ഉ​മ്മ​ൻ

കോ​ട്ട​യം: കോ​ൺ​ഗ്ര​സി​ൽ ത​ല​മു​റ​മാ​റ്റം ച​ർ​ച്ച​യാ​കു​ന്ന​തി​നി​ടെ മ​ത്സ​ര​രം​ഗ​ത്തു നി​ന്ന് മാ​റാ​ൻ ത​യാ​റെ​ന്ന് ചാ​ണ്ടി ഉ​മ്മ​ൻ. പു​തു​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ൽ മ​റ്റൊ​രാ​ളെ പ​രി​ഗ​ണി​ക്കു​ക​യാ​ണെ​ങ്കി​ൽ താ​ൻ മാ​റി​നി​ൽ​ക്കാ​മെ​ന്ന് ചാ​ണ്ടി ഉ​മ്മ​ൻ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പാ​ദാ​സ് മു​ൻ​ഷി​യെ അ​റി​യി​ച്ചു.

എ​ന്നാ​ൽ ഇ​തി​നെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ക്കാ​ൻ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ത​യാ​റാ​യി​ട്ടി​ല്ല. യു​വാ​ക്ക​ൾ​ക്ക് കൂ‌​ടു​ത​ൽ അ​വ​സ​രം ന​ൽ​ക​ണ​മെ​ന്നും ചാ​ണ്ടി ഉ​മ്മ​ൻ വ്യ​ക്ത​മാ​ക്കി. സി​റ്റിം​ഗ് എം​എ​ൽ​എ​മാ​ർ പ​ല​രും ത​ങ്ങ​ളു​ടെ സീ​റ്റ് നി​ല​നി​ർ​ത്താ​ൻ നെ​ട്ടോ​ട്ട​മോ​ടു​മ്പോ​ഴാ​ണ് ചാ​ണ്ടി ഉ​മ്മ​ൻ ത​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​ലെ ജെ​യ്ക്ക് സി.​തോ​മ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ചാ​ണ്ടി ഉ​മ്മ​ൻ നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്. 1970 മു​ത​ൽ 12 ത​വ​ണ തു​ട​ർ​ച്ച​യാ​യി ഉ​മ്മ​ൻ ചാ​ണ്ടി വി​ജ​യി​ച്ച മ​ണ്ഡ​ല​മാ​ണ് പു​തു​പ്പ​ള്ളി.

Kerala

85 മ​ണ്ഡ​ല​ങ്ങ​ളി​ൽ വി​ജ​യം ഉ​റ​പ്പ്; ത​ന്ത്ര​ങ്ങ​ൾ മെ​ന​ഞ്ഞ് ക​ന​ഗോ​ലു

ക​ൽ​പ്പ​റ്റ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 85 മ​ണ്ഡ​ല​ങ്ങ​ളി​ൽ യു​ഡി​എ​ഫി​ന് വി​ജ​യം ഉ​റ​പ്പാ​ണെ​ന്ന് സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ ചേ​ർ​ന്ന കോ​ൺ​ഗ്ര​സ് ലീ​ഡേ​ഴ്‌​സ് ക്യാ​മ്പി​ൽ വി​ല​യി​രു​ത്ത​ൽ. നേ​തൃ​യോ​ഗ​ത്തി​ലെ മേ​ഖ​ല തി​രി​ച്ചു​ള്ള അ​വ​ലോ​ക​ന​യോ​ഗ​ത്തി​ലാ​ണ് ഈ ​വി​ജ​യ​സാ​ധ്യ​ത ക​ണ​ക്കു​കൂ​ട്ടി​യ​ത്.

കാ​സ​ർ​ഗോ​ഡ് മൂ​ന്ന് മ​ണ്ഡ​ല​ങ്ങ​ളാ​ണ് കോ​ൺ​ഗ്ര​സ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ക​ണ്ണൂ​ർ നാ​ല്, കോ​ഴി​ക്കോ​ട് എ​ട്ട്, പാ​ല​ക്കാ​ട് അ​ഞ്ച്, തൃ​ശൂ​ർ ആ​റ്, ഇ​ടു​ക്കി നാ​ല്, ആ​ല​പ്പു​ഴ നാ​ല്, കോ​ട്ട​യം അ​ഞ്ച്, കൊ​ല്ലം ആ​റ്, തി​രു​വ​ന​ന്ത​പു​രം നാ​ല്, എറണാകുളം 12 എ​ന്നി​ങ്ങ​നെ​യാ​ണ് പ്ര​തീ​ക്ഷ. വ​യ​നാ​ട്, പ​ത്ത​നം​തി​ട്ട, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ മു​ഴു​വ​ൻ സീ​റ്റു​ക​ളും നേ​ടു​മെ​ന്നും പാ​ർ​ട്ടി ക​ണ​ക്കു​കൂ​ട്ടു​ന്നു​ണ്ട്.

തെ​ക്ക​ൻ മേ​ഖ​ല പി.​സി.​വി​ഷ്ണു​നാ​ഥി​ന്‍റെ​യും മ​ധ്യ​മേ​ഖ​ല എ.​പി. അ​നി​ൽ​കു​മാ​റി​ന്‍റെ​യും വ​ട​ക്ക​ൻ മേ​ഖ​ല ഷാ​ഫി പ​റ​മ്പി​ലി​ന്‍റെ​യും അ​ധ്യ​ക്ഷ​ത​യി​ലു​മാ​ണ് ച​ര്‍​ച്ച ന​ട​ക്കു​ന്ന​ത്. ത​ന്ത്ര​ങ്ങ​ൾ മെ​ന​യാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ത​ന്ത്ര​ജ്ഞ​ൻ സു​നി​ൽ ക​ന​ഗോ​ലു​വും സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ എ​ത്തി​യി​ട്ടു​ണ്ട്.

കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ജ​യ​സാ​ധ്യ​ത സം​ബ​ന്ധി​ച്ച പ​ഠ​ന​മ​ട​ക്കം ക​ന​ഗോ​ലു​വാ​ണ് ന​ട​ത്തു​ന്ന​ത്. അ​മി​ത ആ​ത്മ​വി​ശ്വാ​സം വേ​ണ്ടെ​ന്ന് സം​സ്ഥാ​ന​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ദീ​പ​ദാ​സ് മു​ന്‍​ഷി യോ​ഗ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യ​മി​ട്ടു​ള്ള മി​ഷ​ന്‍ 2026 രേ​ഖ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍  ല​ക്ഷ്യ ക്യാ​മ്പി​ൽ അ​വ​ത​രി​പ്പി​ക്കും. ഫെ​ബ്രു​വ​രി​യി​ൽ പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ കേ​ര​ള​യാ​ത്ര​യി​ൽ സ്ഥാ​നാ​ർ​ഥി​ക​ളെ​യ​ട​ക്കം വേ​ദി​യി​ലെ​ത്തി​ക്കു​ന്ന നി​ല​യി​ലാ​ണ് ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്.

 

Kerala

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ലീ​ഗ് കൂ​ടു​ത​ൽ സീ​റ്റ് ആ​വ​ശ്യ​പ്പെ​ടും: സാ​ദി​ഖ​ലി ത​ങ്ങ​ൾ

കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ‌ മു​സ്‌​ലിം ലീ​ഗ് അ​ധി​ക സീ​റ്റ് ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ. സീ​റ്റു​ക​ൾ ഒ​ന്നും വ​ച്ചു​മാ​റി​ല്ല. ക​ഴി​ഞ്ഞ ത​വ​ണ ലീ​ഗ് മ​ത്സ​രി​ച്ച എ​ല്ലാ സീ​റ്റി​ലും ഇ​ത്ത​വ​ണ​യും പാ​ർ​ട്ടി മ​ത്സ​രി​ക്കും.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം​കൂ​ടി ക​ണ​ക്കാ​ക്കു​മ്പോ​ൾ ലീ​ഗിനു കൂ​ടു​ത​ൽ സീ​റ്റി​ൽ മ​ത്സ​രി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ട്. കോ​ൺ​ഗ്ര​സ് അ​ത് ഉ​ൾ​ക്കൊ​ള്ളു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മൂ​ന്ന് ടേം ​നി​ബ​ന്ധ​ന നി​ർ​ബ​ന്ധ​മി​ല്ലെ​ന്ന് സാ​ദി​ഖ​ലി ത​ങ്ങ​ൾ പ​റ​ഞ്ഞു.

എം​എ​ൽ​എ​മാ​രു​ടെ കാ​ര്യ​ത്തി​ൽ മൂ​ന്ന് ടേം ​നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടി​ല്ല. എ​ന്നാ​ൽ, ചി​ല മ​ണ്ഡ​ല​ങ്ങ​ളി​ൽ ചി​ല​രെ മാ​റ്റേ​ണ്ടി​വ​രും. ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ചെ​റു​പ്പ​ക്കാ​രാ​യ ഒ​രു​പാ​ട് യു​വ​തി യു​വാ​ക്ക​ൾ ന​ല്ല പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വ​ച്ച​തെ​ന്നും സാ​ദി​ഖ​ലി ത​ങ്ങ​ള്‍ പ​റ​ഞ്ഞു.

Kerala

സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ജ​നു​വ​രി അ​ഞ്ചു മു​ത​ല്‍

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും വി​വി​ധ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ജ​നു​വ​രി അ​ഞ്ചു​മു​ത​ൽ ഏ​ഴു​വ​രെ തീ​യ​തി​ക​ളി​ൽ ന​ട​ത്തും. അം​ഗ​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞാ​ല്‍ എ​ത്ര​യും പെ​ട്ടെ​ന്ന് ചെ​യ​ര്‍​മാ​ന്‍​മാ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് അ​ത​ത് വ​ര​ണാ​ധി​കാ​രി​ക​ള്‍ ന​ട​ത്തു​മെ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ എ. ​ഷാ​ജ​ഹാ​ന്‍ അ​റി​യി​ച്ചു.

ഗ്രാ​മ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ധ​ന​കാ​ര്യം, വി​ക​സ​ന​കാ​ര്യം, ക്ഷേ​മ​കാ​ര്യം, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ​കാ​ര്യം എ​ന്നി​ങ്ങ​നെ നാ​ല് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക​ളും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ല്‍ ധ​ന​കാ​ര്യം, വി​ക​സ​ന​കാ​ര്യം, പൊ​തു​മ​രാ​മ​ത്ത്കാ​ര്യം, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ​കാ​ര്യം, ക്ഷേ​മ​കാ​ര്യം എ​ന്നി​ങ്ങ​നെ അ​ഞ്ച് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക​ളു​മാ​ണ് രൂ​പീ​ക​രി​ക്കേ​ണ്ട​ത്.

മു​നി​സി​പ്പാ​ലി​റ്റ​ക​ളി​ല്‍ ധ​ന​കാ​ര്യം, വി​ക​സ​ന​കാ​ര്യം, ക്ഷേ​മ​കാ​ര്യം, ആ​രോ​ഗ്യ​കാ​ര്യം, മ​രാ​മ​ത്ത് കാ​ര്യം, വി​ദ്യാ​ഭ്യാ​സ ക​ലാ​കാ​യി​ക​കാ​ര്യം എ​ന്നി​ങ്ങ​നെ ആ​റ് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക​ളും കോ​ര്‍​പ​റേ​ഷ​നു​ക​ളി​ല്‍ ധ​ന​കാ​ര്യം, വി​ക​സ​ന​കാ​ര്യം, ക്ഷേ​മ​കാ​ര്യം, ആ​രോ​ഗ്യ​കാ​ര്യം, മ​രാ​മ​ത്ത്കാ​ര്യം ന​ഗ​രാ​സൂ​ത്ര​ണ​കാ​ര്യം, നി​കു​തി അ​പ്പീ​ല്‍​കാ​ര്യം, വി​ദ്യാ​ഭ്യാ​സ കാ​യി​ക​കാ​ര്യം എ​ന്നി​ങ്ങ​നെ എ​ട്ട് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക​ളു​മാ​ണു​ള്ള​ത്.

ഗ്രാ​മ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ​യും സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​രു​ടെ​യും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​ന് അ​താ​ത് സ്ഥാ​പ​ന​ത്തി​ലെ വ​ര​ണാ​ധി​കാ​രി​ക​ളെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും കോ​ര്‍​പ​റേ​ഷ​നു​ക​ളി​ലെ​യും സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ​യും സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​രു​ടെ​യും തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള വ​ര​ണാ​ധി​കാ​രി​യു​ടെ ചു​മ​ത​ല എ​ഡി​എ​മ്മി​നാ​ണ്. മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള വ​ര​ണാ​ധി​കാ​രി​ക​ളെ​യും ക​മ്മീ​ഷ​ന്‍ നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്.

സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള യോ​ഗം ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ​സ്ഥാ​പ​ന​ത്തി​ലാ​ണ് ന​ട​ക്കു​ക. യോ​ഗ സ്ഥ​ലം, തീ​യ​തി, സ​മ​യം എ​ന്നി​വ ഉ​ൾ​പ്പെ​ട്ട നോ​ട്ടീ​സ് എ​ല്ലാ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അം​ഗ​ങ്ങ​ൾ​ക്കും യോ​ഗ തീ​യ​തി​ക്ക് അ​ഞ്ചു​ദി​വ​സം മു​ൻ​പ് ബ​ന്ധ​പ്പെ​ട്ട വ​ര​ണാ​ധി​കാ​രി ന​ൽ​കും.

നാ​മ​നി​ർ​ദ്ദേ​ശ പത്രിക വ​ര​ണാ​ധി​കാ​രി​ക്ക് സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി​യും സ​മ​യ​വും നോ​ട്ടീ​സി​ലു​ണ്ടാ​കും. ചെ​യ​ർ​മാ​ൻ​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള യോ​ഗ നോ​ട്ടീ​സ് ബ​ന്ധ​പ്പെ​ട്ട സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യി​ലെ എ​ല്ലാ അം​ഗ​ങ്ങ​ൾ​ക്കും യോ​ഗ തീ​യ​തി​ക്ക് ര​ണ്ടു​ദി​വ​സം മു​ൻ​പാ​ണ് ന​ൽ​കു​ക.

 

Kerala

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; കേ​ര​ള യാ​ത്ര​യു​മാ​യി എ​ൽ​ഡി​എ​ഫ്

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്‍​പാ​യി എ​ൽ​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള യാ​ത്ര ന​ട​ത്തും. മൂ​ന്ന് മേ​ഖ​ല​ക​ളാ​ക്കി തി​രി​ച്ച് ജാ​ഥ ന​ട​ത്താ​നാ​ണ് ആ​ലോ​ച​ന.

മ​ന്ത്രി​മാ​രും എം​എ​ൽ​എ​മാ​രും പ​ങ്കെ​ടു​ക്കു​ന്ന യാ​ത്ര​യു​ടെ തീ​യ​തി അ​ടു​ത്ത എ​ൽ​ഡി​എ​ഫ് യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ക്കും. ജ​ന​ങ്ങ​ളി​ലേ​ക്ക് കൂ​ടു​ത​ൽ അ​ടു​ക്കു​ക, ഇ​ട​തു​സ​ർ​ക്കാ​രി​ന്‍റെ വി​ക​സ​ന നേ​ട്ട​ങ്ങ​ൾ ജ​ന​ങ്ങ​ളെ അ​റി​യി​ക്കു​ക എ​ന്ന​താ​ണ് കേ​ര​ള യാ​ത്ര​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം മു​ത​ൽ കാ​സ​ർ​ഗോ​ഡു വ​രെ ന​ട​ത്തു​ന്ന യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന പൊ​തു​യോ​ഗ​ങ്ങ​ളി​ൽ മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പം എ​ല്ലാ മ​ന്ത്രി​മാ​രും പ​ങ്കെ​ടു​ക്കും. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​രി​ട്ട ക​ന​ത്ത തി​രി​ച്ച​ടി മ​റി​ക​ട​ക്കാ​നു​ള്ള നീ​ക്കം ന‌​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​ണ് കേ​ര​ള യാ​ത്ര.

കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രാ​യ സ​മ​ര​വും എ​ൽ​ഡി​എ​ഫ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. കേ​ന്ദ്ര​ത്തി​ന്‍റെ തൊ​ഴി​ൽ ന​യ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള സ​മ​ര​പ്ര​ഖ്യാ​പ​നം ജ​നു​വ​രി 12ന് ​തി​രു​വ​ന​ന്ത​പ​രു​ത്ത് ന​ട​ത്തും.

Kerala

വി​പ്പ് ലം​ഘി​ച്ചു; മൂ​ന്ന് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളെ ബി​ജെ​പി പു​റ​ത്താ​ക്കി

കോ​ട്ട​യം: പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ര്‍​ട്ടി വി​പ്പ് ലം​ഘി​ച്ച് യു​ഡി​എ​ഫി​ന് വോ​ട്ടു ചെ​യ്ത​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യു​മാ​യി ബി​ജെ​പി. കു​മ​ര​കം പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്ന് അം​ഗ​ങ്ങ​ളെ പാ​ര്‍​ട്ടി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ല്‍ നി​ന്നും പു​റ​ത്താ​ക്കി.

പി.​കെ.​സേ​തു, വി.​കെ.​സു​നി​ത്, നീ​തു റെ​ജി എ​ന്നി​വ​രെ​യാ​ണ് പു​റ​ത്താ​ക്കി​യ​ത്. സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം കോ​ട്ട​യം വെ​സ്റ്റ് ജി​ല്ലാ ക​മ്മി​റ്റി​യു​ടേ​താ​ണ് ന​ട​പ​ടി. കു​മ​ര​കം പ​ഞ്ചാ​യ​ത്തി​ൽ ബി​ജെ​പി പി​ന്തു​ണ​യി​ൽ യു​ഡി​എ​ഫ് സ്വ​ത​ന്ത്ര​ൻ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു.

പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ച്ച യു​ഡി​എ​ഫ് സ്വ​ത​ന്ത്ര​ൻ എ.​പി. ഗോ​പി​ക്ക് ബി​ജെ​പി അം​ഗ​ങ്ങ​ൾ വോ​ട്ട് ചെ​യ്‌​തി​രു​ന്നു. ഇ​തോ​ടെ​യാ​ണ് യു​ഡി​എ​ഫ് അ​ട്ടി​മ​റി വി​ജ​യം നേ​ടി​യ​ത്. അം​ഗ​ങ്ങ​ള്‍​ക്ക് വാ​ട്‌​സാ​പ്പി​ല്‍ വി​പ്പ് അ​യ​ച്ചി​രു​ന്നു.

വി​പ്പ് ലം​ഘി​ച്ചാ​ണ് വോ​ട്ടിം​ഗ് ന​ട​ന്ന​ത്. ഇ​ത് അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും ബി​ജെ​പി വെ​സ്റ്റ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ലി​ജി​ന്‍ ലാ​ല്‍ വ്യ​ക്ത​മാ​ക്കി. ​

 

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​ഫ​ലി​ച്ചു: അ​ഹ​മ്മ​ദ് ദേ​വ​ര്‍​കോ​വി​ൽ

കോ​ഴി​ക്കോ​ട്: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള വി​ഷ​യം തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​തി​ഫ​ലി​ച്ചെ​ന്ന് അ​ഹ​മ്മ​ദ് ദേ​വ​ര്‍​കോ​വി​ല്‍ എം​എ​ല്‍​എ. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ സ​ത്വ​ര ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നും ന​ട​പ​ടി എ​ടു​ക്കാ​ത്ത​ത് തി​രി​ച്ച​ടി​യു​ണ്ടാ​ക്കി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ള്‍ ഏ​കീ​ക​രി​ക്ക​പ്പെ​ട്ടെ​ന്നും എ​ല്‍​ഡി​എ​ഫി​നെ പി​ന്തു​ണ​ച്ച മ​ത സം​ഘ​ട​ന​ക​ള്‍ പോ​ലും മാ​റി ചി​ന്തി​ച്ചെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ല്‍​ഡി​എ​ഫ് മു​ന്ന​ണി മ​ര്യാ​ദ പാ​ലി​ച്ചി​ല്ല. മു​ന്ന​ണി നേ​തൃ​ത്വ​ത്തി​ന് വീ​ഴ്ച്ച സം​ഭ​വി​ച്ചു. മു​ന്ന​ണി​യി​ല്‍ പ​ല പ​രാ​തി​ക​ളും ഉ​ന്ന​യി​ച്ചെ​ങ്കി​ലും പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ല.

മു​ന്ന​ണി സ്പി​രി​റ്റ് ന​ഷ്ട​മാ​യി. ഘ​ട​കക​ക്ഷി​യെ​ന്ന പ​രി​ഗ​ണ​ന ഐ​എ​ന്‍​എ​ല്ലി​ന് പ​ല​യി​ട​ങ്ങ​ളി​ലും ല​ഭി​ച്ചി​ല്ലെ​ന്നും അ​ഹ​മ്മ​ദ് ദേ​വ​ര്‍​കോ​വി​ല്‍ കുറ്റപ്പെടുത്തി.

മ​ധ്യ​വ​ര്‍​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ല്‍ അ​വ​ധാ​ന​ത പു​ല​ര്‍​ത്തി​യി​ല്ലെ​ന്നും വാ​ര്‍​ഡ് പു​നഃ​ക്ര​മീ​ക​ര​ണം ശാ​സ്ത്രീ​യ​മാ​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​മി​ത​മാ​യ ആ​ത്മ​വി​ശ്വാ​സം തി​രി​ച്ച​ടി​ച്ചു​വെ​ന്നും അ​ഹ​മ്മ​ദ് ദേ​വ​ര്‍​കോ​വി​ല്‍ പ​റ​ഞ്ഞു.

Kerala

ഗു​രു​വാ​യൂ​ർ സീ​റ്റി​ൽ ആ​രും നോ​ട്ട​മി​ടേ​ണ്ട; മു​ന്ന​റി​യി​പ്പു​മാ​യി മു​സ്‌​ലിം ലീ​ഗ്

തൃ​ശൂ​ർ: ഗു​രു​വാ​യൂ​ർ സീ​റ്റ് കോ​ൺ​ഗ്ര​സ് ഏ​റ്റെ​ടു​ത്തേ​ക്കു​മെ​ന്ന സൂ​ച​ന പ​ര​ന്ന​തോ​ടെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ നേ​തൃ​ത്വം. സീ​റ്റ് കൈ​മാ​റ്റം സം​ബ​ന്ധി​ച്ച് ച​ർ​ച്ച​ക​ൾ ന​ട​ന്നി​ട്ടി​ല്ല.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഗു​രു​വാ​യൂ​രി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി​ജ​യി​ക്കു​മെ​ന്നും ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​എ.​റ​ഷീ​ദ് പ​റ​ഞ്ഞു. ഗു​രു​വാ​യൂ​രി​ൽ കൈ​പ്പ​ത്തി ചി​ഹ്ന​ത്തി​ൽ സ്ഥാ​നാ​ർ​ഥി മ​ത്സ​രി​ക്ക​ണ​മെ​ന്നാ​ണ് ഡി​സി​സി​യു​ടെ ആ​വ​ശ്യം.

ഈ ​ആ​വ​ശ്യം സം​സ്ഥാ​ന നേ​തൃ​ത്വ​ത്തെ ധ​രി​പ്പി​ച്ചെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ടാ​ജ​റ്റ് പ​റ​ഞ്ഞു. ദീ​ർ​ഘ​കാ​ല​മാ​യി യു​ഡി​എ​ഫി​ൽ ലീ​ഗ് മ​ത്സ​രി​ക്കു​ന്ന സീ​റ്റാ​ണ് ഗു​രു​വാ​യൂ​ർ.

നി​ര​വ​ധി പ​രീ​ക്ഷ​ണം ന​ട​ത്തി​യി​ട്ടും ഇ​വി​ടെ യു​ഡി​എ​ഫി​ന് വി​ജ​യി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. അ​തു​കൊ​ണ്ടു ത​ന്നെ സീ​റ്റ് കോ​ൺ​ഗ്ര​സ് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നാ​ണ് ഡി​സി​സി​യു​ടെ നി​ല​പാ​ട്.

 

 

National

ബി​ഹാ​റി​ലെ ജം​ഗി​ൾ​രാ​ജ് പി​ഴു​തെ​റി​ഞ്ഞു; അ​ടു​ത്ത ഊ​ഴം ബം​ഗാ​ളി​ന്‍റേ​ത്: പ്ര​ധാ​ന​മ​ന്ത്രി

കോ​ൽ​ക്ക​ത്ത: ബി​ഹാ​റി​ലെ ജം​ഗി​ൾ​രാ​ജ് പി​ഴു​തെ​റി​ഞ്ഞ​തു പോ​ലെ ബം​ഗാ​ളി​ലെ മ​ഹാ​ജം​ഗി​ൾ​രാ​ജ് അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. പ​ശ്ചി​മ ബം​ഗാ​ളി​ന്‍റെ ന​ഷ്ട​പ്പെ​ട്ട പ്ര​താ​പം തി​രി​ച്ചു​പി​ടി​ക്കാ​ൻ ബി​ജെ​പി​യു​ടെ ഇ​ര​ട്ട എ​ൻ​ജി​ൻ സ​ർ​ക്കാ​ർ ആ​വ​ശ്യ​മാ​ണെ​ന്നും ബം​ഗാ​ളി​ൽ ന​ട​ത്തി​യ റാ​ല​യി​ൽ പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

ബി​ഹാ​റി​ൽ എ​ൻ​ഡി​എ​യ്ക്ക് വോ​ട്ട് ന​ൽ​കി ജം​ഗി​ൾ രാ​ജി​നെ അ​വി​ടു​ത്തെ ജ​ന​ങ്ങ​ൾ ത​ള്ളി​ക്ക​ള​ഞ്ഞു. ബം​ഗാ​ളി​ൽ തു​ട​രു​ന്ന മ​ഹാ​ജം​ഗി​ൾ രാ​ജി​നെ​യും ജ​ന​ങ്ങ​ൾ തു​ട​ച്ചു​നീ​ക്ക​ണ​മെ​ന്നും മോ​ദി പ​റ​ഞ്ഞു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി​ട്ടാ​ണ് പ്ര​ധാ​ന​മ​ന്ത്രി ബം​ഗാ​ളി​ലെ​ത്തി​യ​ത്.

ക​ന​ത്ത മൂ​ട​ൽ മ​ഞ്ഞു​കാ​ര​ണം റാ​ണ​ഘ​ട്ടി​ൽ ന​ട​ത്തി​യ റാ​ലി​ക​ളി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ക്കാ​ൻ മോ​ദി​ക്കാ​യി​ല്ല. മ​ഞ്ഞു​കാ​ര​ണം ഹെ​ലി​കോ​പ്റ്റ​റി​ന് താ​ഹെ​ർ​പൂ​രി​ൽ ഇ​റ​ങ്ങാ​നാ​യി​ല്ല. തു​ട​ർ​ന്ന് കോ​ൽ​ക്ക​ത്ത​യി​ലേ​ക്ക് മ​ട​ങ്ങി​യ അ​ദ്ദേ​ഹം വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് ഫോ​ണി​ലൂ​ടെ​യാ​ണ് ജ​ന​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത​ത്.

 

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള തി​രി​ച്ച​ടി​യാ​യി; സി​പി​എം പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ വി​മ​ർ​ശ​നം

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രി​ച്ച​ടി​യാ​യെ​ന്ന് സി​പി​എം പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ വി​മ​ർ​ശ​നം. എ.​പ​ത്മ​കു​മാ​റി​നെ​തി​രെ സം​ഘ​ട​നാ ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ടി​യി​രു​ന്നു.

ഇ​ത് എ​തി​രാ​ളി​ക​ൾ ആ​യു​ധ​മാ​ക്കി. എ.​പ​ത്മ​കു​മാ​റി​നെ​തി​രെ ന​ട​പ​ടി​ക്ക് സം​സ്ഥാ​ന നേ​തൃ​ത്വം തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നും ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ആ​വ​ശ്യം ഉ​യ​ർ​ന്നു. മു​ൻ എം​എ​ൽ​എ കെ.​സി. രാ​ജ​ഗോ​പാ​ല​ൻ പ​ഞ്ചാ​യ​ത്തി​ൽ മ​ത്സ​രി​ച്ച​തി​നെ​തി​രെ​യും വി​മ​ർ​ശ​ന​മു​യ​ർ​ന്നു.

മ​ത്സ​രം പ്രാ​ദേ​ശി​ക വി​ഭാ​ഗീ​യ​ത​യ്ക്ക് കാ​ര​ണ​മാ​യി. സി​പി​എം മൂ​ട് താ​ങ്ങി​ക​ളു​ടെ പാ​ർ​ട്ടി​യാ​യി. മെ​ഴു​വേ​ലി പ​ഞ്ചാ​യ​ത്തി​ൽ ത​ന്നെ കാ​ലു​വാ​രി തേ​ൽ​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നും കെ.​സി.​രാ​ജ​ഗോ​പാ​ല​ൻ ആ​രോ​പി​ച്ചി​രു​ന്നു.

ഇ​ത് അ​ച്ച​ട​ക്ക​ലം​ഘ​ന​മാ​ണ്. പ​ര​സ്യ പ്ര​തി​ക​ര​ണം ന​ട​ത്തി​യ​തി​ൽ വി​ശ​ദീ​ക​ര​ണം തേ​ടു​മെ​ന്നും ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ജു ഏ​ബ്ര​ഹാം പ​റ​ഞ്ഞു.

 

 

Kerala

ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മി​ല്ല; മൂ​ന്നാം എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ വ​രും: എം.​വി.​ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് വി​ജ​യി​ക്കു​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ചി​ല തി​രി​ച്ച​ടി​ക​ളു​ണ്ടാ​യി. ആ ​സാ​ഹ​ച​ര്യം മാ​റും.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ടു​ക​ൾ സൂ​ക്ഷ​മാ​യി പ​രി​ശോ​ധി​ച്ചാ​ൽ എ​ൽ​ഡി​എ​ഫി​ന് 64 സീ​റ്റു​ക​ളി​ൽ മു​ൻ തൂ​ക്ക​മു​ണ്ട്. ഇ​ത് സൂ​ചി​പ്പി​ക്കു​ന്ന​ത്‌ എ​ൽ​ഡി​എ​ഫി​ന് തു​ട​ർ​ഭ​ര​ണം ഉ​റ​പ്പി​ക്കാ​നു​ള്ള ക​രു​ത്ത് ഇ​പ്പോ​ഴും ഉ​ണ്ടെ​ന്നാ​ണെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

സി​പി​എ​മ്മി​ന്‍റെ​യും എ​ൽ​ഡി​എ​ഫി​ന്‍റെ​യും അ​ടി​ത്ത​റ ത​ക​ർ​ന്നു​വെ​ന്ന വ​ല​തു​പ​ക്ഷ ക​ക്ഷി​ക​ളു​ടെ​യും അ​വ​രെ പി​ന്താ​ങ്ങു​ന്ന മാ​ധ്യ​മ​ങ്ങ​ളു​ടെ​യും വി​ശ​ക​ല​ന​ത്തെ അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല.​കോ​ർ​പ​റേ​ഷ​നു​ക​ളി​ലും മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ​ഞ്ചാ​യ​ത്തു​ക​ളി​ലും യു​ഡി​എ​ഫി​ന് മു​ൻ​തൂ​ക്ക​മു​ണ്ട്.

രാ​ഷ്ട്രീ​യ പോ​രാ​ട്ടം ന​ട​ന്ന ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ ഒ​പ്പ​ത്തി​നൊ​പ്പ​മാ​ണ്. അ​തി​നാ​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് വി​ജ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

NRI

മേ​രി ജോ​സ​ഫ് ഫൊ​ക്കാ​ന നാ​ഷ​ണ​ല്‍ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു

ബോ​സ്റ്റ​ൺ: മേ​രി ജോ​സ​ഫ് ഫൊ​ക്കാ​ന നാ​ഷ​ണ​ല്‍ ക​മ്മി​റ്റി​യി​ലേ​ക്ക് ലീ​ല മാ​രേ​ട്ട് "ടീം ​എം​പ​വ​ര്‍' പാ​ന​ലി​ല്‍ മ​ത്സ​രി​ക്കു​ന്നു. ന്യൂ ​ഇം​ഗ്ല​ണ്ട് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ​ജീ​വ അം​ഗ​മാ​ണ് മേ​രി ജോ​സ​ഫ്.

ക​ഴി​ഞ്ഞ കു​റേ വ​ർ​ഷ​ങ്ങ​ളാ​യി ട്ര​ഷ​റ​ർ, ആ​ർ​ട്സ് ചെ​യ​ർ, വെ​ബ് അ​ഡ്മി​ൻ, പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് എ​ന്നീ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ച അ​വ​ർ സം​ഘ​ട​ന​യു​ടെ ഡ​യ​റ​ക്‌‌​ട​ർ ബോ​ർ​ഡി​ൽ അം​ഗ​മാ​യി​രു​ന്നു.

2011-2012 കാ​ല​യ​ള​വി​ൽ പ്ര​സി​ഡ​ന്‍റാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചു. 2023-2025 കാ​ല​യ​ള​വി​ൽ ഫൊ​ക്കാ​ന ന്യൂ ​ഇം​ഗ്ല​ണ്ട് മേ​ഖ​ല വ​നി​താ ക​മ്മി​റ്റി​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു.

25 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ന്യൂ ​ഇം​ഗ്ല​ണ്ട് നി​വാ​സി​യാ​യ അ​വ​ർ കു​ടും​ബ​ത്തോ​ടൊ​പ്പം ന്യൂ ​ഹാം​ഷെ​യ​റി​ൽ താ​മ​സി​ക്കു​ന്നു.

NRI

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ മി​ന്നും വി​ജ​യം: യു​ഡി​എ​ഫി​ന് ആ​ശം​സ​ക​ൾ നേ​ർ​ന്ന് ഐ​ഒ​സി യു​എ​സ്എ

വാ​ഷിം​ഗ്ട​ൺ ഡി​സി: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ യു​ഡി​എ​ഫി​ന്‍റെ തി​ള​ക്ക​മാ​ർ​ന്ന വി​ജ​യ​ത്തി​ന് കേ​ര​ള ജ​ന​ത​യ്ക്ക് ന​ന്ദി​യ​ർ​പ്പി​ച്ച് ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് യു​എ​സ്എ. മി​ന്നും വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ യു​ഡി​എ​ഫി​ന് ആ​ശം​സ​ക​ൾ നേ​രു​ന്ന​താ​യും ഐ​ഒ​സി യു​എ​സ്എ അറിയിച്ചു.

ടീം ​യു​ഡി​എ​ഫ് പൊ​രു​തി നേ​ടി​യ വി​ജ​യ​മാ​ണി​തെ​ന്ന് കേ​ര​ള ഘ​ട​കം പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ നാ​യ​ർ, ഐ​ഒ​സി നാ​ഷ​ണ​ൽ വൈ​സ് ചെ​യ​ർ ജോ​ർ​ജ് എ​ബ്ര​ഹാം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ​ഫ് ഇ​ടി​ക്കു​ള, പോ​ൾ ക​റു​ക​പ്പ​ള്ളി എ​ന്നി​വ​ർ അ​റി​യി​ച്ചു.

മു​ൻ പ്ര​സി​ഡ​ന്‍റ് ലീ​ല മാ​രേ​ട്ട്, മു​ൻ ചെ​യ​ർ​മാ​ൻ തോ​മ​സ് മാ​ത്യു, ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ ജ​യ​ച​ന്ദ്ര​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജി ക​രി​മ്പ​ന്നൂ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ത​മ്പി മാ​ത്യു, തോ​മ​സ് ഒ​ലി​യാം​കു​ന്നേ​ൽ, സ​ന്തോ​ഷ് കാ​പ്പി​ൽ, സ​ന്തോ​ഷ് നാ​യ​ർ, ജോ​സ് ചാ​രും​മൂ​ട്, സ​ന്തോ​ഷ് എ​ബ്ര​ഹാം, സെ​ക്ര​ട്ട​റി​മാ​രാ​യ കു​ര്യ​ൻ വ​ർ​ഗീ​സ്, സൈ​മ​ൺ വാ​ളാ​ച്ചേ​രി​ൽ,

ജോ​ർ​ജ് ജെ. ​കൊ​ട്ടു​കാ​പ്പ​ള്ളി, ആ​ന്‍റോ ക​വ​ല​യ്ക്ക​ൽ, ട്രെ​ഷ​റ​ർ ഡോ. ​മാ​ത്യു വ​ർ​ഗീ​സ്, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ മോ​ൻ​സി വ​ർ​ഗീ​സ്, ലീ​ഗ​ൽ അ​ഡ്വൈ​സ​ർ മാ​ത്യു വൈ​ര​മ​ൺ, റേ​ച്ച​ൽ വ​ർ​ഗീ​സ്, ശാ​ലു പു​ന്നൂ​സ്, ചെ​റി​യാ​ൻ കോ​ശി, സൂ​സ​മ്മ ആ​ൻ​ഡ്രൂ​സ്, ഉ​ഷ ജോ​ർ​ജ്, ജോ​ൺ വ​ർ​ഗീ​സ് ന്യൂ​ജ​ഴ്‌​സി പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് ജോ​ർ​ജ്, കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ യു​ഡി​എ​ഫി​ന് ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

Kerala

ഇ​ട​തു​പ​ക്ഷ​ത്തെ അ​തൃ​പ്ത​ർ​ക്ക് യു​ഡി​എ​ഫി​ലേ​ക്ക് സ്വാ​ഗ​തം: പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി

കോ​ഴി​ക്കോ​ട്: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ മി​ക​ച്ച വി​ജ​യ​ത്തി​നു പി​ന്നാ​ലെ യു​ഡി​എ​ഫ് വി​പു​ലീ​ക​രി​ക്കാ​നു​ള്ള നീ​ക്കം ആ​രം​ഭി​ച്ചു. ഇ​ട​തു​പ​ക്ഷ​ത്തെ അ​തൃ​പ്ത​രെ യു​ഡി​എ​ഫി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ക​യാ​ണെ​ന്ന് മു​സ്‌​ലീം ലീ​ഗ് ദേ​ശീ​യ സെ​ക്ര​ട്ട​റി പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു.

അ​തൃ​പ്ത‌​രാ​യ നി​ര​വ​ധി പേ​ർ എ​ൽ​ഡി​എ​ഫി​ലു​ണ്ട്. ആ​ശ​യ​പ​ര​മാ​യി യോ​ജി​ക്കാ​ൻ ക​ഴി​യു​ന്ന​വ​ർ മു​ന്ന​ണി​യി​ലേ​ക്ക് വ​രു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ആ​രു​ടെ​യും പേ​രെ​ടു​ത്ത് പ​റ​യു​ന്നി​ല്ല. മു​ന്ന​ണി വി​പു​ലീ​ക​രി​ച്ച് അ​ടി​ത്ത​റ ശ​ക്തി​പ്പെ​ടു​ത്തും.

തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ മു​ഖ്യ​മ​ന്ത്രി ഓ​രോ കാ​ർ​ഡ് ഇ​റ​ക്കി ക​ളി​ക്കു​ക​യാ​ണ്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ഖ്യ​മ​ന്ത്രി ന്യൂ​ന​പ​ക്ഷ കാ​ർ​ഡ് ഇ​റ​ക്കി ക​ളി​ച്ചു. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭൂ​രി​പ​ക്ഷ കാ​ർ​ഡ് ഇ​റ​ക്കി​യെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു.

 

 

National

തദ്ദേശാരവം: ഏ​ഴു ജി​ല്ല​ക​ളി​ൽ വോ​ട്ടെ​ടു​പ്പ് ആരംഭിച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള അ​​​വ​​​സാ​​​ന​​​ഘ​​​ട്ട വോ​​​ട്ടെ​​​ടു​​​പ്പ് ആരംഭിച്ചു. തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോഡ് എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് ആരംഭിച്ചത്. വൈ​​​കു​​​ന്നേ​​​രം ആ​​​റു വ​​​രെ​​​യാ​​​ണ് പോ​​​ളിം​​​ഗ്.

ഏ​​​ഴു ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി ആ​​​കെ 1,53,37,176 വോ​​​ട്ട​​​ർ​​​മാ​​​രാ​​​ണ് ഇ​​​ന്നു പോ​​​ളിം​​​ഗ് ബൂ​​​ത്തി​​​ലേ​​​ക്ക് എ​​​ത്തു​​​ന്ന​​​ത്. 604 ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ 12,391 വാ​​​ർ​​​ഡു​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ക്കു​​​ന്ന​​​ത്.

38,994 പേ​​​ർ മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തു​​​ണ്ട്. 470 ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലെ 9,015 വാ​​​ർ​​​ഡു​​​ക​​​ളി​​​ലേ​​​ക്കും 77 ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലെ 1,177 ഡി​​​വി​​​ഷ​​​നു​​​ക​​​ളി​​​ലേ​​​ക്കും ഏ​​​ഴു ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലെ 182 ഡി​​​വി​​​ഷ​​​നു​​​ക​​​ളി​​​ലേ​​​ക്കും ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​ണം.

47 മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി​​​ക​​​ളി​​​ലാ​​​യി 1,829 വാ​​​ർ​​​ഡു​​​ക​​​ളി​​​ലും മൂ​​​ന്നു കോ​​​ർ​​​പ​​​റേ​​​ഷ​​​നു​​​ക​​​ളി​​​ലെ 188 ഡി​​​വി​​​ഷ​​​നു​​​ക​​​ളി​​​ലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

ആ​ദ്യ​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ഡി​സം​ബ​ർ ഒ​ൻ​പ​തി​നാ​യി​രു​ന്നു. ശ​നി​യാ​ഴ്ച​യാ​ണ് ഇ​രു​ഘ​ട്ട​ങ്ങ​ളു​ടെ​യും ഫ​ല​പ്ര​ഖ്യാ​പ​നം.

Kerala

സിപിഎം വ്യാജന്മാരെ ഇറക്കി, വ്യാപകമായ ഇരട്ട വോട്ട് ഉണ്ടായെന്ന് കെ. മുരളീധരൻ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഇരട്ട വോട്ട് ആരോപണവുമായി കോൺ​ഗ്രസ് നേതാവ് കെ. മുരളീധരൻ. വ്യാപകമായ ഇരട്ട വോട്ട് ഉണ്ടായെന്നും സിപിഎം വ്യാജന്മാരെ രംഗത്ത് ഇറക്കിയെന്നും മുരളീധരൻ ആരോപിച്ചു.

മന്ത്രിയുടെ നേതൃത്വത്തിലാണ് ഇത്തരം പ്രവർത്തി നടക്കുന്നത്. യുഡിഎഫ് സ്ഥാനാർഥി കാമറ വയ്ക്കണമെന്ന് ആവശ്യപ്പെട്ടു. രാവിലെ ഏഴിന് കാമറ സ്ഥാപിച്ചില്ല. എട്ടിനാണ് കാമറ സ്ഥാപിച്ചതെന്നും മുരളീധരൻ പറഞ്ഞു.

‍ശ്രീകണ്ഠേശ്വരം ഭാഗത്തുള്ള ട്രാൻസ്ജെൻഡേർസിനെ ഇവിടെയും വോട്ട് ചേർത്തു. ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് മത്സരിക്കാൻ സീറ്റ് നൽകിയത് കോൺഗ്രസാണ്. സിപിഎം ഇവരെ ഉപയോഗിക്കുന്നത് കള്ളവോട്ട് ചെയ്യാനാണ്. വോട്ട് ചലഞ്ച് ചെയ്തപ്പോൾ ചലഞ്ച് ചെയ്യാനുള്ള ഫോറം തീർന്ന് എന്ന് പറഞ്ഞുവെന്നും മുരളീധരൻ പറഞ്ഞു.

എത്ര കള്ള വോട്ട് ചെയ്താലും നഗരം യുഡിഎഫ് ഭരിക്കും. ഇത്തവണ 55 സീറ്റുകൾ ലഭിക്കും. വ്യാജൻന്മാരെ രംഗത്തിറക്കിയതിൽ കാര്യമില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ മനസിലാകുമെന്ന് മുരളീധരൻ കൂട്ടിച്ചേർത്തു.

Kerala

തദ്ദേശാരവം: കേരളം പാതി വിധിയെഴുതി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഏഴ് ജില്ലകളിലെ വോട്ടിംഗ് പൂർത്തിയായി. പ്രാഥമിക കണക്കുകൾ പ്രകാരം 70 ശതമാനം പോളിംഗാണ് ഇതുവരെ രേഖപ്പെടുത്തിയത്.

എറണാകുളത്താണ് കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. പത്തനംതിട്ടയിലാണ് കുറവ് പോളിംഗ്. തിരുവനന്തപുരം 65.74, കൊല്ലം 69.11, പത്തനംതിട്ട 65.78, ആലപ്പുഴ 72.57, കോട്ടയം 69.50, ഇടുക്കി 70.00 എറണാകുളം 73.16 ശതമാനം പോളിംഗും രേഖപ്പെടുത്തി.

579 തദ്ദേശസ്ഥാപനങ്ങളിലെ 11,168 വാർഡുകളിലാണ് വോട്ടെടുപ്പ് പൂർത്തിയായിരിക്കുന്നത്. ആകെ 36,630 സ്ഥാനാർഥികളാണ് തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴു ജില്ലകളിൽ മത്സരരംഗത്തുള്ളത്. തിരുവനന്തപുരത്ത് പോത്തൻകോട് ഡിവിഷനിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി അമേയ പ്രസാദ് ഏക ട്രാൻസ്ജെൻഡർ സ്ഥാനാർഥിയാണ്.

ആദ്യഘട്ടത്തിൽ 471 ഗ്രാമപഞ്ചായത്തുകളിൽ 8,310 സ്ഥാനാർഥികൾ ജനവിധി തേടി. 75 ബ്ലോക്ക് പഞ്ചായത്തുകളിലായി 1,090 സ്ഥാനാർഥികളും ഏഴു ജില്ലാ പഞ്ചായത്തുകളിൽ 164 പേരും ജനവിധി തേടി. 39 മുനിസിപ്പാലിറ്റികളിൽ 1,371 പേരും തിരുവനന്തപുരം, കൊല്ലം, കൊച്ചി കോർപറേഷനുകളിലായി 233 പേരും ജനവിധി തേടി. പൊതുവേ സമാധാനപരമായിരുന്നു വോട്ടെടുപ്പ്.

Kerala

കിഴക്കമ്പലത്ത് മാധ്യമ പ്രവർത്തകർക്കുനേരെ കൈയേറ്റം

കൊ​ച്ചി: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പോ​ളിം​ഗ് പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ കി​ഴ​ക്ക​മ്പ​ല​ത്ത് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കു​നേ​രെ കൈ​യേ​റ്റം. ചാ​ന​ൽ റി​പ്പോ​ർ​ട്ട​ർ​മാ​ർ​ക്കു​നേ​രെ​യാ​യി​രു​ന്നു കൈ​യേ​റ്റം ഉ​ണ്ടാ​യ​ത്.

ഒ​രു സം​ഘം ആ​ളു​ക​ൾ ചേ​ർ​ന്ന് സ്വ​കാ​ര്യ ചാ​ന​ലി​ന്‍റെ കാ​മ​റ​മാ​നെ​യും റി​പ്പോ​ർ​ട്ട​റെ​യും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. കാ​മ​റ​യും ത​ക​ർ​ത്തു. പൗ​ര​ൻ എ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു ആ​ക്ര​മ​ണം. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ പാ​സു​മാ​യി എ​ത്തി​യ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കു​നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

പോ​ലീ​സ് നോ​ക്കി നി​ൽ​ക്കെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​രം ന​ട​ക്കു​ന്ന ഒ​രു പ​ഞ്ചാ​യ​ത്താ​ണ് കി​ഴ​ക്ക​മ്പ​ലം. ട്വ​ന്‍റി 20യും ​എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും ത​മ്മി​ലാ​ണ് പ്ര​ധാ​ന പോ​രാ​ട്ടം.

ട്വ​ന്‍റി20 പാ​ർ​ട്ടി പ്ര​സി​ഡ​ന്‍റ് സാ​ബു ജേ​ക്ക​ബ് മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട​തി​നു​പി​ന്നാ​ലെ​യാ​ണ് സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ത്ത​ത്.

Kerala

വോ​ട്ടിം​ഗ് മെ​ഷീ​ൻ പ​ണി​മു​ട​ക്കി; പോ​ളിം​ഗ് വൈ​കു​ന്നു

തി​രു​വ​ന​ന്ത​പു​രം: വോ​ട്ടിം​ഗ് മെ​ഷീ​ൻ ത​ക​രാ​റി​ലാ​യ​തി​നെ​തു​ട​ര്‍​ന്ന് പ​ല​യി​ട​ത്തും വോ​ട്ടെ​ടു​പ്പ് വൈ​കു​ന്നു. കൊ​ല്ലം കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണി​ക്കാ​വ് ഡി​വി​ഷ​ൻ ഒ​ന്നാം ന​മ്പ​ർ ബൂ​ത്തി​ൽ വോ​ട്ടിം​ഗ് മെ​ഷീ​ൻ ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ര്‍​ന്ന് വൈ​കി​യാ​ണ് വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ച​ത്.

പ​ത്ത​നം​തി​ട്ട തി​രു​വ​ല്ല നി​ര​ണം എ​ര​തോ​ട് ബൂ​ത്തി​ൽ വോ​ട്ടിം​ഗ് തു​ട​ങ്ങാ​നാ​യി​ല്ല. മെ​ഷീ​ൻ ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ ശ്ര​മം തു​ട​രു​ക​യാ​ണ്. വ​ണ്ടി​പ്പെ​രി​യാ​ർ ത​ങ്ക​മ​ല​യി​ലും യ​ന്ത്ര ത​ക​രാ​റു​ണ്ടാ​യി. ഇ​വി​ടെ പ​ക​രം യ​ന്ത്രം എ​ത്തി​ച്ചു. പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ ടൗ​ൺ സ്ക്വ​യ​ർ വാ​ർ​ഡി​ലും യ​ന്ത്ര ത​ക​രാ​റു​ണ്ടാ​യി.

മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ​യി​ൽ വോ​ട്ടിം​ഗ് മെ​ഷീ​ൻ ത​ക​രാ​റാ​യി. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഒ​ന്നാം ഘ​ട്ടം പു​രോ​ഗ​മി​ക്കു​മ്പോ​ൾ ബൂ​ത്തു​ക​ളി​ൽ നീ​ണ്ട നി​ര​യാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. കേ​ന്ദ്ര മ​ന്ത്രി സു​രേ​ഷ് ഗോ​പി, കെ.​എ​സ്.​ശ​ബ​രീ​നാ​ഥ​ൻ, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ, ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ രാ​വി​ലെ ത​ന്നെ വോ​ട്ട് ചെ​യ്തു.

വൈ​കു​ന്നേ​രം ആ​റു വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ 595 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കാ​ണ് ഇ​ന്ന് വോ​ട്ടെ​ടു​പ്പ് നടക്കുന്നത്.

 

Kerala

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മ​രി​ച്ചു; പാ​മ്പാ​ക്കു​ട പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി

കൊ​ച്ചി: സ്ഥാ​നാ​ർ​ഥി​യു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ പാ​മ്പാ​ക്കു​ട പ​ഞ്ചാ​യ​ത്ത് 10-ാം (ഓ​ണ​ക്കൂ​ർ) വാ​ർ​ഡി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സി.​എ​സ്.​ബാ​ബു​വി​ന്‍റെ (59) മ​ര​ണ​ത്തെ തു​ട​ർ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​യ​ത്.

ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ കു​ഴ​ഞ്ഞു വീ​ണ അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പി​റ​വം മ​ര്‍​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റാ​ണ് സി.​എ​സ്.​ബാ​ബു. തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ൽ വി​ഴി​ഞ്ഞം വാ​ർ​ഡി​ലെ​യും മ​ല​പ്പു​റം മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡി​ലെ വോ​ട്ടെ​ടു​പ്പും സ്ഥാ​നാ​ർ​ഥി​യു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് മാ​റ്റി​വ​ച്ചു.

തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ലെ വി​ഴി​ഞ്ഞം വാ​ർ​ഡി​ലെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന ജ​സ്റ്റി​ൻ ഫ്രാ​ൻ​സി​സ് വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്ന് വി​ഴി​ഞ്ഞം വാ​ര്‍​ഡി​ലെ വോ​ട്ടെ​ടു​പ്പും മാ​റ്റി​വെ​ച്ചി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ ഓ​ട്ടോ ഇ​ടി​ച്ച് പ​രി​ക്കേ​റ്റ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം.

 

 

Kerala

തദ്ദേശാരവം; ഏ​ഴു ജി​ല്ല​ക​ളിലെ വോട്ടെടുപ്പ് ആരംഭിച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​രു മാ​​​സ​​​ത്തോ​​​ളം നീ​​​ണ്ട വാ​​​ശി​​​യേ​​​റി​​​യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നു ശേ​​​ഷം ത​​​ദ്ദേ​​​ശ​​​ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ ഒ​​​ന്നാം ഘ​​​ട്ട വോട്ടെടുപ്പ് ആരംഭിച്ചു. 579 ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ 11,168 വാ​​​ർ​​​ഡു​​​ക​​​ളി​​​ലാ​​​ണ് ഇ​​​ന്ന് വോ​​​ട്ടെ​​​ടു​​​പ്പു ന​​​ട​​​ക്കു​​​ന്ന​​​ത്. വൈ​​​കു​​​ന്നേ​​​രം ആ​​​റു വ​​​രെ​​​യാ​​​ണ് വോ​​​ട്ടെ​​​ടു​​​പ്പ്.

ആ​​​കെ 36,630 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മു​​​ത​​​ൽ എ​​​റ​​​ണാ​​​കു​​​ളം വ​​​രെ​​​യു​​​ള്ള ഏ​​​ഴു ജി​​​ല്ല​​​ക​​​ളി​​​ൽ മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തു​​​ള്ള​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് പോ​​​ത്ത​​​ൻ​​​കോ​​​ട് ഡി​​​വി​​​ഷ​​​നി​​​ൽ മ​​​ത്സ​​​രി​​​ക്കു​​​ന്ന യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി അ​​​മേ​​​യ പ്ര​​​സാ​​​ദ് ഏ​​​ക ട്രാ​​​ൻ​​​സ്ജെ​​​ൻ​​​ഡ​​​ർ സ്ഥാ​​​നാ​​​ർ​​​ഥിയാ​​​ണ്.

ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ 471 ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ൽ 8,310 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ മ​​​ത്സ​​​രി​​​ക്കു​​​ന്നു. 75 ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലാ​​​യി 1,090 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളും ഏ​​​ഴു ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ൽ 164 പേ​​​രും മ​​​ത്സ​​​രി​​​ക്കു​​​ന്നു. 39 മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി​​​ക​​​ളി​​​ൽ 1,371 പേ​​​രും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, കൊ​​​ച്ചി കോ​​​ർ​​​പ​​​റേ​​​ഷ​​​നു​​​ക​​​ളി​​​ലാ​​​യി 233 പേ​​​രും മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തു​​​ണ്ട്.

മൂ​​​ന്നു മു​​​ന്ന​​​ണി​​​ക​​​ൾ​​​ക്കും അ​​​തീ​​​വ​​​ നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​ഞ്ചു മാ​​​സ​​​ത്തി​​​ന​​​പ്പു​​​റം ന​​​ട​​​ക്കാ​​​നി​​​രി​​​ക്കു​​​ന്ന നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു മു​​​ന്നോ​​​ടി​​​യാ​​​യു​​​ള്ള ബ​​​ല​​​പ​​​രീ​​​ക്ഷ​​​ണ​​​മാ​​​യാ​​​ണ് മു​​​ന്ന​​​ണി​​​ക​​​ൾ ക​​​ണ​​​ക്കു​​​ കൂ​​​ട്ടു​​​ന്ന​​​ത്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു തൊ​​​ട്ടു​​​മു​​​ന്പാ​​​യി സാ​​​മൂ​​​ഹ്യ​​​ക്ഷേമ​​​പെ​​​ൻ​​​ഷ​​​ൻ വ​​​ർ​​​ധ​​​ന ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ക്ഷേ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു കൊ​​​ണ്ടും പ്ര​​​ചാ​​​ര​​​ണ​​​രം​​​ഗ​​​ത്ത് വി​​​ക​​​സ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ എ​​​ണ്ണിറ​​​ഞ്ഞു​​​മാ​​​ണ് എ​​​ൽ​​​ഡി​​​എ​​​ഫ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നെ നേ​​​രി​​​ട്ട​​​ത്.

ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​മോ​​​ഷ​​​ണം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു വി​​​ഷ​​​യ​​​മാ​​​യി യു​​​ഡി​​​എ​​​ഫ് ഉ​​​യ​​​ർ​​​ത്തി​​​ക്കാ​​​ട്ടി​​​യ​​​പ്പോ​​​ൾ രാ​​​ഹു​​​ൽ മാ​​​ങ്കൂ​​​ട്ട​​​ത്തി​​​ലി​​​നെ​​​തി​​​രേ ഉ​​​യ​​​ർ​​​ന്ന പ​​​രാ​​​തി​​​യും പോ​​​ലീ​​​സ് ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി​​​രു​​​ന്നു എ​​​ൽ​​​ഡി​​​എ​​​ഫി​​​ന്‍റെ പ്ര​​​തി​​​രോ​​​ധം. വി​​​ക​​​സ​​​ന​​​രം​​​ഗ​​​ത്തെ മു​​​ര​​​ടി​​​പ്പും യു​​​ഡി​​​എ​​​ഫ് ഉ​​​യ​​​ർ​​​ത്തി​​​ക്കാ​​​ട്ടി. ശ​​​ബ​​​രി​​​മ​​​ല വി​​​ഷ​​​യ​​​ത്തി​​​ൽ ബി​​​ജെ​​​പി വ​​​ലി​​​യ ആ​​​വേ​​​ശം കാ​​​ട്ടി​​​യി​​​ല്ല.

പേ​​​രു​​​ദോ​​​ഷം വ​​​രാ​​​തി​​​രി​​​ക്കാ​​​ൻ ഇ​​​ട​​​യ്ക്കി​​​ടെ പ​​​റ​​​ഞ്ഞു കൊ​​​ണ്ടി​​​രു​​​ന്നു എ​​​ന്നു മാ​​​ത്രം. ശ​​​ബ​​​രി​​​മ​​​ല ക​​​ത്തി​​​ച്ചാ​​​ൽ അ​​​തി​​​ന്‍റെ പ്ര​​​യോ​​​ജ​​​നം യു​​​ഡി​​​എ​​​ഫി​​​നു പോ​​​കു​​​മോ എ​​​ന്ന ആ​​​ശ​​​ങ്കയാകാം കാ​​​ര​​​ണം. വി​​​ക​​​സ​​​ന​​​ത്തി​​​ൽ ഊ​​​ന്നി​​​യാ​​​യി​​​രു​​​ന്നു ബി​​​ജെ​​​പി​​​യു​​​ടെ തു​​​ട​​​ക്കം മു​​​ത​​​ലു​​​ള്ള പ്ര​​​ചാ​​​ര​​​ണം.

ഏ​​​ഴു ജി​​​ല്ല​​​ക​​​ളി​​​ൽ ഇ​​​ന്നു വോ​​​ട്ടെ​​​ടു​​​പ്പു ന​​​ട​​​ക്കു​​​ന്പോ​​​ൾ അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന ഏ​​​ഴു ജി​​​ല്ല​​​ക​​​ളി​​​ൽ ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം പ​​​ര​​​സ്യ​​​പ്ര​​​ചാ​​​ര​​​ണം അ​​​വ​​​സാ​​​നി​​​ക്കും. വ്യാ​​​ഴാ​​​ഴ്ച​​​യാ​​​ണ് ഈ ​​​ജി​​​ല്ല​​​ക​​​ളി​​​ൽ വോ​​​ട്ടെ​​​ടു​​​പ്പ്. ശ​​​നി​​​യാ​​​ഴ്ച വോ​​​ട്ടെ​​​ണ്ണ​​​ൽ.

Kerala

സ്ഥാ​നാ​ർ​ഥി വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു; വി​ഴി​ഞ്ഞം വാ​ർ​ഡി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വെ​ച്ചു

തി​രു​വ​ന​ന്ത​പു​രം: സ്ഥാ​നാ​ർ​ഥി വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച​തി​നെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ വി​ഴി​ഞ്ഞം വാ​ർ​ഡി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വെ​ച്ചു. സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന ജ​സ്റ്റി​ൻ ഫ്രാ​ൻ​സി​സി​ന്‍റെ മ​ര​ണ​ത്തെ തു​ട​ർ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വെ​ച്ച​ത്.

പ്ര​ചാ​ര​ണ​ത്തി​നി​ടെ ഓ​ട്ടോ ഇ​ടി​ച്ച് പ​രി​ക്കേ​റ്റ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം. ശ​നി​യാ​ഴ്ച രാ​ത്രി ഞാ​റ​വി​ള - ക​ര​യ​ടി​വി​ള റോ​ഡി​ലാ​യി​രു​ന്നു അ​പ​ക​ടം.​ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

മ​ല​പ്പു​റം മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം വാ​ര്‍​ഡാ​യ പാ​യി​മ്പാ​ട​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് സ്ഥാ​നാ​ര്‍​ഥി​യു​ടെ മ​ര​ണ​ത്തെ തു​ട​ര്‍​ന്ന് മാ​റ്റി​വെ​ച്ചു. യു​ഡി​എ​ഫി​നാ​യി ജ​ന​വി​ധി തേ​ടു​ന്ന സ്ഥാ​നാ​ര്‍​ത്ഥി വ​ട്ട​ത്ത് ഹ​സീ​ന(52) ഇ​ന്ന​ലെ രാ​ത്രി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചി​രു​ന്നു. ഈ ​ര​ണ്ടു വാ​ർ​ഡു​ക​ളി​ലെ​യും തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കും.

 

Kerala

വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്; കു​സാ​റ്റ് എ​സ്എ​ഫ്ഐ തി​രി​ച്ച് പി​ടി​ച്ചു

കൊ​ച്ചി: കു​സാ​റ്റ് വി​ദ്യാ​ര്‍​ഥി യൂ​ണി​യ​ന്‍ കെ​എ​സ്‌​യു​വി​ല്‍ നി​ന്ന് എ​സ്എ​ഫ്ഐ തി​രി​ച്ചു പി​ടി​ച്ചു. യൂ​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ന്‍ കൗ​ണ്‍​സി​ല​ര്‍​മാ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആ​കെ​യു​ള്ള 190 സീ​റ്റി​ല്‍ 104 സീ​റ്റു​ക​ളാ​ണ് എ​സ്എ​ഫ്ഐ​ക്ക് ല​ഭി​ച്ച​ത്.

ക​ഴി​ഞ്ഞ ത​വ​ണ 174 സീ​റ്റി​ല്‍ 86 സീ​റ്റ് നേ​ടി​കൊ​ണ്ടാ​യി​രു​ന്നു കെ​എ​സ്‌​യു കു​സാ​റ്റി​ല്‍ യൂ​ണി​യ​ന്‍ ഭ​ര​ണം പി​ടി​ച്ച​ത്. മു​പ്പ​ത് വ​ർ​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷ​മു​ള്ള കെ​എ​സ്‌​യു​വി​ന്‍റെ ആ​ദ്യ വി​ജ​യ​വു​മാ​യി​രു​ന്നി​ത്.

പി​ന്നീ​ട് 2024 വ​രെ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ലെ​ല്ലാം എ​സ്എ​ഫ്ഐ​ക്കാ​യി​രു​ന്നു വി​ജ​യം. വി​ജ​യ​ത്തി​ല്‍ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​രെ അ​ഭി​ന​ന്ദി​ച്ച് മ​ന്ത്രി പി.രാ​ജീ​വ് അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ രം​ഗ​ത്തു​വ​ന്നു.

 

 

NRI

തെ​ര​ഞ്ഞെ​ടു​പ്പ് ഗോ​ദ​യി​ൽ കേ​ളി​യു​ടെ 13 മു​ൻ അം​ഗ​ങ്ങ​ളും

റി​യാ​ദ്: കേ​ര​ള​ത്തി​ലെ ന​ട​ക്കു​ന്ന ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ളി​യു​ടെ 13 മു​ൻ അം​ഗ​ങ്ങ​ൾ മ​ത്സ​രി​ക്കു​ന്നു. അം​ഗ​ങ്ങ​ളു‌​ടെ ഉ​റ്റ ബ​ന്ധു​ക്ക​ളാ​യ 36 പേ​രും ഇ​ട​തു​പ​ക്ഷ​ത്തി​ന് വേ​ണ്ടി മ​ത്സ​രി​ക്കു​ന്നു​ണ്ട്.

കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​മാ​യി​രു​ന്ന ദ​സ്ത​ക്കീ​ർ ചാ​ത്ത​നൂ​ർ പ​ഞ്ചാ​യ​ത്ത് ഒ​മ്പ​താം വാ​ർ​ഡി​ലും കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി​രു​ന്ന ആ​ർ. ന​ടേ​ശ​ൻ അ​തി​യ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​തി​യ​ന്നൂ​ർ ഡി​വി​ഷ​നി​ലും നി​സാ​ർ അ​മ്പ​ലം​കു​ന്ന് കൊ​ല്ലം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വെ​ളി​ന​ല്ലൂ​ർ ഡി​വി​ഷ​നി​ലും ബേ​ബി കു​ട്ടി പ​വി​ത്രേ​ശ്വ​രം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡി​ലും ജ​ന​വി​ധി തേ​ടു​ന്നു.

മ​ലാ​സ് ഏ​രി​യ ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്ന പി.​രാ​ജീ​വ​ൻ ക​ണ്ണൂ​ർ ക​ണ്ണ​പു​രം പ​ഞ്ചാ​യ​ത്ത് ഒ​മ്പ​താം വാ​ർ​ഡി​ലും ന്യൂ ​സ​ന​യ്യ ഏ​രി​യ ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്ന അ​ബ്ദു​ൽ ജ​ബ്ബാ​ർ ഉ​ർ​ങ്ങാ​ട്ട​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 15-ാം വാ​ർ​ഡി​ലും ബ​ദി​യ ഏ​രി​യ ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്ന ബ​ഷീ​ർ പ​നോ​ല​ൻ മൂ​ത്തേ​ടം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലേ​ക്കും മ​ത്സ​രി​ക്കു​ന്നു​ണ്ട്.

ഒ​ല​യ ഏ​രി​യ ഒ​ല​യ്യ യൂ​ണി​റ്റ് അം​ഗ​ങ്ങ​ളാ​യി​രു​ന്ന പൂ​ഴി​ത്ത​റ സ​ലാം പെ​രു​മ​ണ്ണ ക്ലാ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡി​ലും ഇ.​കെ. മു​ഹ​മ്മ​ദ് ഫാ​സി​ൽ വെ​ട്ട​ത്തൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡി​ലും സു​ലൈ​മാ​നി​യ യൂ​ണി​റ്റ് അം​ഗ​മാ​യി​രു​ന്ന അ​ബു കൊ​ല്ല​ടി​ക അ​മ​ര​മ്പ​ലം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ​തി​നാ​റാം വാ​ർ​ഡി​ലും ജ​ന​വി​ധി തേ​ടു​ന്നു.

അ​ൽ​ഖ​ർ​ജ് സി​റ്റി യൂ​ണി​റ്റ് മു​ൻ ട്ര​ഷ​റ​ർ പാ​ല​പ്പെ​ട്ടി അ​ബൂ​ബ​ക്ക​ർ(​സി​ദ്ദീ​ഖ്) പെ​രു​വ​ള്ളൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 21-ാം വാ​ർ​ഡി​ലും അ​സീ​സി​യ യൂ​ണി​റ്റ് അം​ഗ​മാ​യി​രു​ന്ന ഷു​ക്കൂ​ർ ത​ളി​ക്കു​ളം 17-ാം വാ​ർ​ഡി​ലും സു​ലൈ ഓ​ൾ​ഡ് സ​ന​യ്യ അം​ഗ​മാ​യി​രു​ന്ന സ​ദാ​ശി​വ​ൻ നാ​യ​ർ ന​ഗ​രൂ​ർ പ​ഞ്ചാ​യ​ത്ത് ദ​ർ​ശ​ന​വ​ട്ടം വാ​ർ​ഡി​ലും കേ​ളി കു​ടും​ബ വേ​ദി അം​ഗ​മാ​യി​രു​ന്ന അ​ഡ്വ. ന​ബീ​ല പാ​റ​മ്മ​ൽ മു​ന്നി​യൂ​ർ പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ലും മ​ത്സ​രി​ക്കു​ന്നു​ണ്ട്.

Kerala

എ​സ്ഐ​ആ​ര്‍ സ​മ​യ​പ​രി​ധി നീ​ട്ടി; ക​ര​ട് വോ​ട്ട​ർ പ​ട്ടി​ക ഡി​സം​ബ​ർ 16ന്

തി​രു​വ​ന​ന്ത​പു​രം: എ​സ്ഐ​ആ​ർ സ​മ​യ​പ​രി​ധി കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നീ​ട്ടി. കേ​ര​ള​മ​ട​ക്ക​മു​ള്ള 12 ഇ​ട​ങ്ങ​ളി​ലെ സ​മ​യ​പ​രി​ധി​യാ​ണ് നീ​ട്ടി​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി. പു​തി​യ ഉ​ത്ത​ര​വ് പ്ര​കാ​രം ഡി​സം​ബ​ര്‍ 11വ​രെ ഫോം ​വി​ത​ര​ണം ചെ​യ്യാം.

ഡി​സം​ബ​ര്‍ 16ന് ​ക​ര​ട് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും. അ​ന്തി​മ പ​ട്ടി​ക ഫെ​ബ്രു​വ​രി 14ന് ​പു​റ​ത്തി​റ​ക്കും. ഇ​തു​സം​ബ​ന്ധി​ച്ച സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് അ​യ​ച്ച ഉ​ത്ത​ര​വാ​ണ് പു​റ​ത്തു​വ​ന്ന​ത്. സം​സ്ഥാ​ന​ത്ത് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​തി​നാ​ൽ എ​സ്ഐ​ആ​ർ സ​മ​യ​പ​രി​ധി നീ​ട്ട​ണ​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ട് രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

നേ​ര​ത്തെ ഡി​സം​ബ​ര്‍ നാ​ലി​നു​ള്ളി​ൽ ഫോം ​വി​ത​ര​ണം പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നും ഡി​സം​ബ​ര്‍ ഒ​മ്പ​തി​ന് ക​ര​ട് പ​ട്ടി​ക പു​റ​ത്തി​റ​ക്ക​ണ​മെ​ന്നും അ​ന്തി​മ പ​ട്ടി​ക ഫെ​ബ്രു​വ​രി ഏ​ഴി​ന് പു​റ​ത്തി​റ​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു നി​ര്‍​ദേ​ശം. സ​മ​യ​പ​രി​ധി നീ​ട്ടി​യ​തോ​ടെ ബി​എ​ൽ​ഒ​മാ​ര്‍​ക്ക് ഫോം ​വി​ത​ര​ണ​ത്തി​ന​ട​ക്കം ഒ​രാ​ഴ്ച കൂ​ടു​ത​ൽ സ​മ​യം ല​ഭി​ക്കും.

എ​സ്ഐ​ആ​ര്‍ നീ​ട്ടി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള ഹ​ര്‍​ജി​ക​ള്‍ സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലി​രി​ക്കെ​യാ​ണ് ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ നീ​ട്ടി​വെ​ച്ചു​കൊ​ണ്ടു​ള്ള സു​പ്ര​ധാ​ന ഉ​ത്ത​ര​വി​റ​ക്കു​ന്ന​ത്. ഒ​ന്നാം​ഘ​ട്ട​മാ​യ വി​വ​ര​ശേ​ഖ​ര​ണം ഡി​സം​ബ​ർ നാ​ലി​ന് അ​വ​സാ​നി​ക്കാ​നി​രി​ക്കേ പൂ​രി​പ്പി​ച്ച എ​ന്യൂ​മ​റേ​ഷ​ൻ ഫോ​മി​ന്‍റെ 15 ശ​ത​മാ​ന​വും തി​രി​കെ കി​ട്ടി​യി​രു​ന്നി​ല്ല.

അ​ഞ്ചു​ദി​വ​സ​ത്തി​ന​കം ബാ​ക്കി ഫോം ​തി​രി​ച്ചു​വാ​ങ്ങു​ന്ന​തും ഡി​ജി​റ്റ​ലൈ​സ് ചെ​യ്യു​ന്ന​തും അ​പ്രാ​യോ​ഗി​ക​മാ​ണെ​ന്ന് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ വി​ളി​ച്ച യോ​ഗ​ത്തി​ൽ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ പ​റ​ഞ്ഞി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​മ​യ​പ​രി​ധി നീ​ട്ടു​ക​യാ​യി​രു​ന്നു.

 

 

District News

ഗ്രീ​ൻ ഇ​ല​ക്‌​ഷ​ൻ ക്ലീ​ൻ ഇ​ല​ക്‌​ഷ​ൻ: മ​ൺ​ചി​രാ​തി​ൽ തി​രി​തെ​ളി​യി​ച്ച് ഹ​രി​ത ക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ

ക​ള്ളി​ക്കാ​ട്: ഡി​സം​ബ​ർ ഒ​ന്പ​തി​നു ന​ട​ക്കു​ന്ന ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്, അ​തി​നു മു​ന്നോ​ടി​യാ​യി ന​ട​ക്കു​ന്ന സ്ഥാ​നാ​ർ​ഥി പ​ര്യ​ട​നം, സ്വീ​ക​ര​ണ​ങ്ങ​ൾ, റോ​ഡ് ഷോ ​പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ, റാ​ലി​ക​ൾ തു​ട​ങ്ങി എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും പ്ര​കൃ​തി​സൗ​ഹാ​ർ​ദ വ​സ്തു​ക്ക​ൾ മാ​ത്രം ഉ​പ​യോ​ഗി​ച്ച് പൂ​ർ​ണ​മാ​യും ഹ​രി​ത ച​ട്ടം പാ​ലി​ക്ക​ണ​മെ​ന്നു​ള്ള ശു​ചി​ത്വ മി​ഷ​ന്‍റെ "ഗ്രീ​ൻ ഇ​ല​ക്‌​ഷ​ൻ ക്ലീ​ൻ ഇ​ല​ക്‌​ഷ​ൻ" സ​ന്ദേ​ശം ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ള്ളി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ഹ​രി​ത ക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ മ​ൺ ചി​രാ​ത് തെ​ളി​യി​ച്ചു ഹ​രി​ത സ​ന്ദേ​ശം ന​ൽ​കി.


നെ​യ്യാ​ർ അ​ണ​ക്കെ​ട്ടി​ലെ ജ​ലാ​ശ​യ​ത്തി​നു സ​മീ​പം ന​ട​ന്ന ച​ട​ങ്ങ് സി​നി​മ സീ​രി​യ​ൽ അ​ഭി​നേ​താ​വും ഡ​ബിം​ഗ് ആ​ർ​ട്ടി​സ്റ്റും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു​മാ​യ രാ​ഗീ​ഷ് രാ​ജ മ​ൺ​ചി​രാ​ത് തെ​ളി​യി​ച്ചു ഉ​ദ്ഘാ​ട​നം ചെ​യ്തു. ശു​ചി​ത്വ​മി​ഷ​ൻ റി​സോ​ഴ്സ് പേ​ഴ്സ​ൺ ല​ത അ​ധ്യ​ക്ഷ​യാ​യ ച​ട​ങ്ങി​ൽ ക​ള്ളി​ക്കാ​ട് ഹ​രി​ത ക​ർ​മ​സേ​ന പ്ര​സി​ഡ​ന്‍റ് വ​ത്സ​ല, സെ​ക്ര​ട്ട​റി രാ​ജി തു​ട​ങ്ങി 26 അം​ഗ​ങ്ങ​ളും മ​ൺ​ചി​രാ​ത് തെ​ളി​യി​ച്ചു ച​ട​ങ്ങി​ൽ ഹ​രി​ത സ​ന്ദേ​ശം ന​ൽ​കി.

District News

അ​ച്ഛ​നെ പാ​ട്ടു​പാ​ടി ജ​യി​പ്പി​ക്കാ​ൻ മ​ക​ൾ

റാ​ന്നി: ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡി​ൽ മ​ത്സ​രി​ക്കു​ന്ന അ​ച്ഛ​ന്‍റെ വി​ജ​യ​ത്തി​നാ​യി ഗാ​നാ​ലാ​പ​ന​വു​മാ​യി മ​ക​ൾ. നാ​റ​ണം​മൂ​ഴി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ​തി​നാ​ലാം വാ​ർ​ഡി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി തോ​മ​സ് ജോ​ർ​ജി​ന്‍റെ (റെ​ജി) വി​ജ​യ​ത്തി​നാ​യി മ​ക​ൾ ലി​ജോ​യാ​ണ് ഗാ​നാ​ലാ​പ​ന​ത്തി​ലൂ​ടെ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​ത്.

ലി​ജോ​യു​ടെ ശ​ബ്ദ​ത്തി​ൽ റി​ക്കോ​ർ​ഡിം​ഗ് സ്റ്റു​ഡി​യോ​യി​ലെ​ത്തി പാ​ടി​യ പാ​ട്ട് തു​ട​ക്ക​ത്തി​ൽ ത​ന്നെ വൈ​റ​ലാ​യി. ദി​ലീ​പി​ന്‍റെ കാ​ര്യ​സ്ഥ​ൻ സി​നി​മ​യി​ലെ കൈ​ത​പ്രം ര​ച​ന​യും ബേ​ണി ഇ​ഗ്നേ​ഷ്യ​സ് സം​ഗീ​ത​വും നി​ർ​വ​ഹി​ച്ച് ബെ​ന്നി ദ​യാ​ൽ ആ​ല​പി​ച്ച മം​ഗ​ള​ങ്ങ​ൾ വാ​രി​ക്കോ​രി ചൊ​രി​യാം ഇ​വ​രെ മ​ധു​വി​ധു വാ​സ​ന്ത രാ​വി​ൽ ..... എ​ന്നു തു​ട​ങ്ങു​ന്ന ഗാ​ന​ത്തി​ന്‍റെ ഈ​ര​ടി​ക​ളി​ൽ, പ്രി​യ നാ​ട്ടാ​രെ, ഇ​നി വോ​ട്ടേ​കാം, നാ​ടി​ൻ വി​ക​സ​നം വേ​ണ​മെ​ങ്കി​ൽ, പ്രി​യ സാ​ര​ഥി​യാ​കാം തോ​മ​സ് ജോ​ർ​ജ്, ന​മു​ക്ക് ആ​ശം​സ​ക​ൾ നേ​രാം...... ക​ട​ന്നു​വ​രൂ വോ​ട്ട് ന​ൽ​കൂ തോ​മ​സ് ജോ​ർ​ജി​ന്, മ​ന​സു​കൊ​ണ്ട് നേ​രാം ആ​ശം​സ..
എ​ന്നു തു​ട​ങ്ങു​ന്ന അ​തി​മ​നോ​ഹ​ര ഗാ​നം ര​ച​ന​യും സം​വി​ധാ​ന​വും ന​ൽ​കി ചി​ട്ട​പ്പെ​ടു​ത്തി​യ​ത് റാ​ന്നി​യി​ലെ സേ​റ റി​ക്കോ​ർ​ഡിം​ഗ് സ്റ്റു​ഡി​യോ​യാ​ണ്.

പ​ള്ളി​ക​ളി​ൽ ഗാ​യ​ക​സം​ഘ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് പാ​ടി​ത്തെ​ളി​ഞ്ഞ ലി​ജോ നാ​ട്ടി​ലെ സം​ഗീ​ത പ​രി​പാ​ടി​ക​ളി​ൽ ന​ന്നാ​യി പാ​ടു​ന്ന ഗാ​യി​ക കൂ​ടി​യാ​ണ്. സം​ഗീ​ത മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക്കു​ന്ന ലി​ജോ​യ്ക്ക് അ​ച്ഛ​ൻ തോ​മ​സ് ജോ​ർ​ജ് പ​ഞ്ചാ​യ​ത്ത് വി​ജ​യി​ക്കു​മെ​ന്ന​തി​ലും സം​ശ​യ​മി​ല്ല.
ക​ഴി​ഞ്ഞ ത​വ​ണ നാ​റാ​ണം​മൂ​ഴി ടൗ​ൺ വാ​ർ​ഡി​ൽ മ​ത്സ​രി​ച്ച് വി​ജ​യി​ച്ചു നി​ര​വ​ധി ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഴ്ച​വ​ച്ച തോ​മ​സ് ജോ​ർ​ജ് ഇ​ത്ത​വ​ണ വാ​ർ​ഡു മാ​റി വി​ജ​യം പ​രീ​ക്ഷി​ക്കു​ക​യാ​ണ്. സി​പി​എ​മ്മി​ലെ ജ്യോ​തി ശ്രീ​നി​വാ​സും എ​ൻ​ഡി​എ​യി​ലെ സു​രേ​ഷു​മാ​ണ് പ്ര​ധാ​ന എ​തി​രാ​ളി​ക​ൾ.

Youth Special

ഓ​ഫ് റോ​ഡ് താ​രം തെ​ര​ഞ്ഞെ​ടു​പ്പ് ട്രാ​ക്കി​ൽ

ഓ​ഫ് റോ​ഡ് ജീ​പ്പ് ഓ​ട്ട​ത്തി​ലെ താ​രം തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ട്രാ​ക്കി​ൽ. പാ​ലാ ന​ഗ​ര​സ​ഭ എ​ട്ടാം വാ​ര്‍​ഡി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി റി​യാ മേ​രി ബി​നോ (24) എ​ന്ന റി​യ ചീ​രാം​കു​ഴി ഓ​ഫ് റോ​ഡ് മ​ത്സ​ര​ങ്ങ​ളി​ലെ സ്ഥി​രം സാ​ന്നി​ധ്യ​മാ​ണ്.

സം​സ്ഥാ​ന​ത്തു ന​ട​ന്ന 15 മ​ത്സ​ര​ങ്ങ​ളി​ല്‍ റി​യ മ​ത്സ​രി​ച്ചി​ട്ടു​ണ്ട്. ബി​രു​ദ​മെ​ടു​ത്ത ശേ​ഷം ടി​ടി​സി പ​ഠി​ച്ച റി​യ പാ​ലാ​യി​ലെ സ്വ​കാ​ര്യ സ്കൂ​ളി​ലെ അ​ധ്യാ​പി​ക കൂ​ടി​യാ​ണ്. ചീ​രാം​കു​ഴി ബി​നോ-​ആ​ശ ദ​മ്പ​തി​മാ​രു​ടെ മ​ക​ളാ​ണ്.

അ​ച്ഛ​ന്‍റെ​യും അ​ദ്ദേഹ​ത്തി​ന്‍റെ സ​ഹോ​ദ​ര​ന്‍റെ​യും പി​ന്നാ​ലെ​യാ​ണ് റി​യ ഓ​ഫോ റോ​ഡ് മ​ത്സ​ര​ങ്ങ​ളു​ടെ ട്രാ​ക്കി​ലെ​ത്തി​യ​ത്. അ​ച്ഛ​ന്‍റെ സ​ഹോ​ദ​ര​ന്‍ ജോ​സ് ചീ​രാം​കു​ഴി 10-ാം വാ​ര്‍​ഡി​ല്‍ ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥ​യാ​ണ​ന്നു​ള്ള​ത് റി​യ​യ്ക്ക് മ​ത്സ​രി​ക്കു​വാ​ന്‍ ത​ട​സ​മ​ല്ല.

ജോ​സ് ചീ​രാം​കു​ഴി നി​ല​വി​ല്‍ പാ​ലാ ന​ഗ​ര​സ​ഭാം​ഗ​മാ​ണ്. കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യെ തേ​ടി​യ​പ്പോ​ള്‍ പാ​ര്‍​ട്ടി പാ​ര​മ്പ​ര്യം കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് റി​യ​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

National

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് എസ്ഐആർ വേണ്ട: എം.വി. ഗോവിന്ദൻ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: കേരളത്തിലെ വോട്ടർപട്ടികയുടെ വിശ്വാസ്യതയിൽ ഒരു സംശയവും ഉന്നയിക്കാനാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് എസ്ഐആർ നടപ്പാക്കേണ്ട ആവശ്യമില്ലെന്നും സുപ്രീം കോടതി ഫയൽ ചെയ്ത ഹർജിയിൽ ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

തദ്ദേശ തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ എസ്ഐആർ നടപടികൾ പൂർണമായും നിർത്തിവയ്ക്കാൻ നിർദേശിക്കണമെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഗോവിന്ദൻ ആവശ്യപ്പെട്ടിട്ടുണ്ട്.

വ്യക്തമായ കാരണങ്ങൾ ഉണ്ടെങ്കിൽ മാത്രമേ തീവ്ര വോട്ടർപട്ടിക പരിഷ്കരണം നടത്തേണ്ടതുള്ളൂ എന്നാണ് നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. എന്നാൽ കേരളം ഉൾപ്പടെ രാജ്യവ്യാപകമായി തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നടത്താനുള്ള നിർദേശത്തിൽ അതിനുള്ള കാരണം രേഖാമൂലം വിശദീകരിച്ചിട്ടില്ല.

അതിനാൽ കേരളത്തിൽ ഇപ്പോൾ നടക്കുന്ന എസ്ഐആർ നിയമത്തിന്‍റെ കണ്ണിൽ നിലനിൽക്കുന്നതല്ലെന്നും ഗോവിന്ദൻ ഹർജിയിൽ ചൂണ്ടിക്കാട്ടി. അഭിഭാഷകൻ ജി. പ്രകാശ് ആണ് ഗോവിന്ദന്‍റെ ഹർജി സുപ്രീം കോടതിയിൽ ഫയൽ ചെയ്തത്.

NRI

നൈ​റ്റ്സ് മാ​ഞ്ച​സ്റ്റ​ർ ക്ല​ബി​ന്‍റെ വാ​ർ​ഷി​ക​വും ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പും നടന്നു

മാ​ഞ്ച​സ്റ്റ​ർ: നൈ​റ്റ്സ് മാ​ഞ്ച​സ്റ്റ​ർ ക്ല​ബി​ന്‍റെ വാ​ർ​ഷി​ക​വും മാ​ഞ്ച​സ്റ്റ​ർ നൈ​റ്റ്സ് ക്രി​ക്ക​റ്റ് ക്ല​ബിന്‍റെ 2026 വ​ർ​ഷ​ത്തെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെയും തെ​ര​ഞ്ഞെ​ടു​ത്തു. ക്ല​ബ് പ്രോ​ഗ്രാം കോ​ഓർഡി​നേ​റ്റ​ർ ശ്രീ​രാ​ഗി​ന്‍റെ നേ​ത്യ​ത്വ​ത്ത​ത്തി​ൽ മാ​നേ​ജ​ർ ജീ​ൻ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ ക്ല​ബ് ക്യാ​പ്റ്റ​ൻ സു​ജീ​ഷ് സ്വാ​ഗ​ത​വും പറഞ്ഞു.

ട്രെ​ഷ​റ​ർ പ്രി​ൻ​സ് വാ​ർ​ഷി​ക ക​ണ​ക്കും ക്ല​ബ് ക​ൾ​ച്ച​റ​ൽ കോ​ഓർ​ഡി​നേ​റ്റ​ർ സി​റി​ൽ വി​വി​ധ ക​ർ​മ പ​ദ്ധ​തി​ക​ളു​ടെ ക​ര​ട് രൂ​പ രേ​ഖ​ക​ൾ അ​വ​ത​രി​പ്പി​ച്ചു. അ​ടു​ത്ത വ​ർ​ഷം കൂ​ടു​ത​ൽ ഒ​ത്തൊ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കു​വാ​നും പൊ​തു​യോ​ഗം തീ​രു​മാ​ന​മെ​ടു​ത്തു.

 

Kerala

അ​പ​മാ​നി​ച്ച​വ​രെ വെ​റു​തെ വി​ടി​ല്ല; ആ​ന​ന്ദി​ന്‍റെ ശ​ബ്ദ സ​ന്ദേ​ശം പു​റ​ത്ത്

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റ് നി​ഷേ​ധി​ച്ച​തി​ൽ മ​നം നൊ​ന്ത് ജീ​വ​നൊ​ടു​ക്കി​യ ആ​ര്‍​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ ആ​ന​ന്ദ് കെ. ​ത​മ്പി സു​ഹൃ​ത്തു​മാ​യി ന​ട​ത്തി​യ ഫോ​ണ്‍ സം​ഭാ​ഷ​ണം പു​റ​ത്ത്. ര​ണ്ടും ക​ൽ​പ്പി​ച്ചാ​ണ് മ​ത്സ​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

സം​ഘ​ട​ന​ക്ക് വേ​ണ്ടി എ​ല്ലാം ന​ൽ​കി. എ​ത്ര കൊ​മ്പ​നാ​യാ​ലും പോ​രാ​ടും. അ​പ​മാ​നി​ച്ച​വ​രെ വെ​റു​തെ വി​ടി​ല്ലെ​ന്നും ആ​ന​ന്ദ് സം​ഭാ​ഷ​ണ​ത്തി​ൽ പ​റ​യു​ന്നു​ണ്ട്. പ​ല​യി​ട​ത്തു​നി​ന്നും സ​മ്മ​ര്‍​ദം നേ​രി​ട്ടെ​ന്നും സം​ഭാ​ഷ​ണ​ത്തി​ൽ ആ​ന​ന്ദ് പ​റ​യു​ന്നു​ണ്ട്.

സീ​റ്റ് നി​ഷേ​ധി​ച്ച​തി​ലെ മ​നോ​വി​ഷ​മ​ത്തെ തു​ട​ര്‍​ന്നാ​ണ് ആ​ന​ന്ദ് ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് പോ​ലീ​സി​ന്‍റെ എ​ഫ്ഐ​ആ​റി​ൽ പ​റ​യു​ന്നു. ആ​ന​ന്ദി​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റ്‍​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും. അ​തേ​സ​മ​യം ആ​ന​ന്ദ് ശി​വ​സേ​ന​യി​ല്‍ (യു​ടി​ബി) അം​ഗ​ത്വ​മെ​ടു​ത്ത​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നു.

ശി​വ​സേ​ന സം​സ്ഥാ​ന സെ​ക്ര​ട്ട​റി പെ​രി​ങ്ങ​മ​ല അ​ജി​യി​ല്‍ നി​ന്ന് ആ​ന​ന്ദ് അം​ഗ​ത്വ​മെ​ടു​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്. ശി​വ​സേ​ന​യു​ടെ സ്ഥാ​നാ​ര്‍​ഥി​യാ​യി തൃ​ക്ക​ണ്ണാ​പു​രം വാ​ര്‍​ഡി​ല്‍ മ​ത്സ​രി​ക്കാ​നും ആ​ന​ന്ദ് തീ​രു​മാ​നി​ച്ചി​രു​ന്നു.

 

Latest News

Corehub Up